നീതിന്യായ വ്യവസ്ഥയില്‍ പ്രബോധകര്‍ക്ക് പ്രതീക്ഷയുണ്ട്

2018 മാര്‍ച്ച് ഒമ്പതാം തീയതി വെള്ളിയാഴ്ച എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ പീസ് സ്‌കൂള്‍ എം.ഡിയായ എം.എം അക്ബ
റിന്റെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം ന്യാ
യാധിപന്‍ വിധി പറഞ്ഞത് നീതി
ന്യായ വ്യവസ്ഥയിലുള്ള നിഷ്പക്ഷ
മതികളുടെ പ്രതീക്ഷകളെ ഊട്ടിയുറപ്പി
ച്ചുകൊണ്ടാണ്. മാധ്യമധര്‍മങ്ങള്‍
ക്ക് വിലകല്‍പിക്കാതെയുള്ള പത്രപ്രവര്‍ത്തനവും കേസന്വേഷണ റിപ്പോര്‍ട്ടുകളിലെ ഒളിയജണ്ടകളും നിഷ്പ്രഭമാക്കികൊണ്ടുള്ള വിധിപ്രസ്താവന കോടതി മുറിക്കുള്ളിലും പരിസരത്തുമായി കാത്തുനിന്നവരില്‍ നീതിന്യാ
യപീഠത്തിലുള്ള പ്രതീക്ഷയും വിശ്വാസവും ദൃഢപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി നിരന്തരം വേട്ടയാടപ്പെട്ടിരുന്ന കേരളത്തിലെ ഒരു മതപ്രബോധകന്റെയും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എതിരില്‍
നിര്‍മിക്കപ്പെട്ട കേസിന്റെ അന്ത്യം കുറിക്കുന്ന നിര്‍ണായകഘട്ടം കൂടിയായിരുന്നു ഈ വിധി. പാഠപുസ്തകങ്ങളിലൂടെ കൊച്ചുകുട്ടികളെ മതംമാറ്റം പരീശീലിപ്പിക്കുകയും അന്യമതസ്ഥരുടെ വിഗ്രഹങ്ങളെ നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പഠിപ്പിക്കുകയും ചെയ്തുവെന്നതായിരുന്നു എം.എം അക്ബറിനെതിരെയുള്ള കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങള്‍. കോടതിയില്‍ എം.എം അക്ബറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍, ഇബ്രാഹിം നബി (അ) തന്റെ സ്വന്തം ജനതയെ വിഗ്രഹാരാധന പ്രയോജനരഹിതമാണെന്ന് ബോധ്യപ്പെടുത്താന്‍ ചെയ്ത പ്രവൃത്തി കുറ്റകൃത്യമായിരുന്നെങ്കില്‍, ശ്രീനാരായണ ഗുരുവിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യമുയര്‍ത്തിയത് കോടതിമുറിക്കുള്ളില്‍ ചിരി പടര്‍ത്തുന്നത് മാത്രമല്ല, പ്രത്യുത ഉന്നയിക്കപ്പെട്ട വാദത്തിന്റെ യുക്തിശൂന്യത വെളിവാക്കുന്നതുകൂടിയായിരുന്നു. വിവാദപാഠഭാഗം അഭിഭാഷകന്‍ തന്നെ കോടതി മുമ്പാകെ ഉച്ചത്തില്‍ വായിച്ചുകേള്‍പ്പിക്കുകയുണ്ടായി. മുസ്‌ലിംകള്‍ അവരുടെ കുട്ടികളെ മതം പഠിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന് പാഠഭാഗം വായിച്ചുകേട്ട കോടതി, സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. നല്‍കപ്പെട്ട അഞ്ച് ഉത്തരങ്ങളില്‍ നിന്ന് ശരിയുത്തരം തെരഞ്ഞെടുക്കേണ്ട പാഠഭാഗത്തില്‍ എവിടെയാണ് പ്രശ്‌നമെന്നും, ഇത് എന്തുകൊണ്ട് പഠിപ്പിച്ചുകൂടായെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് എം.എം അക്ബര്‍ ഒന്നര പതിറ്റാണ്ട് മുമ്പ് രചിച്ച ‘ക്വുര്‍ആനിന്റെ മൗലികത’ എന്ന ഗ്രന്ഥത്തിലെ താഴെ കാണുന്ന ഭാഗങ്ങള്‍ അഭിഭാഷകന്‍ കോടതി മുമ്പാകെ വായിച്ചു കേള്‍പ്പിച്ചു.
ചോദ്യം: അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്നല്ലെ ക്വുര്‍ആന്‍ അനുശാസിക്കുന്നത്?
ഉത്തരം: അല്ല. അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്ന് അനുശാസിക്കുന്ന ഒരുവചനം പോലും ക്വുര്‍ആനിലില്ല. നിര്‍ബന്ധ പരിവര്‍ത്തനം എന്ന ആശയത്തോടുതന്നെ ക്വുര്‍ആന്‍ യോജിക്കുന്നില്ല.
ചോദ്യം: വിഗ്രഹാരാധനയെ ശക്തമായി വിലക്കുന്ന ക്വുര്‍ആന്‍ അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാനല്ലേ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നത്?
ഉത്തരം: അല്ല. അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന സൂക്തങ്ങളൊന്നും തന്നെ ക്വുര്‍ആനിലില്ല. മാത്രവുമല്ല അമുസ്‌ലിംകള്‍ ആരാധിക്കുന്ന വസ്തുക്കളെ അവഹേളിക്കരുതെന്നാണ് ക്വുര്‍ആനിന്റെ അനുശാസനം.
(ക്വുര്‍ആനിന്റെ മൗലികത ഭാഗം 1, പേജ് 143, 244)
കുറ്റപത്രത്തില്‍ ഉന്നയിച്ച ഏതെങ്കിലും ജാതി-മത-വര്‍ഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന യാതൊന്നും കോടതിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും, പ്രസ്തുത പാ
ഠഭാഗത്തിനെതിരെ പരാതി ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ അത് പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ മുന്‍കയ്യെടുത്തുവെന്നതും വിധിപ്രസ്താവനയില്‍ കോടതി എടുത്തുപറയുകയുണ്ടായി. ഇതുവരെ രു രക്ഷിതാവോ, കുട്ടികളോ ഇതിനെതിരില്‍ പരാതിയുമായി രംഗത്തുവന്നിട്ടില്ലായെന്നും കോടതി പ്രത്യേകം നിരീക്ഷിക്കുകയുണ്ടായി.
സമാനരീതിയില്‍ കൊല്ലത്തും മതിലകത്തും റജിസ്റ്റര്‍ ചെയ്ത കേസുകള്‍ തള്ളിക്കളയണമെന്ന അപേക്ഷയുമായി മാര്‍ച്ച് എട്ടാം തീയതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ രണ്ടു സ്ഥലത്തും കേസിന്റെ തുടര്‍നടപടികളൊന്നും ഉണ്ടായിക്കൂടായെന്ന നിര്‍ദ്ദേശത്തോടെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ”അക്ബര്‍ ഒരു മാന്യവ്യക്തിത്വമാണ്. അദ്ദേഹം ഒരു തീവ്രവാദിയല്ല, ഈ കേസ് നിലനില്‍ക്കുന്നതല്ല. ഇത് തള്ളിക്കളയാവുന്നതാണ്” എന്ന് അഭിപ്രായപ്രകടനം നടത്തിയതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ അഭിഭാഷകന് കേസ് പഠിക്കാന്‍ സമയം വേണമെന്ന കാരണത്താല്‍ മാത്രമാണ് കേസ് തള്ളിക്കളയാതെ നാലു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്.
പൊലീസ് കുറ്റപത്രത്തില്‍ എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും, മാധ്യമങ്ങള്‍ സത്യത്തെ എത്രതന്നെ വികൃതമാക്കിയാലും അന്തിമമായി വിധി പറയേണ്ടത് നീതിന്യായപീ
ഠത്തിലെ ന്യായാധിപന്‍മാരാണ്. അത്തരം നീതിന്യായവ്യവസ്ഥയിലാണ് പ്രബോധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. എം.എം അക്ബറിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ”നാളെ ഞങ്ങളുടെ കുട്ടികള്‍ തന്നെ ഈ ആരോപണങ്ങള്‍ക്കെല്ലാം അവരുടെ ജീവിതം കൊണ്ട് മറുപടി പറയും, ഇന്‍ഷാ അല്ലാഹ്.”