സ്ത്രീസുരക്ഷ പ്രായോഗികമാകണം

സ്ത്രീയെ സംരക്ഷിക്കൂ, വിദ്യാഭ്യാസം നല്‍കൂ‘. ഈ വാചകങ്ങള്‍ കേട്ടമാത്രയില്‍ തള്ളിക്കളയേണ്ട ഒന്നല്ല, പ്രത്യുത ഏറെ വിശകലനം ചെയ്യേണ്ട ഒന്നാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുത്ത് മൊഴികളാണ് ഇവ. പക്ഷേ ഈ വാക്കുകളോട് നീതി പുലര്‍ത്തുന്ന വല്ലതും ഇവിടെ നടത്തപ്പെടുന്നുണ്ടോ എന്നതും ചര്‍വ്വിതചര്‍വ്വണം നടത്തപ്പെടേണ്ടതാണ്. കാരണം കാലത്തിന്റെ ഗതിയില്‍ അന്തരീക്ഷം കൂടുതല്‍ മലിനമായാണ് കാണപ്പെടുന്നത്. ഇന്നത്തെ സ്ത്രീകള്‍ സമൂഹമെന്ന സ്ഥാപനത്തിലെ വ്യത്യസ്ത കോണുകളില്‍ നിന്ന് പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ട് കൊണ്ടിരിക്കുന്നുവെന്നത് നഗ്‌നമായ സത്യമാണ്. സ്വന്തം അടുക്കളയില്‍ പോലും പേടിച്ചരണ്ട് കഴിയേണ്ട അവസ്ഥ വളരെ ദയനീയമാണ്.
ലോകത്ത് ഒരുപാട് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഉണ്ട്. സ്ത്രീ സംരക്ഷണ നിയമങ്ങളില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. ഇത്രയേറെ നിയമങ്ങളും നല്ലൊരു നീതിന്യായ വ്യവസ്ഥയും ഉണ്ടായിട്ടു പോലും പലപ്പോഴായി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ധാര്‍മ്മിക മൂല്യങ്ങളോടും നീതിശാസ്ത്രങ്ങളോടും കൂറ് പുലര്‍ത്താത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കൂ എന്നത് മറ്റൊരു വസ്തുതയാണ്.
സ്ത്രീകള്‍ക്കെതിരെ പീഡനങ്ങളും അക്രമണങ്ങളും നടക്കുന്ന അവസരത്തില്‍ അവരുടെ സംരക്ഷണത്തിനായി ഒരു പാട് പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. 2012 ല്‍ ഡല്‍ഹിയില്‍ വെച്ച് ഒരു യുവതി ക്രൂരമായി കൊല്ലപ്പെട്ടപ്പോഴാണ് നിര്‍ഭയ കേരളംപദ്ധതി ആവിഷ്‌കരിച്ചത്. പ്രസ്തുത പദ്ധതി വിജയതീരത്താണെന്ന് വാദിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അടുത്തിടെ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമായി പീഡിക്കപ്പെട്ട് കൊല്ലപ്പെട്ടത്.
അന്തരീക്ഷം കലുഷിതമാകുമ്പോള്‍ പു
തുനിയമങ്ങള്‍ ഉടലെടുക്കുകയെന്നത് സര്‍വസാധാരണയായിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ പറയുന്നുണ്ട്. നല്ലൊരു ഭരണ സംവിധാനമില്ലെങ്കില്‍ പുതിയ നിയമങ്ങളും പദ്ധതികളും കൊണ്ട് വരുന്നതില്‍ ഗുണമില്ല.അനല്‍പ്പമായ സംരക്ഷണം സ്ത്രീകള്‍ അര്‍ഹിക്കുന്നു. ഐറിഷ് കവയിത്രി കാതറിന്‍ ടൈനാ
ന്‍ തന്റെ എനി വുമണ്‍ എന്ന കവിതയിലൂടെ പറയുന്നത് ഒരു സ്ത്രീയെന്നാല്‍ ഒരു കുടുംബത്തിന്റെ തൂണും ഹൃദയവും ആണെന്നാണ്.
എങ്ങനെ സ്ത്രീകള്‍ സുരക്ഷിതരാകും, അതിന്റെ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്നൊക്കെ ഒരു വേള ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളില്‍ നിന്ന് ചിലര്‍ നഗ്‌നത മറക്കാതെ പുറത്തിറങ്ങുന്നത് കൊണ്ടാണ് ഞങ്ങള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് ചില കുറ്റവാളികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് ഇസ്ലാം വസ്ത്രധാരണത്തിന് നല്‍കിയ പ്രധാന്യം ശ്രദ്ധേയമാവുന്നത്. ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത കവയിത്രി കമലാ സുരയ്യ പറഞ്ഞത് ഹിജാബ് എന്നെ പല അന്യനോട്ടങ്ങളില്‍ നിന്നും സംരക്ഷിച്ചിരുന്നു എന്നാണ്. കാനഡയിലെ നഹീദ മുസ്തഫയ്ക്കും ഇത് തന്നെയാണ് പറയാനുണ്ടായിരുന്നത്. ഫ്രാന്‍സിലെ ഒരു മുന്‍ വനിതാ ഫിനാന്‍ഷ്യല്‍ മന്ത്രി സ്ത്രീ ഉന്നമനത്തിന് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. പുതിയ നിയമങ്ങളും പദ്ധതികളും ആവിഷ്‌കരിച്ചതു കൊണ്ടായില്ല കാര്യം. ഉള്ള നിയമങ്ങളില്‍ സൂക്ഷ്മാന്വേഷണം നടത്തി കാര്യങ്ങള്‍ നടത്തിപ്പോരണം. രാജ്യത്തിന്റെ ഭരണം കയ്യാളിയവരാണ് നിതാന്ത ജാഗ്രതയിലാവേണ്ടത്. സ്ത്രീകളെ സംരക്ഷിക്കൂ വിദ്യാഭ്യാസം നല്‍കൂ എന്ന് മോദി പറയുമ്പോള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം  താന്‍ എം.പിയായ ഉത്തര്‍പ്രദേശിലെ കാശിയിലുള്ള ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ഒരു യുവതി കഴിഞ്ഞ സെപ്റ്റംബറില്‍ അക്രമത്തിനിരയായതെന്നാണ്.