കേരളീയ യുക്തിവാദം ചരിത്രം, വര്‍ത്തമാനം, ധാര്‍മികത

പത്തൊന്‍പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും കേരളം വര്‍ണവെറിയുടേയും ജാതീയതയുടെയും തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും വിളനിലമായിരുന്നു. പ്രത്യേകിച്ച് തെക്കന്‍ കേരളം. മലബാറില്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിന്റെ ബാക്കിപത്രമായി ജാതീയതക്കും തൊട്ടു, തീണ്ടിക്കൂടായ്മക്കും വര്‍ണവെറിക്കും തെല്ലൊരാശ്വാസം ഉണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടം ജന്മിമാരുടെ സ്വാധീനത്തിനും കുറവുണ്ടാക്കിയിരുന്നു. ടിപ്പു സുല്‍ത്താന്‍  അക്കാലത്തുതന്നെ ഭൂപരിഷ്‌കരണം നടപ്പിലാക്കിയിരുന്നു. കൃഷിഭൂമി ജന്മിമാരില്‍ നിന്നും പിടിച്ചുവാങ്ങി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും വിതരണം നടത്തുകയും ചെയ്തിരുന്നു. ടിപ്പുവിന്റെ പതനത്തിനുശേഷം ബ്രിട്ടീഷുകാര്‍ അവയെല്ലാം ജന്മിമാര്‍ക്ക് തിരിച്ചുനല്‍കി. എങ്കിലും അദ്ദേഹത്തിലൂടെ ഉണ്ടായ സാമൂഹ്യ സാംസ്‌കാരിക വിപ്ലവം നിലനിന്നത് കൊണ്ടാണ് മലബാറില്‍ ജാതീയതക്ക് കാഠിന്യം കുറഞ്ഞത്.
എന്നാല്‍ മധ്യ കേരളത്തിലെയും  തെക്കന്‍ കേരളത്തിലെയും സ്ഥിതി ഏറെ ദയനീയമായിരുന്നു.  ‘മനുഷ്യരെ എല്ലാവരെയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയരടക്കമുള്ള നായര്‍, അമ്പലവാസി, ശൂദ്രനായര്‍, വെള്ളാളര്‍ തുടങ്ങിയവര്‍ സവര്‍ണര്‍ എന്നും, കമ്മാളര്‍, ഗണകര്‍ തുടങ്ങി ചിലവര്‍ രണ്ടിലും ചേരാത്തതായും, ഈഴവര്‍ അതിനു താഴെ നായാടി വരെയുള്ളവര്‍ അവര്‍ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സര്‍ക്കാര്‍ ജോലിയില്‍ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവര്‍ണ ജാതിക്കാര്‍ (ഡോ. പല്‍പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീര്‍ന്നു. ബ്രാഹ്മണര്‍ ജന്മികളായിത്തീരുകയും കര്‍ഷകരായ അവര്‍ണ ജാതിക്കാര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ണരെ അടിമകളാക്കി വെക്കുന്ന തരം ജന്മികുടിയാന്‍ വ്യവസ്ഥകള്‍ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മര്‍ദ്ദനങ്ങളെ അതിക്രമിക്കും വിധമായിരുന്നു അവര്‍ണ ജാതിക്കാരുടെ മേല്‍ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങള്‍. അടിക്കടിയുള്ള യുദ്ധങ്ങള്‍ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോള്‍ പതിനാറിനും നാല്‍പതിനും ഇടക്കു പ്രായമുള്ള അവര്‍ണരില്‍ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക, മീന്‍ പി
ടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിയഞ്ചിനും
ഇടയിലുള്ള അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പിരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാര്‍ന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കെ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പനും ആത്മാഹുതി ചെയ്തു. ജാതിയുടെ ഏറ്റക്കുറച്ചില്‍ നോക്കിയാണ് കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. അവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിക്ഷകള്‍ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കുപോലും അവയവങ്ങള്‍ മുറിച്ചു കളഞ്ഞിരുന്നു. ഛിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തില്‍ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ഛിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവര്‍ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.'(1)
സവര്‍ണമേധാവികളുടെ ഇല്ലങ്ങളിലും സ്ഥിതി പരിതാപകരമായിരുന്നു. കേരള യുക്തിവാദി സംഘം അതിന്റെ ‘അടിസ്ഥാന ഗ്രന്ഥം പാഠപുസ്തകം’ എന്ന് പരിചയപ്പെടുത്തി പ്രസിദ്ധീകരിച്ച ‘യുക്തിദര്‍ശനം’ വി.ടി ഭട്ടതിരിപ്പാടിനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു: ‘ഇല്ലത്തു മൂസ്സു’ മാത്രം ‘മണിക്കാള’യെപ്പോലെ നാലും അഞ്ചും വിവാഹം കഴിച്ചു സന്തത്യുല്‍പാദനം ചെയ്തു തറവാട്ടില്‍ തിന്നു കൂടും. ഇളമുറക്കാര്‍ സമാവര്‍ത്തനത്തിനുശേഷം ദേവാലയത്തിലെയും ബ്രഹ്മാലയത്തിലെയും ഉച്ഛിഷ്ടം തിന്നുകൊണ്ട് തെണ്ടി നടക്കും. ധനാഢ്യ ഗ്രഹങ്ങളിലെ ‘അടിയന്തിര’ങ്ങള്‍ക്ക് ക്ഷണിച്ചില്ലെങ്കിലും മണത്തറിഞ്ഞ് കയറിച്ചെല്ലും. ഒരു നവരക്കിഴിക്കെന്നപോലെ കുളിര്‍ക്കെ എണ്ണ തേച്ചു കുളിക്കും. ദേഹണ്ണപ്പുരയില്‍ ചെന്ന് മുക്കിയ മുണ്ട് ചെമ്പടുപ്പിന്റെ തീജ്വാലയില്‍ വിടര്‍ത്തിപ്പിടിച്ച് ഉണക്കിയെടുക്കും. മുഖപ്പന്തിക്ക് തന്നെ ഒഴിഞ്ഞ മൂല നോക്കി സ്ഥലംപിടിച്ചു മൂക്കറ്റം ‘ഘാസും’. തിക്കിയും തിരക്കിയും കൂട്ടത്തില്‍ കടന്നിരുന്നു ദാനവും പ്രതിഗ്രഹവും പറ്റിക്കും. കലവറക്കാര്യസ്ഥന്റെ മുമ്പില്‍ പൂണൂല്‍പ്പൂജ്യത കാട്ടി ഒരുപാട് മുറുക്കാന്‍ തരമാക്കും. എല്ലാം കൈയിലായാല്‍ എങ്ങോ തിരുകി വച്ചിരുന്ന കുടയുമെടുത്ത് അപ്രത്യക്ഷനാകും. അങ്ങിനെ ദാരിദ്ര്യം കൊണ്ടും ദാസ്യമനോഭാവം കൊണ്ടും പുച്ഛം തോന്നിക്കുന്ന പലതരക്കാരും… കേളികേട്ട എല്ലാ ആഢ്യഗ്രഹങ്ങള്‍ക്കുമുണ്ടായിരുന്നു ഇത്തരം അടിമകള്‍.(2)
മലബാറില്‍ വര്‍ണവെറി ഒരല്‍പം കുറവായിരുന്നു എന്നു പറഞ്ഞുവല്ലോ, എന്നാലും എത്രത്തോളം ഭയാനകമായിരുന്നു സ്ഥിതിവിശേഷം എന്ന് വ്യക്തമാകാന്‍ എന്റെ പ്രദേശത്ത് അക്കാലത്ത് നടന്ന ഒരു സംഭവം ഓര്‍ക്കുന്നത് അവസരോചിതം ആയിരിക്കുമെന്ന് കരുതട്ടെ. സ്ഥലത്തെ പ്രധാന നായര്‍ തറവാട്ടില്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന കള്ളാടി, നായാടി, ചെറുമന്‍മാരുടെ കൂട്ടത്തിലെ ‘കീരന്‍’ (പേര് സാങ്കല്‍പ്പികം) എന്ന കള്ളാടിയുടെ സംഭവമാണ് ഓര്‍ക്കുന്നത്. കീരന് കഞ്ഞികുടിക്കാന്‍ സമയമായിരുന്നു. കഞ്ഞി കുടിക്കാനുള്ള കുഴികുത്തി അതില്‍ വാഴയില പരത്തി പ്ലാവിലക്കയിലും കുത്തി കഞ്ഞിക്ക് കീരന്‍ കാത്തു നിന്നു. അടുക്കള പണിക്കാരി കുഴിയില്‍ കഞ്ഞി ഒഴിക്കാന്‍ വരുന്നതുകണ്ടു കീരന്‍ ദൂരം പാലിച്ചു മാറിനിന്നു. പണിക്കാരി കഞ്ഞി ഒഴിച്ചു പോയശേഷം കീരന്‍ കഞ്ഞികുടിക്കാന്‍  അടുത്തു വരുന്നതിനിടയില്‍ കാക്കകള്‍ വന്നു കഞ്ഞി രുചി നോക്കി. അവിടെ വീട്ടുകാരന്‍ നായരെ കാണാന്‍ വന്ന മുസ്‌ലിം പ്രമാണി ഇതുകണ്ടു വേദനിച്ചു. അദ്ദേഹം തിരിച്ചുപോകുമ്പോള്‍ പണിമാറ്റിയ ശേഷം വന്നുകാണാന്‍ കീരനോട് പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ആ മുസ്‌ലിം പ്രമാണിയും മറ്റൊരാളും കൂടി  നായരുടെ അതേ വീട്ടിലെത്തി. കൂടെയുള്ളയാളും ഒരു മുസ്‌ലിമായിരുന്നു. ഇരുവരെയും തറവാട്ടുകാരണവര്‍ നായര്‍ സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ കൂടെയുള്ള ആളാരാണെന്ന് നായര്‍ അന്വേഷിച്ചു. പ്രമാണി പറഞ്ഞു ഇത് നമ്മുടെ ചക്കന്റെ കീരനാണ് എന്ന്. മുസ്‌ലിം പ്രമാണി കീരനോട് സമ്മതം വാങ്ങി പൊന്നാനിയിലേക്കയച്ചു. കീരന്‍ മുസ്‌ലിമായി തിരിച്ചു വന്ന ശേഷമായിരുന്നു നായരെ കാണാന്‍ വന്നത്.
അന്നത്തെ കേരളത്തിന്റെ സാമൂഹ്യ പരിസരം ഇതില്‍നിന്ന് വ്യക്തമാണ്. ആ സാമൂഹ്യ ദുരാചാരത്തില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും അടിസ്ഥാന വര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്‌നിച്ച മഹാനാണ് ശ്രീ നാരായണഗുരു. ഇത്തരം ശക്തരായ  സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സ്വതന്ത്രസമര സേനാനികളും പത്രപ്രവര്‍ത്തകരും എല്ലാവരും ചേര്‍ന്നായിരുന്നു തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും മോചനത്തിനു വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ നടത്തിയിരുന്നത്.(3)
ശ്രീ നാരായണഗുരുവിന്റെ ശിഷ്യനായിരുന്നു സഹോദരന്‍ അയ്യപ്പന്‍. ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രയോഗവല്‍ക്കരിക്കാനും അദ്ദേഹം ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. ആ ശ്രമത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ‘മിശ്രഭോജനം’. ഇതിലൂടെ അദ്ദേഹത്തിന് ‘പുലയന്‍ അയ്യപ്പന്‍’ എന്ന് വിളിപ്പേരു കൂടി ലഭിച്ചു. ഇതേ കാലയളവില്‍ തന്നെ അദ്ദേഹം മുന്‍കൈയ്യെടുത്ത് രൂപീകരിച്ച കൂട്ടായ്മയാണ് സഹോദരസംഘം. 1919ല്‍ അദ്ദേഹം സ്ഥാപിച്ച പത്രമാണ് സഹോദരന്‍. വളരെയേറെ വിപ്ലവാത്മകമായ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികൂടിയാണ് സഹോദരന്‍ അയ്യപ്പന്‍.(4)
സഹോദരന്‍ അയ്യപ്പന്റെ പ്രധാന പ്രവര്‍ത്തനങ്ങളുടെ കാലം ശ്രദ്ധേയമാണ്. 1917ല്‍ ആണ് അദ്ദേഹം മിശ്രഭോജനം നടത്തിയതും സഹോദര സംഘം രൂപീകരിച്ചതും. അദ്ദേഹം പത്രം സ്ഥാപിച്ചത് 1919ലും. ഈ ഈ കാലഘട്ടത്തിന് (1917) ലോകചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്താണത്? 1917 മാര്‍ച്ചിലാണ് ആദ്യ റഷ്യന്‍ വിപ്ലവം അരങ്ങേറിയത്. ഒക്‌ടോബറില്‍ ആണ് നിക്കോളാസ് രണ്ടാമന്‍ എന്ന അവസാനത്തെ സര്‍ ചക്രവര്‍ത്തിയില്‍ നിന്ന് ലെനിന്റെ നേതൃത്വത്തില്‍, ചക്രവര്‍ത്തിയുടെ കുടുംബത്തിലെ കൊച്ചുകുട്ടികളെ അടക്കം അരുംകൊല ചെയ്തു(5) ബോള്‍ഷെവിക്കുകള്‍ ഭരണം പി
ടിച്ചെടുത്തത്. തുടര്‍ന്നുണ്ടായ റഷ്യന്‍ അഭ്യന്തര യുദ്ധത്തില്‍ 1.05 കോടി മനുഷ്യര്‍ മരിച്ചു വീണു എന്നത് പിന്നീട് പുറത്തുവന്ന ചരിത്രയാഥാര്‍ത്ഥ്യം.(6)  അതിലൂടെയാണ് ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നത്. ഈ പൈശാചിക ഭരണമാറ്റത്തിനെ  കുറിച്ച പൊടിപ്പും തൊങ്ങലുംവച്ച വാര്‍ത്തകള്‍ ലോകമൊന്നാകെ പരന്നു. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം കേരള മണ്ണിനെയും പു
ളകം കൊള്ളിച്ചു. സ്വാഭാവികമായും വിപ്ലവത്തെ ഇഷ്ടപ്പെട്ടിരുന്ന സഹോദരന്‍ അയ്യപ്പനെയും അത് വളരെയേറെ ആവേശഭരിതനാക്കി. ആ സ്വാധീനം  അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളിലെല്ലാം പ്രതിഫലിച്ചിരുന്നു.
ഇക്കാര്യം യുക്തിദര്‍ശനം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ”ഈ കാലത്താണ്, അതായത് 1917 മെയ് 29-ാം തീയതി കെ.അയ്യപ്പന്‍ ‘സഹോദരസംഘം’ സ്ഥാപിച്ചതും, മിശ്രഭോജനത്തിലൂടെ സംഘത്തിന്റെ ഉദ്ഘാടനം നടത്തിയതും. ഈ നാളുകളില്‍, പുതിയൊരു യുഗപ്പിറവിയുടെ വിജയകാഹളം മുഴക്കിയെത്തിയ മഹത്തായ റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടു തന്നെ, അയ്യപ്പന്‍ കേരളത്തിലെ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ‘നിങ്ങളെപ്പോലെയുള്ള യുവാക്കളേറെക്കാലം ഭംഗമില്ലാതെ ചെയ്ത ഘോരമാം ത്യാഗത്തിന്റെ ഫലമായത്രേ, മഹാദാസ്യത്തില്‍ കേണ റഷ്യാധരണി വിശ്വോത്തര സ്വാതന്ത്ര സുഭഗയായ് സകല ഭോഗക്ഷമരായുള്ളയെത്രയെത്ര യുവതീയുവാക്കന്മാര്‍ തങ്ങളുടെ രാജ്യത്തിന്റെ അവശസ്ഥിതപോക്കി സ്വാതന്ത്രം സ്ഥാപിക്കുവാന്‍ അവിടെ ജീവിതങ്ങള്‍ സാമോദം ബലി ചെയ്താര്‍ രജിപ്പിന്‍വേഗം നിങ്ങളിവിടെ സഖാക്കളെ ശ്രവിക്കിന്‍രോമം ചീര്‍ക്കും താദൃശചരിത്രങ്ങള്‍.’ അതെ, ‘താദൃശചരിത്രങ്ങള്‍ രചിക്കുന്നതിന്’ ആഹ്വാനം ചെയ്തുകൊണ്ട് അതിന്റെ ആദ്യപടിയെന്നോണം ‘മനുജസ്വാതന്ത്ര്യത്തെ തടഞ്ഞ് നിര്‍ത്തീടുന്ന മലിനവിശ്വാസങ്ങള്‍ക്കും വികലാചാരങ്ങള്‍ക്കും’ എതിരായ പ്രവര്‍ത്തനങ്ങള്‍ സഹോദരസംഘം ആരംഭിച്ചു.”(7)
ശ്രീ നാരായണഗുരുവിന്റെ ‘ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന മഹത്തായ ആദര്‍ശ മുദ്രാവാക്യത്തെ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് തിരുത്തിയത് ഈ ദുഃസ്വാധീനഫലമാണ്. ആ സ്വാധീനം ഇന്നും കേരള യുക്തിവാദി സംഘത്തെ മറ്റ് യുക്തിവാദികളുടെ വിമര്‍ശനങ്ങള്‍ക്കിരയാക്കുന്നു. കേരള യുക്തിവാദി സംഘം ഇന്നും വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അടിമകള്‍ ആണല്ലോ. എന്നാല്‍ മറ്റ് യുക്തിവാദികള്‍ മറ്റു പല വിശ്വാസങ്ങളും ആയാണ് നടക്കുന്നത്. റഷ്യയില്‍ അരങ്ങേറിയ വിപ്ലവത്തിന്റൈ ഉപോ
ല്‍പ്പന്നമായാണ് കേരളത്തില്‍ കമ്യൂണിസവും യുക്തിവാദവും ഉത്ഭവിച്ചത് എന്നര്‍ത്ഥം.
യുക്തിവാദത്തിന് ധാര്‍മിക നിയമം ആവിഷ്‌ക്കരിച്ച ബര്‍ട്രന്റ് റസ്സല്‍ ലെനിനെക്കുറിച്ച് പറഞ്ഞത് ക്രൂരനായ പിശാച് എന്നാണ്.(8) ഈ ലെനിനെ മലയാളത്തിനു പരിചയപ്പെടുത്തിയതും അയ്യപ്പന്‍ തന്നെയായിരുന്നു. യുക്തിദര്‍ശനം പറയുന്നു. ‘സഹോദരന്‍ ആണ് ആദ്യമായും ലെനിന്റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ കാര്യങ്ങള്‍ വിവരിച്ചതും.'(9) പക്ഷേ, അയ്യപ്പന്‍ ലെനിന്‍ ഇത്രയും വലിയ ക്രൂരന്‍ ആണെന്ന് അറിഞ്ഞായിരുന്നില്ല അദ്ദേഹത്തെ പു
കഴ്ത്തിയിരുന്നത്. ലോകത്ത് മുതലാളിത്തത്തിന് പകരം തൊഴിലാളി സര്‍വാധിപത്യം വരുമെന്ന പ്രതീക്ഷയില്‍ അതിന്റെ അപദാനങ്ങള്‍ പാ
ടിപ്പുകഴ്ത്തി കൊണ്ടിരുന്ന സാഹചര്യത്തില്‍ ആണ് അയ്യപ്പനും കഥയറിയാതെ ആടിയത്. കേരളത്തില്‍ കമ്മ്യൂണിസവും നിരീശ്വരവാദവും പരസ്പര സഹായ സഹകരണ സംഘമായാണ് നിലവില്‍ വന്നത്. കമ്മ്യൂണിസത്തിന് മെല്ലെ മെല്ലെ രാഷ്ട്രീയ സ്വാധീനം വളര്‍ന്നതോടെ അടവുനയത്തിന്റെ ഭാഗമായി നിരീശ്വരവാദം (സ്വന്തം ആദര്‍ശം) ഒളിപ്പിച്ച് വെക്കേണ്ടി വന്ന സാഹചര്യത്തിലാണ് അതു പറയാന്‍ യുക്തിവാദം എന്ന കപട മറ തീര്‍ത്തത്. കമ്മ്യൂണിസത്തെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കാന്‍ കാരണം കമ്മ്യൂണിസത്തിന്റെയും യുക്തിവാദത്തിന്റെയും ചരിത്രം കെട്ടുപിണഞ്ഞ് കിടക്കുന്നതുകൊണ്ടാണ്. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. കേരളത്തില്‍ അവയുടെ ചരിത്രം പരസ്പര പൂരകങ്ങളാണ്.
നമുക്ക് യുക്തിവാദത്തിലേക്ക് തന്നെ ശ്രദ്ധിക്കാം. യുക്തിവാദം അതിന്റെ ഒന്നാം തീയതി മുതല്‍ അവര്‍ സ്വന്തം യുക്തിവാദ ആദര്‍ശം പറഞ്ഞിട്ടില്ല. ഇന്നും പറയുന്നില്ല. യുക്തിവാദം ശ്രദ്ധിക്കുന്ന ആര്‍ക്കും അക്കാര്യം ബോധ്യമാണ്. അവര്‍ മറ്റുള്ള ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും മതങ്ങളെയും വിമര്‍ശിക്കാനും എതിര്‍ക്കാനും
തകര്‍ക്കാനും മാത്രമെ മെനക്കെടാറുള്ളു. അതിന്റെ ചരിത്രവും അടിസ്ഥാന പാഠപുസ്തകം പറയുന്നു. ‘പത്രത്തിലൂടെ ആദ്യം വെളിച്ചം കണ്ട യുക്തിവാദ ലേഖനം എം.പി വര്‍ക്കി എഴുതിയ ‘യഥാര്‍ത്ഥ ക്രിസ്തു’ എന്നതാണ്.  ഈ ലേഖനം പ്രസിദ്ധീകരിച്ചത് ‘സഹോദരന്‍’ പത്രത്തില്‍ ആയിരുന്നു. ‘സഹോദരന്‍’ ആണ് ആദ്യമായും ലെനിന്റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്റെ  പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ കാര്യങ്ങള്‍ വിവരിച്ചതും. എന്നുതന്നെയല്ല ലോകപ്രശസ്ത അമേരിക്കന്‍ യുക്തിവാദിയായിരുന്ന ഇംഗര്‍സോളിന്റെ ചിത്രവും ജീവചരിത്രവും പ്രസിദ്ധീകരിച്ചതിന് പുറമേ ‘മോസസിന്റെ തെറ്റുകള്‍’ ‘നരകം’, ‘ദൈവങ്ങള്‍’ തുടങ്ങിയ ചില ലേഖനങ്ങളും ‘സഹോദര’നിലൂടെ അന്ന് പ്രകാശിതമായി'(10) എന്നത്  വ്യക്തമാണ്. യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും ചരിത്രത്തിലെവിടെയും അവരുടെ വ്യക്തമായ ആദര്‍ശവും മേല്‍വിലാസവും രേഖപ്പെടുത്തിയിട്ടില്ല. ഇംഗര്‍സോളിന്റെ കാര്യം എടുക്കാം: ‘തന്റെ ഓര്‍മയില്‍ മാത്രം അധിഷ്ഠിതമായ ആ വാഗ്‌ദോരണി ചില സമയത്ത് മണിക്കൂറുകള്‍ കടന്നിരുന്നു. ഇംഗര്‍സോളിന്റെ പ്രസംഗങ്ങളില്‍ മിക്കവയും സ്വതന്ത്രചിന്തയും മാനവികതയും വിളംബരം ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ മിക്ക പ്രസംഗങ്ങളും മതവിമര്‍ശനങ്ങളായിരുന്നു. അന്നത്തെ പത്ര മാധ്യമങ്ങള്‍ അദ്ദേഹത്തെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു'(11) ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല എന്നര്‍ത്ഥം. ലോകത്ത് എവിടെയായാലും യുക്തിവാദികള്‍ക്ക് അവരുടെ ആദര്‍ശം പറയാനില്ല. പകരം സമൂഹത്തില്‍ ജീവിക്കുന്ന ആശയങ്ങളെയും ആദര്‍ശങ്ങളെയും മതങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുക, അപഹസിക്കുക എന്നതു മാത്രമാണ് യുക്തിവാദ ആദര്‍ശങ്ങള്‍. ഇക്കാര്യം ചാര്‍വാകന്മാര്‍ മുതല്‍ ഇന്നു വരെയുള്ള ഭൗതികവാദികളുടെയും നിരീശ്വരവാദികളുടെയും യുക്തിവാദികളുടെയും ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. ഇവര്‍ പറയുന്ന എഴുതുന്ന കാര്യങ്ങളെക്കുറിച്ച ചര്‍ച്ചയിലേക്ക് വന്നാല്‍ അത് പറഞ്ഞയാളുടെ, എഴുതിയവന്റെ സ്വന്തം അഭിപ്രായം ആണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യും.
1917ല്‍ റഷ്യന്‍ വിപ്ലവത്തിന്റെ ആവേശത്തള്ളലില്‍ നിരീശ്വര, കമ്മ്യൂണിസ്റ്റ് ചിന്താസരണികള്‍ കേരളത്തില്‍ വേരോടി തുടങ്ങിയിരുന്നുവെങ്കിലും അതിനുവേണ്ടി മാത്രം ഒരു കൂട്ടം ഉണ്ടാകാന്‍ വീണ്ടും  പത്ത് വര്‍ഷങ്ങള്‍ എടുത്തു. അവര്‍ ആദ്യമായി ഒത്തുകൂടിയത് കോഴിക്കോടാണ്. യുക്തിദര്‍ശനം പറയുന്നു. ‘യുക്തിവാദാശയങ്ങള്‍ക്ക് ഇങ്ങിനെ കേരളത്തില്‍ പ്രചാരം സിദ്ധിച്ച് തുടങ്ങിയപ്പോള്‍ യുക്തിവാദ പ്രചരണത്തിന് മാത്രമായി ഒരു പ്രസിദ്ധീകരണത്തിന്റെ ആവശ്യം കേരളത്തിലെ യുക്തിവാദികള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങിനെ കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍, കോഴിക്കോട് മിതവാദി പത്രാധിപര്‍ സി.കൃഷ്ണന്റെ വീട്ടില്‍ സമ്മേളിച്ചു. ഈ സമ്മേളനമാണ് കേരളത്തിലെ യുക്തിവാദികളുടെ പ്രഥമ സമ്മേളനം. ഈ സമ്മേളനം യുക്തിവാദി എന്നൊരു മാസിക  തുടങ്ങുവാന്‍ തീരുമാനിച്ചു.'(12) മലയാളത്തിലെ ആദ്യത്തെ യുക്തിവാദ പ്രസിദ്ധീകരണം ‘യുക്തിവാദി മാസിക’ ആയിരുന്നു. ‘1929 സെപ്തംബറില്‍ യുക്തിവാദിയുടെ പ്രഥമ ലക്കം സഹോദരന്‍ പ്രസ്സില്‍ അച്ചടിച്ചു കൊച്ചിയില്‍ നിന്നും പ്രസിദ്ധപ്പെടുത്തി.'(13) ശേഷം പിന്നെയും ഏതാനും ചില പ്രസിദ്ധീകരണങ്ങള്‍ വന്നു പോയിക്കൊണ്ടിരുന്നു. ഇസ്‌ക്ര (ഇടമറുക്), യുക്തി. (പി.കെ മാധവന്‍), നാസ്തികര്‍. (സണ്ണി), തേരാളി. (ഇടമറുക്, സനല്‍ ഇടമറുക്), യുക്തിവിചാരം. (എ.വി ജോസ്), പ്രഖ്യാപനം. (പവിത്രന്‍),  തുടങ്ങിയവ വന്നു പോയവയാണ്. ഇപ്പോള്‍ യുക്തിരാജ്യം, ‘യുക്തിരേഖ’, യുക്തിയുഗം എന്നീ മാസികകള്‍ കേരളത്തില്‍ ഇറങ്ങുന്നുണ്ട്.
കേരളത്തിലെ യുക്തിവാദ സംഘങ്ങളെ പരിചയപ്പെടാം. യുക്തിവാദിസംഘം എന്ന പേരില്‍ നിലവില്‍ മൂന്നെണ്ണമുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം, ഏറ്റവും പുതിയ യുക്തിവാദി സംഘം. കൂടാതെ നിര്‍മുക്ത, കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം, എസ്സന്‍സ് സയന്‍സ് ക്ലബ് തുടങ്ങി പ്രാദേശികവും സംസ്ഥാനതലത്തിലും കുറെയേറെ സംഘങ്ങളും സംഘടനകളും യുക്തിവാദികളുടെതായി ഉണ്ട്. ഇവര്‍ തമ്മില്‍ ആശയപരമായി എന്തെങ്കിലും വ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ല. ആശയപരമായി വ്യത്യാസം ഉണ്ടാകണമെങ്കില്‍ ആദ്യമായി ആശയവും ആദര്‍ശവും ഉണ്ടാകേണ്ടതുണ്ട്. താന്‍ പ്രമാണിത്തവും നേതാക്കള്‍ ആകാനു
ള്ള വ്യഗ്രതകളും പഴിചാരലുകളും പടലപി
ണക്കങ്ങളും മാത്രമാണ് വ്യത്യാസങ്ങള്‍.
മുമ്പ് ഇതുപോലെ കുറെ സംഘങ്ങളും സംഘടനകളും ജന്മംകൊണ്ട് മരിച്ചുപോ
യിട്ടുണ്ട്. അവരുടെയൊന്നും  ചരിത്രവും രേഖകളും നേതാക്കളും ആരെന്നും അറിയാന്‍ മാര്‍ഗമില്ല. രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സംഘടന, 1935  നവംബര്‍ പതിനൊന്നാം തിയതി രജിസ്റ്റര്‍ ചെയ്ത യുക്തിവാദി സംഘം ആണ്. അത് ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ വീരമൃത്യു വരിച്ചു. 30 വര്‍ഷങ്ങള്‍ക്കു ശേഷം 1965ല്‍ കോഴിക്കോട് ജില്ലാ യുക്തിവാദി സംഘം രൂപീകരിച്ചു. എന്നാല്‍ അതും ശൈശവത്തില്‍ തന്നെ മൃതിയടഞ്ഞു. 1966ല്‍ തിരുവനന്തപുരത്തും ഇതുപോലെ ഒരു സംഘം തിരുവനന്തപുരം യുക്തിവാദി സംഘം ഉണ്ടാക്കി. അതും അധികം നിലനിന്നില്ല. കോട്ടയത്തും ഇത്തരം കൂട്ടായ്മ ഉണ്ടാക്കി കൂട്ടം തെറ്റിപ്പോയി. കോട്ടയത്ത് കൂട്ടംതെറ്റിയ കൂട്ടത്തില്‍ ചിലര്‍ വേറെയും കോട്ടയത്ത് തന്നെ കൂട്ടം കൂടിയിരുന്നു. ഒന്നിന്റെ തലപ്പത്ത് എം.സി ജോസഫ്, മറ്റേതിന്റെ കടിഞ്ഞാണ്‍ ഇടമറുകിന്.
സംഘടനാ രൂപത്തിലല്ലെങ്കിലും തൃശൂരില്‍ യുക്തിവിചാരം ജോസ് മുന്‍കൈയെടുത്ത് 1962 മുതല്‍ കൂട്ടായ്മ നടത്തിയിരുന്നു. അദ്ദേഹം ഒരല്‍പം ആത്മാര്‍ഥതയുള്ള സാധുവായിരുന്നു. മുപ്പത്താറു കൊല്ലത്തോളം തന്റെ യുക്തിവിചാരം മാസിക നടത്തി ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഒരു വാര്‍ത്ത പോലും ആയില്ല. അത്രയും സാധുവായിരുന്നു അദ്ദേഹം. ജോസിന്റെ കൂട്ടായ്മയാണ് നില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള കേരള യുക്തിവാദി സംഘത്തിന്റെ പിറവിയുടെ ഉത്തരവാദി. ജോസ് 1962 മുതല്‍ വര്‍ഷത്തിലൊരിക്കല്‍  തൃശൂരില്‍ യുക്തിവാദി നേതാക്കളെ വിളിച്ചുവരുത്തി സൗഹൃദ സംഗമങ്ങള്‍ നടത്തിവന്നിരുന്നു. 1967 ഡിസംബറില്‍ നടന്ന സംഗമമാണ് കേരള യുക്തിവാദി സംഘത്തിന്റെ ജനനത്തിലേക്ക് നയിച്ചത്.(14) 1982-83 കാലഘട്ടത്തില്‍ ഇടമറുകും കലാനാഥനും രണ്ടു ചേരിയായി നിന്നു കലഹിച്ചതിന്റെ ബാക്കിപത്രമാണ് ഭാരതീയ യുക്തിവാദി സംഘം. 2012ല്‍ മലപ്പുറത്ത് വച്ച് നടന്ന സ്വതന്ത്ര ലോകം 2012 ദേശീയ സെമിനാറിനോടനുബന്ധിച്ച് കേരള യുക്തിവാദി സംഘം നേതൃത്വവും മുസ്‌ലിം പേരുള്ള ഒരു യുക്തിവാദിയും തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങളും തെറിവിളികളുമാണ് യുക്തിവാദി സംഘത്തിന്റെ രൂപീ
കരണത്തിലേക്ക് നയിച്ചത്.  ഇപ്പോള്‍ യഥാര്‍ഥത്തില്‍ കേരളത്തില്‍ മാത്രം എത്ര യുക്തിവാദി സംഘങ്ങളും കൂട്ടായ്മകളും ഉണ്ട് എന്ന് ഒരു മനു
ഷ്യനും അറിയില്ല. എല്ലാവരെയും പ്രവര്‍ത്തന ലക്ഷ്യവും മാര്‍ഗവും എല്ലാം ഒന്നുതന്നെ. എന്തിനു വേറിട്ടു നില്‍ക്കുന്നു എന്ന് വേറിട്ടവര്‍ക്കും അറിയില്ല. യുക്തിവാദത്തിന്റെ ചരിത്രത്തില്‍ പോ
സിറ്റീവായ ഒരു സന്ദേശവും കണ്ടിട്ടില്ല. വര്‍ത്തമാനത്തില്‍ ഒരുപാട് തിന്മകളും.
‘യുക്തിവാദിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഠനക്ലാസുകളും ക്യാമ്പുകളും നടക്കുമ്പോള്‍ ശരിയായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ കിട്ടാന്‍ അധ്യാപകര്‍ വിഷമിക്കാറുണ്ട്. ഇതിനൊക്കെ പുറമേ യുക്തിവാദത്തെ കുറിച്ചു സമഗ്രമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ഒരു പാ
ഠപുസ്തകം, അടിസ്ഥാനം എന്ന നിലയില്‍ ലഭ്യവുമല്ല. യുക്തിദര്‍ശനം എന്ന ഈ പുസ്തകം ഈ കുറവ് ഒരുപരിധിവരെ നികത്താന്‍ പോ
ന്നതാണ്'(15) പുറം ചട്ടയിലും മുഖവുരയിലും ഇങ്ങനെ പരിചയപ്പെടുത്തിയ 866 പേജുകളുള്ള ബൃഹദ്ഗ്രന്ഥത്തില്‍ എന്തിനാണ് ഈ ‘യുക്തിവാദം’ എന്ന് വ്യക്തമാക്കുന്നില്ല. എന്തിനാണ് യുക്തിവാദമെന്ന് ഒരു ശീര്‍ഷകം ഉണ്ട്. അതില്‍ എന്താണ് പറഞ്ഞതെന്ന് അതെഴുതിയ ആള്‍ക്ക് പോലും മനസ്സിലായിക്കാണും എന്ന് തോന്നുന്നില്ല.

യുക്തിവാദം, ധാര്‍മികത
യുക്തിവാദത്തിന്റെ ധാര്‍മിക സാമൂഹ്യ ചര്‍ച്ചകള്‍ അവരുടെത്തന്നെ ചില ഗ്രന്ഥങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും സംഭവവികാസങ്ങളിലൂടെയും വിലയിരുത്താം.
യുക്തിവിചാരം പത്രാധിപരായിരുന്ന എ.വി ജോസ് ധാര്‍മികതയെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ സദാചാരത്തെയും ധാര്‍മികതയെയും സംബന്ധിച്ചു പറയുന്നു. ‘മനുഷ്യരില്‍ ധാര്‍മികതയും സദാചാരവുമൊക്കെ രൂപപ്പെടുന്നതും നിലനിര്‍ത്തുന്നതും മതവും വിശ്വാസവുമാണ് എന്നാണ് വിശ്വാസികള്‍ അവകാശപ്പെടുന്നത്. സദാചാരത്തിന്റെയും ധാര്‍മികതയുടെയും കുത്തക മതവിശ്വാസികള്‍ കയ്യടക്കുന്നു. ബാലിശമാണ് ഈ നിലപാ
ട്. നിരവധി നൂറ്റാണ്ടുകളിലൂടെ മനുഷ്യന്റെ സാമൂഹിക ജീവിതക്രമത്തെ നിര്‍ണയിച്ചുവരുന്നവയാണ് ധാര്‍മിക സദാചാരമൂല്യങ്ങള്‍. അവ തികച്ചും മതാതീതങ്ങളായ മാനവിക ഉപാ
ധികളാണ്. സത്യം, ധര്‍മം, നീതി, സദാചാരബോധം, കൃത്യനിഷ്ഠ എന്നിവയൊന്നും ഇല്ലെങ്കില്‍ മനുഷ്യരാശിക്ക് നിലനില്‍ക്കാനാവില്ല. മനുഷ്യര്‍ നുണ മാത്രം പറയുന്ന, പരസ്പരം വഞ്ചിക്കുന്ന, അനീതി പ്രവര്‍ത്തിക്കുന്ന, ആരെയും വിശ്വസിക്കാനാവാത്ത, എല്ലാ കൃത്യതകളെയും അതിലംഘിക്കുന്ന ഒരു അവസ്ഥയുണ്ടായാല്‍ ജീവിതം അസാധ്യമായിത്തീരുമെന്ന തികച്ചും സഹജമായ തിരിച്ചറിവില്‍ നിന്നുമാണ് ജീവിതത്തെ നിയന്ത്രിക്കുന്ന മൂല്യങ്ങളുടെയൊക്കെ ആവിര്‍ഭാവം. ഇതെല്ലാം മതങ്ങള്‍ ജനിക്കുന്നതിന് എത്രയോ മുമ്പ് രൂപപ്പെട്ടതാണ്. എന്നിരിക്കെ സദാചാരത്തിന്റെയും ധാര്‍മികതയുടെയും കുത്തക മതങ്ങള്‍ക്കാണെന്ന് പറയുന്നത് കേവലം നിരര്‍ഥകമാണ്, അജ്ഞതയാണ്….. മനുഷ്യന് സദാചാരബോധവും ധാര്‍മികബോധവും നല്‍കുന്നത് മതങ്ങളാണ് എന്ന് വാദിക്കുന്ന വിശ്വാസികള്‍ക്കിടയില്‍ നിന്നാണ് കള്ളന്‍മാരും, കൊലപാതകികളും, സ്ത്രീപീ
ഡകരും, തട്ടിപ്പുകാരും, ലൈംഗിക കുറ്റവാളികളും, വഞ്ചകരും, നുണ പറയുന്നവരും, വിശ്വസിക്കാന്‍ കൊള്ളാത്തവരും കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിരിക്കെ മതം ധാര്‍മികസദാചാരത്തിന്റെ സ്രോതസ്സും വിശ്വാസികള്‍ സച്ചരിതരുമാണ് എന്ന് പറയുന്നത് കേവലം പച്ചക്കള്ളം മാത്രമാണ്.'(17)
അദ്ദേഹം ഉള്‍പ്പെടുന്ന നാസ്തിക ഭൗതിക യുക്തിവാദി സമൂഹം ധാര്‍മിക സദാചാരമൂല്യങ്ങള്‍ക്കെതിരാണെന്ന തിരിച്ചറിവും തനിക്കതില്‍ ഇടപെടാനോ എന്തെങ്കിലും ചെയ്യാനോ കഴിയുന്നില്ല എന്ന കുറ്റബോധവും ഈ പ്രസ്താവനകളില്‍ ദര്‍ശിക്കാന്‍ കഴിയും. എന്നുമാത്രമല്ല, താന്‍ കൂടെ ആ അധാര്‍മിക സദാചാര വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കേണ്ടിവരുന്നല്ലോ എന്ന അധമവികാരവും ആത്മസംഘര്‍ഷവും മനഃസാക്ഷിക്കുത്തും അപകര്‍ഷതയും നല്‍കുന്ന മാനസിക സംഘര്‍ഷങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള വിഫലശ്രമം കൂടി ആ വാക്കുകളില്‍ കാണാം. കേരളത്തിലെ ഭൂരിപക്ഷം യുക്തിവാദികളെയും പിടികൂടിയ ഒരു മാനസിക രോഗമാണിത്. അദ്ദേഹം വരികള്‍ക്കിടയിലൂടെ പറയാതെ പറയാന്‍ ശ്രമിച്ച ആശയം വ്യക്തമാണ്. ‘തങ്ങള്‍ സദാചാര ധാര്‍മികതകള്‍ക്കെതിരു തന്നെ. പക്ഷെ, മതവിശ്വാസികളിലും ധാര്‍മിക സദാചാരമൂല്യങ്ങള്‍ പാലിക്കാത്തവരുണ്ട്. അത്‌കൊണ്ട് മതവിശ്വാസികള്‍ക്ക് തങ്ങളെ വിമര്‍ശിക്കാന്‍ കഴിയില്ല.’ ഏതൊരു യുക്തിവാദിയോട് തുറന്ന് സംസാരിച്ചാലും ഇത്തരമൊരു വിഷാദരോഗം അയാളെ പിടികൂടിയതായി മനസ്സിലാക്കാന്‍ കഴിയും.
ധാര്‍മികത മതത്തിന്റേതല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ഇത്രയുമെഴുതിയ ലേഖകന്‍ യുക്തിവാദികള്‍ മുന്നോട്ടുവെക്കുന്ന സദാചാര സങ്കല്‍പമെന്തെന്ന് ലേഖനത്തില്‍ സൂചിപ്പിക്കുക പോലും ചെയ്തില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ലേഖകന്റെ ധാര്‍മിക സദാചാരത്തെക്കുറിച്ച വിശദീകരണങ്ങളില്‍ താനുള്‍ക്കൊള്ളുന്ന യുക്തിവാദി സമൂഹത്തിന്റെ ധാര്‍മിക സദാചാര മൂല്യങ്ങളെന്തെന്ന് വിശദീകരിക്കാതിരിക്കാന്‍ കാരണം നേരത്തെ ചൂണ്ടിക്കാട്ടിയ അധമവികാരവും നിരാശയും ആത്മസംഘര്‍ഷവും മനഃസാക്ഷിക്കുത്തും സൃഷ്ടിച്ച മാനസിക വിഹ്വലതകളല്ലാതെ മറ്റെന്താണ്.
നാസ്തിക ഭൗതിക യുക്തിവാദികളുടെ ധാര്‍മിക സദാചാര വീക്ഷണം പരിശോധിക്കപ്പെടേണ്ടിവരുന്നത് ഇവിടെയാണ്. ഭൂരിപക്ഷവും വിശ്വാസികളായ കേരളത്തില്‍, ഇന്ത്യയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ആനുപാതികമായി അവരുടെ പങ്ക് കൂടുന്നത് സ്വാഭാവികം. പക്ഷെ പ്രശ്‌നത്തിന്റെ മര്‍മം യഥാര്‍ഥ വിശ്വാസി സദാചാര വിരുദ്ധ ജീവിതം നയിക്കുന്നില്ല എന്നത് മാത്രമല്ല, അതിന് പ്രോത്സാഹനം നല്‍കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യുന്നില്ലെന്നും അത്തരം ശ്രമങ്ങളെ തങ്ങളുടെ പരിധിയില്‍ നിന്ന് തടയുകയും ചെയ്യുന്നു എന്നിടത്താണ്. തെറ്റുകള്‍ ചെയ്യുന്ന വിശ്വാസി ആ തെറ്റുകള്‍ ചെയ്യുന്നതില്‍ അഭിമാനിക്കുകയോ ന്യാ
യീകരിക്കുകയോ തന്റെ കൂടെയുള്ളവരെ അതിലേക്ക് ക്ഷണിക്കുകയോ ചെയ്യുന്നില്ല. ഇങ്ങനെ ചെയ്യുന്ന വ്യക്തികളെ ആ സമൂഹം ഒരു കാരണവശാലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. മറിച്ച് അത്തരം തെറ്റുകള്‍ തെറ്റാണെന്ന് പറയുകയും എതിര്‍ക്കുകയും തടയുകയും ചെയ്യുന്നു.
ഈ കാര്യത്തിലും ജോസിന്റെ വീക്ഷണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നു വസ്തുതകള്‍. ലേഖകനും നാസ്തിക ഭൗതിക യുക്തിവാദികളും അവകാശപ്പെടുന്നത് ധാര്‍മികതയും സദാചാരവും ഓരോ സമൂഹവും അതാത് കാലഘട്ടങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുകയും മാറ്റിത്തിരുത്തുകയും ചെയ്യുമെന്നും, അതിന് മതത്തിന്റെ നിര്‍ദേശങ്ങളും വിധിവിലക്കുകളും ആവശ്യമില്ല എന്നുമാണല്ലോ? എന്നാല്‍ ഇന്നത്തെ കേരളീയ സമൂഹം സദാചാരവും ധാര്‍മികതയുമായി വിലയിരുത്തുന്ന അതിര്‍വരമ്പുകളും അടയാളങ്ങളും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിടത്തേക്ക് മാറ്റിസ്ഥാപി
ക്കണമെന്നും, വിലക്കുകളുടെയും അതിരുകളുടെയും മതിലുകള്‍ തച്ചുടക്കണമെന്നും, ന്യൂനാല്‍ ന്യൂനപക്ഷമായ തങ്ങള്‍ ധാര്‍മികതയും സദാചാരവുമായി അംഗീകരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കേരളം മാറണമെന്നും പറയുന്നതിലെ അധാര്‍മികതയും സദാചാരരാഹിത്യവും വിവരക്കേടും തിരിച്ചറിയാനുള്ള വിവേകവും സമചിത്തതയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെപോയി!
അദ്ദേഹത്തിന്റെ സദാചാര പ്രസംഗത്തിലെ വൈരുധ്യവും വിവേകശൂന്യതയും കാപട്യവും വ്യക്തമാകാന്‍ മുകളിലെ വിശദീകരണങ്ങള്‍ തന്നെ ധാരാളമാണ്. എങ്കിലും അദ്ദേഹത്തിന്റെ സദാചാര പ്രസംഗം എത്ര ബാലിശമാണെന്നതിന് അല്‍പം
വിശദീകരണം നന്നായിരിക്കും. യുക്തിവിചാരം ജോസിന്റെ മാതൃകാ പു
രുഷന്‍ എം.സി ജോസഫാണല്ലോ. (ജോസഫിനെ ആദ്യഭാഗത്ത് അനുസ്മരിച്ചിരുന്നത് സ്മരിക്കുക). എം.സി ജോസഫിനെ രാജേഷ് കെ.എരുമേലി, രാജഗോപാല്‍ വാകത്താനം എന്നിവര്‍ നടത്തിയ അഭിമുഖത്തിലൂടെ ജോസ് പരിചയപ്പെടുത്തുന്നു. ‘യുക്തവാദി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. അവരില്‍ ആരുടെ സമരപഥമാണ് ഏറെ ആകര്‍ഷിച്ചിട്ടുള്ളതും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതും?
യുക്തിവാദികളുടെ താത്വികാചാര്യനാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. യുക്തിവാദികളുടെ പ്രായോഗികാചാര്യനാണ് എം.സി ജോസഫ്. ഇവര്‍ രണ്ടുപേരുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്.'(18) ‘ലോക പ്രശസ്ത യുക്തിവാദിയായ എ.ടി കോവൂരിനെയും കേരള യുക്തിവാദികളുടെ ആചാര്യനായ എം.സി  ജോസഫിനെയും ഞാന്‍ നിത്യവും സ്മരിക്കാറുണ്ട്. ഇവരുടെ യുക്തിവാദ രംഗത്തുള്ള ജീവിത സമര്‍പ്പണവും ശാസ്ത്രീയ വീക്ഷണവും എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.'(19) എന്ന് അതേ അഭിമുഖത്തില്‍ തന്നെ കാണാം.
ഇതുപോലെ എം.സി ജോസഫിനെ അവസരത്തിലും അനവസരത്തിലും ലേഖകന്‍ പു
കഴ്ത്തുന്നത് യുക്തിവിചാരം വായനക്കാര്‍ക്ക് അറിയാവുന്നതാണ്. എം.സിയെയാണല്ലോ ലേഖകന്‍ യുക്തിവാദികളുടെ മാതൃകാ പുരുഷനായി വിഗ്രഹവല്‍കരിച്ചത്. ആ പ്രായോഗിക മാതൃക എങ്ങനെ, എന്ന് മനസ്സിലാക്കിയാല്‍ കേരള യുക്തിവാദം പ്രായോഗികമായി എന്താണെന്ന വ്യക്തമായ ചിത്രം ലഭിക്കും.
‘യുക്തിവാദികള്‍, നാസ്തികര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് അവരുടേതായ സമുദായമോ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ല. ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഏതെങ്കിലും ന്യായമായ പ്രയോജനമുണ്ടെങ്കില്‍ ഏത് മതാചാരവും പരസ്യമായി അനുഷ്ഠിക്കുന്നതില്‍ യാതൊരു പ്രതിബന്ധവുമില്ലാത്തവരാണ് യുക്തിവാദികള്‍'(20) ഇതാണ് യുക്തിവാദത്തിന്റെ പ്രയോഗിക മാതൃക. യുക്തിവാദിക്ക് എന്തും ചെയ്യാം. അവര്‍ക്ക് സാമുദായിക സാമൂഹിക ബാധ്യതകളൊന്നുമില്ല. സമൂഹത്തില്‍ തനിക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് തോന്നിയാല്‍ കൂടെകൂടിയായി ഏത് മതാചാരവും അനുഷ്ഠിച്ച് ആ മതങ്ങളുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ ചതിയില്‍ പിടിച്ചുപറ്റാം. മാത്രമല്ല, തന്റെ നാസ്തിക യുക്തിവാദം ഉന്നതമെന്ന് വരുത്താന്‍ മതത്തിന്റെ കുപ്പായമിട്ട് യുക്തിവാദിക്ക് മതത്തിന്റെ പേരില്‍ ഏത് വൃത്തികേടുകളും എന്ത് തെമ്മാടിത്തവും ചെയ്ത് മതത്തിന്റെ കണക്കിലെഴുതി ചേര്‍ക്കാം. പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലും താന്‍ അതിന്റേയാളെന്ന നിലയില്‍ ഇടപെട്ട് വിശ്വാസികളെ വഞ്ചിച്ചും ചൂഷണം ചെയ്തും മുന്നോട്ടുപോയി തന്റെ ജീവിതം പരമാവധി ആസ്വദിക്കാം.
മതങ്ങളുടെ അരികുപറ്റി, വിശ്വാസി സമൂഹത്തിന്റെ സാമൂഹികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി ചെയ്ത സൗകര്യങ്ങള്‍ ചൂഷണം ചെയ്ത് മുന്നേറാനുള്ള നിര്‍ദേശം മലയാളത്തിലെ ആധുനിക യുക്തിവാദാചാര്യന്‍ സി. രവിചന്ദ്രനും ഉപദേശിക്കുന്നുണ്ട്. രവിചന്ദ്രന്റെ ഈ നിര്‍ദേശം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല. ലോക നാസ്തികതയുടെ ബ്രാന്റ് അംബാസിഡര്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ‘god delusion’ എന്ന കൃതിയെ അധികരിച്ച് രവിചന്ദ്രന്‍ സി. എഴുതിയ ‘നാസ്തിനായ ദൈവ’ത്തിന്റെ ആഹ്വാനമാണ്.
‘വേണമെങ്കില്‍ അവരുടെ (വിശ്വാസികളുടെലേഖകന്‍) സാംസ്‌കാരിക പൈതൃകത്തോടും തദ്ദേശീയ സാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ദ്രിയവും അതിഭൗതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതേയുള്ളൂ'(21)
എം.സി ജോസഫ് പണ്ട് പറഞ്ഞതിന്റെ പു
തിയ പതിപ്പ്. മതത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ആരാധനാ കൂട്ടായ്മകളില്‍ നുഴഞ്ഞുകയറി അവരുടെ സാമൂഹ്യ സംവിധാനങ്ങള്‍ പരമാവധി ചൂഷണം ചെയ്ത് ജീവിതം ആസ്വദിക്കുക. മതത്തിലൂടെ തനിക്ക് ലഭിക്കാവുന്ന സാമൂഹ്യ സുരക്ഷയും സാംസ്‌കാരികസ്വത്വവും കരസ്ഥമാക്കി അതില്‍ കയറിക്കൂടി മതത്തിനുള്ളിലും മതങ്ങള്‍ തമ്മിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി മതത്തെയും വിശ്വാസികളെയും നശിപ്പിക്കാനും അപകീര്‍ത്തിപ്പെടുത്താനും
ഇത്തരക്കാര്‍ക്ക് മടിയൊന്നും കാണില്ല. മതങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ അനുയായികള്‍ തമ്മിലോ പ്രശ്‌നമുണ്ടാക്കി അതില്‍നിന്ന് തനിക്ക് ലാഭം കൊയ്യുന്നതില്‍ ഇവര്‍ക്കെന്ത് പ്രശ്‌നമാണുള്ളത്. എം.സിയുടെ ആഹ്വാനം അതുതന്നെയല്ലേ. മതത്തിന്റെ അരികുപറ്റി ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്ന യുക്തിവാദികള്‍ സമൂഹത്തിലെ നിത്യ കാഴ്ചകളാണ്.
ഇത്തരം ഒരു ചൂഷണത്തിന്റെ സചിത്ര വിശദീകരണം യുക്തിവിചാരം മാസിക 2010 ഒക്ടോബര്‍ ലക്കം പേജ് 30ല്‍ ലേഖകന്‍ എ.വി ജോസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. ആ സംഭവത്തില്‍ കേരളത്തിലെ പ്രഥമ യുക്തിവാദികളടക്കം എല്ലാ പ്രധാന യുക്തിവാദികളും പങ്കെടുത്തിട്ടുമുണ്ട്. ഒരു വ്യക്തിയെക്കുറിച്ചുള്ള വാര്‍ത്തയായതുകൊണ്ട് ഇവിടെ കുറിക്കുന്നില്ല.
എം.സി. ജോസഫിന്റെ മുമ്പ് ഉദ്ധരിച്ച നിര്‍ദേശം ലേഖകന്റെ ആരോപണത്തിനുള്ള വ്യക്തമായ മറുപടിയാണ്. ലേഖകന്‍ ചോദിച്ചല്ലോ കുറ്റവാളികള്‍ എന്തുകൊണ്ട് മതവിശ്വാസികളില്‍ നിന്നുണ്ടാവുന്നത് എന്ന്. മതവിശ്വാസികളില്‍ കടന്നുകൂടിയ ഭൗതികവാദികളാണ് മതത്തെ അപമാനിക്കാന്‍ വൃത്തികേടുകളും അധാര്‍മികതയും സദാചാരരാഹിത്യവുംചെയ്യുന്നത് എന്നതാണ് വാസ്ഥവം. ഇങ്ങനെ ചെയ്യുന്നവര്‍ ഉണ്ടെന്നും അത്തരം ചൂഷകരെ നേരിട്ടറിയാമെന്നും  യുക്തിവാദിസംഘം പ്രസിഡണ്ട് ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്.
എ.വി ജോസ് കണ്‍വീനറായ യുക്തിവാദപ്രചരണവേദി പ്രസിദ്ധീകരിച്ച, ഏറ്റുമാനൂര്‍ ഗോപാലന്‍ എഴുതിയ യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നത് യുക്തിവാദികള്‍ സമൂഹത്തില്‍ എങ്ങനെ ഇടപഴകണമെന്നും ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകം എന്ന നിലക്കാണ്. ആ പുസ്തകം പഠിക്കുന്നതിന് മുമ്പ് അതിന്റെ രചയിതാവിനെ പരിചയപ്പെടാം. ‘ശ്രീ ഏറ്റുമാനൂര്‍ ഗോപാലന്‍ വായനക്കാര്‍ക്കിടയില്‍ സുപരിചിതനാണ്. യുക്തിവാദത്തെക്കുറിച്ച് സമര്‍ഥമായും സമഗ്രമായും ശാസ്ത്രീയമായും അനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. നിയമപരിജ്ഞാനത്തില്‍ അദ്ദേഹത്തിനുള്ള അഗാധമായ പാണ്ഡിത്യം തെളിയിക്കുന്ന ഒരു ബ്രഹത് ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്… ഇന്ന് ശ്രീ. ഏറ്റുമാനൂര്‍ ഒരു മജിസ്‌ട്രേറ്റാണ്.'(24)
ലേഖകനെ മറ്റൊരു സ്ഥലത്ത് പരിചയപ്പെടുത്തുന്നത് കൂടി വായിച്ചാല്‍ അദ്ദേഹം യുക്തിവാദി സാഹിത്യശാഖക്ക് നല്‍കിയ സംഭാവനകളും സേവനങ്ങളും വ്യക്തമാകും.
‘അതുപോലെതന്നെ ചില പ്രത്യേക വിഷയങ്ങളില്‍ ആവശ്യമായ ലേഖനങ്ങള്‍ കിട്ടാതെ വന്നപ്പോള്‍, തന്റെ മറ്റ് ജോലികളൊക്കെ മാറ്റിവെച്ച് അവ എഴുതിതന്ന സുഹൃത്താണ് ഏറ്റുമാനൂര്‍ ഗോപാലന്‍. രണ്ടുപേരും (മറ്റൊന്ന് ജോസഫ് ഇടമറുക്-ലേഖകന്‍) യുക്തിവാദി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായതുകൊണ്ട് പ്രത്യേകം നന്ദി പറയുന്നില്ല'(25)
പുസ്തകത്തെ പരിചയപ്പെടുത്തുന്നു. ‘യുക്തിവാദ ആദര്‍ശവുമായി തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സമന്വയപ്പെടുത്താന്‍ വഴി കാണാതെ വിഷമിക്കുന്ന യുക്തിവാദികളുടെ എണ്ണവും കുറവല്ല. ഇങ്ങനെ വിവിധ തരത്തിലുള്ള യുക്തിവാദികള്‍ക്ക് ഒരു ചൂണ്ടുപലകയായി ഉപകരിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം. ഇതിലെ  ശൈലി സരളവുമാണ്. പറയാനുള്ളത് ആരുടെയും മുഖം നോക്കാതെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. അതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത'(26)
യുക്തിവാദികള്‍ക്കിടയില്‍ ഇത്രയേറെ പ്രശസ്തനായ, മജിസ്‌ട്രേട്ടിന്റെ ഉത്തരവാദിത്വമുള്ള ഗോപാലന്‍ തന്റെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളും കൃത്യനിര്‍വഹണങ്ങളും അവഗണിച്ച് യുക്തിവാദികള്‍ക്കുവേണ്ടി സമര്‍ഥവും സമഗ്രവും ശാസ്ത്രീയവുമായ വഴികാട്ടിയുമായ ലേഖനങ്ങള്‍ എഴുതുകയായിരുന്നുവെന്നത് അയാള്‍ വഹിച്ച സ്ഥാനത്തിന്റെ ഔന്നത്യവും ഉത്തരവാദിത്വവും ഓര്‍ത്തെങ്കിലും ഒഴിവാക്കേണ്ടതായിരുന്നു. അത് ചെയ്തില്ല എന്ന് മാത്രമല്ല, തന്റെ കൃത്യനിര്‍വഹണത്തിലും ഉത്തരവാദിത്വത്തിലും വെള്ളം ചേര്‍ത്ത് അദ്ദേഹമെഴുതി സമൂഹത്തില്‍ പ്രചരിപ്പിച്ചതെന്തെന്നൂകൂടി അറിഞ്ഞാലേ യുക്തിവാദിയുടെ യഥാര്‍ഥ മുഖം വെളിച്ചം കാണൂ.
‘മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ ‘അരുതു’കള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. ‘അരുതു’കളുടെ അതിര് ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില ‘വ്രതങ്ങള്‍’ അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൗതിക ജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരികയില്ല.'(27) ഇത് മാത്രമല്ല പ്രസ്തുത വഴികാട്ടി ഗ്രന്ഥത്തിലുള്ളത്.
ഇത്രയും ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിയമ പണ്ഡിതന്‍ യുക്തിവാദിയായാല്‍ അയാള്‍ക്ക് എത്രയും അധഃപതിക്കാം എന്നതിനുള്ള തെളിവുകൂടിയാണ് ഗോപാലന്റെ ഈ വരികള്‍. രാജ്യത്തെ പൗരന്റെ അവകാശം സംരക്ഷിച്ചുകിട്ടാന്‍ ആശ്രയിക്കുന്ന കോടതിയിലെ ഒരു മജിസ്‌ട്രേട്ട്, അയാള്‍ യുക്തിവാദിയാണെങ്കിലും അയാളുടെ സ്ഥാനം മറക്കാന്‍ പാടില്ലായിരുന്നു. അയാള്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളും ഉത്തരവാദിത്വങ്ങളും അവഗണിച്ച് ഇത്തരം നിയമവിരുദ്ധവും സാമൂഹ്യദ്രോഹപരവുമായ കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും പഠിപ്പിക്കാനും തന്റെ വിലപ്പെട്ട സമയം ചെലവഴിച്ചുവെന്നത് എത്രമാത്രം വലിയ അപരാധവും അധാര്‍മികതയുമല്ല!
അദ്ദേഹം നല്‍കിയ സന്ദേശമെന്താണ്? മദ്യപിച്ച് കൂത്താടുക, പണമുണ്ടാക്കാന്‍ അധ്വാനിക്കാതെ കൊള്ളയും മോഷണവും കളവും കരിഞ്ചന്തയും അഴിമതിയും തട്ടിപ്പുകളും നടത്തുക. അണികളുടെ കാമവെറി പൂര്‍ത്തീകരിക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കുക. ഗോപാലനെ പോ
ലുള്ള യുക്തിവാദികള്‍ നിയമവാഴ്ചയുടെ ഉന്നതസ്ഥാനങ്ങളില്‍ വിരാജിച്ചാല്‍ നമ്മുടെ നിയമവ്യവസ്ഥയുടെ അവസ്ഥ എന്താകും. മജിസ്‌ട്രേട്ട് തന്നെ തന്റെ കാര്യനിര്‍വഹണത്തില്‍ വെള്ളവും മായവും ചേര്‍ത്ത് തന്റെ ആദര്‍ശ പ്രചരണത്തിനുള്ള ലേഖന, പുസ്തക രചനക്ക് ആ സമയം ചെലവഴിക്കുക എന്ന ചതിയും വഞ്ചനയും ചെയ്യുക. ആ ചതിയിലൂടെയും വഞ്ചനയിലൂടെയും ലഭിക്കുന്ന സമയം സമൂഹത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കുന്ന, സദാചാര ധാര്‍മിക മൂല്യങ്ങളെ നശിപ്പിക്കുന്ന തെറ്റുകള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുക! ഇദ്ദേഹം തീര്‍ച്ചയായും പറയുന്നത് പ്രാവര്‍ത്തികമാക്കിയ ആത്മാര്‍ഥതയുള്ള യുക്തിവാദിതന്നെയാണ്. താന്‍ എന്ത് സന്ദേശമാണോ സമൂഹത്തിന് നല്‍കുന്നത്, ആ സന്ദേശം തന്റെ ജീവിതത്തിലും പരമാവധി പകര്‍ത്താന്‍ ശ്രമിച്ചുവെന്നതാണ് ഗോപാ
ലന്റെ പ്രത്യേകത. ഒരു മോഷണക്കേസില്‍ വാദം കേള്‍ക്കുന്നത് ബഹുമാന്യ മജിസ്‌ട്രേറ്റ് ഗോപാലന്‍ ആയാല്‍ അയാള്‍ ‘ഞാന്‍ പഠിപ്പിച്ച ആദര്‍ശം പ്രായോഗികവല്‍ക്കരിച്ച യഥാര്‍ത്ഥ ആദര്‍ശപുരുഷന്‍’ എന്ന് പറഞ്ഞു ആ കൊള്ളക്കാരനെ അനുമോദിക്കുകയല്ലേ ചെയ്യുക. പ്രായോഗിക, സൈദ്ധാന്തിക തലങ്ങളില്‍ യുക്തിവാദധാര്‍മികതയുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് നാമിവിടെ വിശകലനം ചെയ്തത്.

യുക്തിവാദം, ലൈംഗികത, ബലാത്സംഗം
ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ യുക്തിവാദികളുടെ ധാര്‍മിക സദാചാര പാഠങ്ങളിലുണ്ട്. അവയില്‍നിന്ന് രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍കൂടി പരിഗണിക്കാം. ‘ഉഭയസമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും നാം അംഗീകരിച്ചേ മതിയാകൂ. അതാണ് ശാസ്ത്രീയമായ നിലപാട്'(28) ഇതുതന്നെ അല്‍പം
കൂടി വിശദമായി:
‘ഉഭയസമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികള്‍ അംഗീകരിച്ചേ തീരൂ. ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല. ഇത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനും അത് പൂര്‍ത്തീകരിക്കാനുള്ള അവകാശമുണ്ട്. വിവാഹം ലൈംഗിക ബന്ധത്തിനൊരു തടസ്സമാകരുത്. മനുഷ്യ സമൂഹത്തിന്റെ ആദ്യകാലങ്ങളില്‍ സ്ത്രീയും പുരുഷനും അവര്‍ക്കിഷ്ടപ്പെടുന്ന ഇണകളുമായി ബന്ധപ്പെടുമായിരുന്നു. പി
ന്നീടാണ് പുരോഹിത വര്‍ഗവും ദൈവങ്ങളും ആരാധനകളും വിവാഹ സമ്പ്രദായങ്ങളുമൊക്കെ ഉരുത്തിരിഞ്ഞുവന്നത്.'(29)
യുക്തിവാദികളുടെ മിതമായ ലൈംഗികതാ നിലപാടാണിത്. ഇത് മിക്കവാറും എല്ലാ യുക്തിവാദ ദാര്‍ശനികരും പറഞ്ഞു പഠിപ്പിക്കുന്ന കാര്യമാണ്. ഇത്തരം ഒരുപാട് ഉദ്ധരണികള്‍ ഉണ്ട്. വിവാഹം നടന്നോട്ടെ. പക്ഷേ, വിവാഹം ലൈംഗികതക്കുള്ള മാനദണ്ഡമായി എടുത്തുകൂടാ ലൈംഗികത ഭാര്യ ഭര്‍ത്താക്കന്മാരില്‍ മാത്രം പരിമിതമാകേണ്ട കാര്യമല്ല. അത് പുറത്തേക്കിറക്കണം. അത് സ്വവര്‍ഗരതിയായാലും, ബാലരതിയായാലും, മൃഗരതിയായാലും. ഇതൊക്കെയാണ് പുരോഗതി. ഇങ്ങനെ പോ
കുന്നു അവകാശവാദങ്ങളും നിര്‍ദ്ദേശങ്ങളും.  ഇതെല്ലാം യുക്തിവാദികള്‍ക്ക് പറയാം, പ്രോത്സാഹിപ്പിക്കാം.അവരുടെ സാമൂഹ്യ സംവിധാനത്തിനകത്ത് പ്രയോഗവല്‍കരിക്കാം. പക്ഷെ, അത് ശാസ്ത്രീയ രീതിയാണ്, അതാണ് പ്രകൃതിദത്ത നിലപാട് എന്നെല്ലാം പ്രഖ്യാപി
ക്കുന്നതിന് മുമ്പ് പ്രകൃതിയെയും ശാസ്ത്രത്തെയും സംബന്ധിച്ച് യഥാര്‍ഥ വിവരവും വിജ്ഞാനവും കാഴ്ചപ്പാടുകളുമുള്ള ഒരു സംസ്‌കൃതസമൂഹം കേരളത്തിലും ലോകത്തുതന്നെയും ഉണ്ടെന്ന തിരിച്ചറിവെങ്കിലും ഇത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഉള്‍ക്കൊള്ളേണ്ടിയിരുന്നു.
തങ്ങളുടെ പൂര്‍വികാചാര്യന്‍ ചര്‍വ്വാകനാണെന്ന കാര്യമാണ് എ.വി. ജോസ്  പറഞ്ഞത്: ‘ഇന്ത്യയില്‍തന്നെ ചാര്‍വ്വാകനും
മറ്റു ചില മഹര്‍ഷികളും നാസ്തിക ദര്‍ശനത്തിന്റെ ആചാര്യന്‍മാരായി അറിയപ്പെടുന്നവരാണ്’. അദ്ദേഹം മാത്രമല്ല. ഇന്ത്യയിലെ എല്ലാ നാസ്തിക, യുക്തിവാദികളും അവകാശപ്പെടുന്നതും അത് തന്നെയാണ്. ആ ചാര്‍വ്വാകമുനിയുടെ അനാശാസ്യ ഉപദേശങ്ങള്‍ പാഠപു
സ്തകം/അടിസ്ഥാന ഗ്രന്ഥം വിവരിക്കുന്നു. ‘അന്ത്യത്തില്‍ യാതൊന്ന് ആനന്ദത്തെ പ്രദാനം ചെയ്യുന്നുവോ, അത് നിര്‍വഹിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. മുനിയായ വ്യാസന്‍പോലും പറയുന്നത് കാമവിവശയായ സ്ത്രീയെ തൃപ്തിപ്പെടുത്തണം എന്നാണ്. ബ്രാഹ്മണരുടെ മുഖ്യദേവനായ ചന്ദ്രന്‍ തന്റെ ഗുരുവായ ബൃഹസ്പതിയുടെ ഭാര്യ താരയെ പ്രാപിക്കുന്നതില്‍ ഒട്ടും വൈമനസ്യം കാട്ടിയിട്ടില്ല. ഗൗതമ പത്‌നിയായ അഹല്യയും ഇന്ദ്രനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിയാത്തവരുണ്ടോ? അതുകൊണ്ടുതന്നെ ലൈംഗികമായി ദരിദ്രനാകേണ്ട യാതൊരു ആവശ്യവുമില്ല. ഇഷ്ടമനുസരിച്ച് ഏത് സുഖവും അനുഭവിക്കുക. ബലാല്‍കാരമായി ചെയ്യുന്നതൊന്നും പാ
പമല്ലെന്നാണ് മനു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അല്ലയോ ദേവജ്ഞരെ, സ്വച്ഛന്ദം ആനന്ദകര്‍മങ്ങള്‍ അനുഷ്ഠിച്ചാലും. ശ്രുതി വിലക്കുകളാണ് പ്രശ്‌നമെങ്കില്‍ അത് നിസ്സാരമാണ്. മഹാത്മാക്കള്‍ തന്നെ ശ്രുതികളുടെ വിലക്കുകളെ പലതരത്തില്‍ വിഗണിക്കാറുണ്ട്. സുഖപ്രദായിനിയാണെങ്കില്‍ അത് നേടുന്നതിന് ബുദ്ധിപരമായ ഏത് വിശദീകരണവും ഉചിതംതന്നെ. കാമദേവന്‍ ഇന്ദ്രാദികളെ പോ
ലെ ഒരു ദേവന്‍ തന്നെയല്ലേ.'(30)
ആചാര്യന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ശിരസാവഹിക്കുന്ന അനുയായിവൃന്ദം. കൂടുതല്‍ വിശദീകരണമേതും ആവശ്യമില്ലാത്ത നിര്‍ദേശങ്ങള്‍. (ഈ വരികള്‍ യുക്തിദര്‍ശനത്തില്‍ കുറിച്ചിട്ട മഹാന്‍ ആരെന്ന് കൂടി അറിയല്‍ ആകര്‍ഷകമായിരിക്കും. കേരളത്തിലെ ഒരേയൊരു സംസ്‌കൃത സര്‍വകലാശാലയായ കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വി.സി ധര്‍മരാജ് അടാട്ടാണ്. സംസ്‌കൃത ഭാഷയുടെ കേരളത്തിന്റെ തലതൊട്ടപ്പന്‍! ജാമിയ ഹസനിയ ഒരു ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം അതിന്റെ വി.സിയായി ഭാരതീയ യുക്തിവാദിസംഘം അധ്യക്ഷന്‍ അബ്ദുല്‍അലി മൗലവിയെ നിയമിക്കുന്നപോ
ലെയാണ് വേദപഠനങ്ങള്‍ക്കുള്ള സംസ്‌കൃത സര്‍വകലാശാല വി.സിയായ അടാട്ടിനെ നിയമിക്കുന്നത്. അദ്ദേഹം തികഞ്ഞ യുക്തിവാദിയും നാസ്തികനുമാണ്.) യുക്തിവാദികളുടെ ധാര്‍മിക സദാചാര നിര്‍ദേശങ്ങളാണ് നാം വായിച്ചത്. കുടുംബത്തിന് പുറത്തു തന്നെയാകണം ലൈംഗികത. അതിന്റെ ലക്ഷ്യമോ അതിരുകളില്ലാത്ത ആനന്ദം. ജീവിതലക്ഷ്യം തന്നെ ഉന്നതമായ ആനന്ദം. ഇത് തന്നെയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ബ്രിട്ടീഷ് യുക്തിവാദ ദാര്‍ശനികന്‍ റസ്സലിന്റെ ‘മേരെജ് ആന്റ് മോറല്‍സ്’ എന്ന കൃതിയുടെ സന്ദേശവും. ആ ഗ്രന്ഥം പ്രസിദ്ധീകരിച്ച അദ്ദേഹത്തെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്ന ജോലിയില്‍ നിന്ന് ഒഴിവാക്കി എന്നതും ചരിത്രം.(31)
ലോക നാസ്തികതയുടെ വര്‍ത്തമാനകാല വക്താവ് ഡോകിന്‍സിന്റെ ബ്രിട്ടണിലെ ബസ് കാമ്പയിന്‍ നാസ്തിക ലോകം ഏറെ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിലെ പരസ്യവാചകം ഇതാണ്. ”There’s probably no God. Now stop worrying and enjoy your life.” ഇതേകാര്യം തന്നെ അല്‍പം പരിണാമത്തോടെ കേരളത്തില്‍ ശാസ്ത്രത്തിന്റെ കുപ്പായമിട്ട് യുക്തിവാദ നാസ്തിക പ്രചരണം നടത്തുന്ന സയന്‍സ് ട്രസ്‌റ് പ്രചരിപ്പിക്കുന്നു. അവര്‍ ഇറക്കിയ ടീ ഷര്‍ട്ടില്‍ ആലേഖനം ചെയ്ത വരികള്‍ ‘No God, Now stop worrying and enjoy your life.’ അതെ തങ്ങളുടെ ജീവിത ലക്ഷ്യം സുഖിക്കല്‍ മാത്രമാണെന്ന് നെഞ്ചത്തെഴുതി ഒട്ടിച്ചുനടക്കുന്നവര്‍.
ആ സുഖത്തിന് കുടുംബം തടസ്സമായിക്കൂടാ. ലൈംഗികതക്ക് ഏതെങ്കിലും അതിര്‍വരമ്പുകളുണ്ടായിക്കൂടാ. സാമ്പത്തിക ബുദ്ധിമുട്ട് ജീവിതം ആസ്വദിക്കുന്നതിന് തടസ്സമായിക്കൂടാ. അതിന് പരിഹാരം മോഷണമോ കൊള്ളയോ ചതിയോ വഞ്ചനയോ തട്ടിപ്പോ അഴിമതിയോ; ഒന്നും പ്രശ്‌നമല്ല.
തങ്ങളുടെ സമൂഹത്തില്‍ പുരുഷന്‍ മാത്രം മതി എന്നും അവര്‍ കല്യാണം കഴിക്കുകയോ സന്താനങ്ങളെ ഉല്‍പാദിപ്പിക്കുകയോ വേണ്ടെന്നും നിര്‍ദേശമുണ്ട്. അത്തരം പു
രുഷന്‍മാര്‍ ലൈംഗികതയില്‍നിന്ന് അകന്ന് നില്‍ക്കാനൊന്നും പറയുന്നില്ല. അവരുടെ കാമപൂര്‍ത്തീകരണത്തിനുള്ള നിര്‍ദേശം അതിലേറെ നികൃഷ്ടമാണ്. ‘വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് നിയമത്തിന് പി
ടികൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം.'(32) അതേതാണാവോ ശാസ്ത്രീയ സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും.
ഇത് വായിച്ചതില്‍ നിന്ന് വന്ന സംശയമാണ് സ്ത്രീപീഡനത്തിനും ബലാത്സംഗത്തിനും ശത്രീയത പതിച്ചു നല്‍കുന്ന രചനകള്‍ വല്ലതുമുണ്ടോ എന്നത്. അതിന് വേണ്ടിയുള്ള അന്വേഷണത്തില്‍ ‘യുക്തിവാദി സംഘം’ ധാര്‍മികതയുടെ ധവളപത്രമായി (special edition) ഇറക്കിയ യുക്തിയുഗം മാസിക 2013 ഏപ്രില്‍ ലക്കത്തില്‍ അരുണ്‍ മംഗലത്ത് എഴുതിയ (അദ്ദേഹം ഇപ്പോള്‍ മാസികയുടെ എഡിറ്ററാണ്) ‘ബലാത്സംഗത്തിന്റെ ജൈവിക സിദ്ധാന്തം’ എന്ന ലേഖനം കിട്ടി. അതിന്റെ ‘ശാസ്ത്രീയ’ നിലപാടുകളിലൂടെ നമുക്ക് നീങ്ങാം. ലേഖനത്തിന്റെ ആമുഖ ഭാഗത്ത് ലേഖനത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. ‘ബലാത്സംഗത്തിന്റെ നിലവിലുള്ള ‘സാമൂഹിക സിദ്ധാന്തങ്ങളെ’ പുനരവലോകനം ചെയ്യണമെങ്കില്‍ അവയെപറ്റി ഒരടിസ്ഥാന ധാരണ ആവശ്യമാണ്'(33) മറ്റൊരു സ്ഥലത്ത് ലേഖകന്‍ എഴുതുന്നു  ‘ഈ ലേഖനത്തിന്റെ ഉദ്ദേശം, ബലാത്സംഗത്തിന്റെ കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും അതിനു സാധ്യമായ പരിഹാരമാര്‍ക്ഷങ്ങള്‍ നിര്‍ദദ്ദേശിക്കുകയുമാണ്.'(34) ഈ ‘ശാസ്ത്രീയ’ വിശകലനത്തിന്റെ മാനദണ്ഡം  സംക്ഷിപ്
തമായി പറയുന്നു ‘ബാലാല്‍സംഗത്തിന്റെ പരമമായ കാരണത്തിന് പരിണാമപരമായ കാരണങ്ങള്‍ ഉണ്ടാകുമോ?'(35) ഈ ഒരൊറ്റ വരിയില്‍ നിന്നുതന്നെ ലേഖകന്‍ അന്വേഷിക്കുന്ന കാരണം പരിണാമപരമാണെന്ന് വ്യക്തം. ലേഖകന്‍ തുടര്‍ന്ന് വിശദീകരിക്കുന്നു. ‘ഭൂമിശാസ്ത്രപരമായും മറ്റും പരസ്പരബന്ധമില്ലാത്ത മനുഷ്യസമൂഹങ്ങളിലും, മറ്റു ജീവിവര്‍ഗങ്ങളിലും ഒരേ പെരുമാറ്റരീതി കാണപ്പെടുന്നുണ്ടെങ്കില്‍ അതിനു പന്നില്‍ ശക്തമായ ഒരു പരിണാമ പ്രതിഭാസം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാതെ

Leave a Reply

Your email address will not be published. Required fields are marked *