പഠനവും ചിന്തയും ഒരു ഇസ്‌ലാമിക വായന

അന്വേഷണത്തിന്റെ പടവുകള്‍ കയറിയുള്ള മനുഷ്യന്റെ യാത്ര ചെറിയ പ്രായം മുതല്‍ക്കേ ആരംഭിച്ചതാണ്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവന്റെ കയ്യില്‍ കിട്ടിയ കളിപ്പാട്ടങ്ങളുടെ ഉള്ളിലെന്താണെന്നറിയുവാനുള്ള അന്വേഷണം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘടകങ്ങളില്‍ അനേകം കാര്യങ്ങളെക്കുറിച്ച അന്വേഷണങ്ങളാണ് അവനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രാപഞ്ചിക രഹസ്യങ്ങളുടെ ഉള്ളറകളിലേക്കുള്ള യാത്രകളാണ് പലപ്പോഴും വലിയ ശാസ്ത്രീയ കണ്ടെത്തലുകളായി പരിണമിച്ചിട്ടുള്ളത്.
മനുഷ്യന്റെ ചിന്തയെയും കഴിവിനെയും സംവിധാനിച്ചിട്ടുള്ള അല്ലാഹു അവതരിപ്പിച്ച മതമാണ് ഇസ്‌ലാം എന്നതുകൊണ്ടു തന്നെ ഇസ്‌ലാം ചിന്തയെയും പഠനത്തെയും മനനത്തെയും അത്യധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മക്കയിലെ ഹിറാ ഗുഹയില്‍ വെച്ച് മലക്ക് ജിബ്‌രീല്‍ (അ) മുഖേന മുഹമ്മദ് നബി(സ)ക്ക് ലഭിച്ച ആദ്യ ദൈവികവചനം തന്നെ വായിക്കുവാനാണ്. മനുഷ്യനെ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കുകയും പേന കൊണ്ട് പഠിപ്പിക്കുകയും ചെയ്ത രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുവാന്‍! ”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടി ച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ടു പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.” (96:1-5)
കേവലം വായിക്കുവാനാഹ്വാനം ചെയ്യുന്നതിനപ്പുറം അവന്റെ സൃഷ്ടിപ്പിനെക്കുറിച്ചൂം അവന്‍ പഠിപ്പിക്കപ്പെട്ട ഒട്ടേറെ വിജ്ഞാനങ്ങളെ സംബന്ധിച്ചും ഉറ്റാലോചിക്കുവാനാഹ്വാനം ചെയ്യുകയാണ് ഈ വചനത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ഈ പ്രപഞ്ചത്തെക്കുറിച്ചും അതിലെ വ്യത്യസ്ത അത്ഭുതങ്ങളെക്കുറിച്ചും മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ സംബന്ധിച്ചും ചിന്തിക്കുവാനും ഗവേഷണം നടത്തുവാനും ആഹ്വാനം ചെയ്യുന്ന ക്വുര്‍ആനിലെ ചില വചനങ്ങള്‍ കാണുക.
”ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജ ത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്റെ   കാര്യം)
വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. പി
ന്നീട് അവന്‍ മാര്‍ഗം എളു പ്പമാക്കുകയും ചെയ്തു.” (80:18-20)
”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാ ന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും  സൃഷ്ടിയെപറ്റി ചിന്തിച്ച്  കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:)  ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല  ഇത്.  നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാ ത്തുരക്ഷിക്കണേ.” (3:190-191)
”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച്  അവര്‍  കണ്ടറിയുകയില്ല. അവര്‍ക്ക്  കാതുകളുണ്ട്.  അതുപയോഗിച്ച്  അവര്‍  കേട്ടു
മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.” (7:179)
മധ്യകാല യൂറോപ്പിലെ ഇന്‍സ്വിസിഷന്‍ കോടതികളുടെ അറിവിനോടുള്ള സമീപനം മതത്തെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുവാന്‍ കാരണമായിട്ടുണ്ട്. പുതിയ പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന ശാസ്ത്രജ്ഞന്‍മാരെയെല്ലാം മതത്തിന്റെ ശത്രുക്കളായി പ്രഖ്യാപി
ച്ച് അവരുമായി ഏറ്റുമുട്ടലുകള്‍ നടത്തിയത് മധ്യകാലത്തെ യൂറോപ്പിന്റെ ഇരുണ്ടയുഗമായി കണക്കാക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് പരക്കെ വിശ്വാസമുണ്ടായിരുന്ന സമയത്ത് എ.ഡി 1548ലാണ് കോപ്പര്‍ നിക്കസ് സൗരകേന്ദ്ര സിദ്ധാന്തം അവതരിപ്പിക്കുന്നത്. അത് ഇന്‍സ്വിസിഷന്‍ കോടതികളുടെ വിശ്വാസങ്ങള്‍ക്കെതിരായതുകൊണ്ടുതന്നെ അക്കാരണത്താല്‍ കോപ്പര്‍ നിക്കസ് വിമര്‍ശിക്കപ്പെടുകയുണ്ടായി.
കോപ്പര്‍ നിക്കസിന്റെ പ്രപഞ്ചവീക്ഷണ സിദ്ധാന്തം പ്രചരിപ്പിക്കുക വഴി ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ജിയോര്‍ഡാനോ ബ്രൂണോ 1592ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സഭയുടെ വിശ്വാസങ്ങള്‍ക്കെതിരില്‍ പ്രവര്‍ത്തിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഏഴുവര്‍ഷത്തെ വിചാരണക്കൊടുവില്‍ ഇന്‍സ്വിസിഷന്‍ കോടതി അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും അതനുസരിച്ച് അദ്ദേഹത്തെ ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു.
എ.ഡി 1632ലാണ് ഇറ്റലിയിലെ പിസയില്‍ ജനിച്ച ഗലീലിയോ ഗലീലിയുടെ ‘സംവാദം’ (dialogue) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന dialogue on the two chief world systems (രണ്ടുമുഖ പ്രപഞ്ച സംവിധാനത്തെക്കുറിച്ചുള്ള സംവാദം) എന്ന പ്രസിദ്ധ ഗ്രന്ഥം പുറത്തിറങ്ങുന്നത്. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തവും സൂര്യനാണ് കേന്ദ്രമെന്ന കോപ്പര്‍ നിക്കസിന്റെ സൂര്യ കേന്ദ്രസിദ്ധാന്തവും തമ്മിലുള്ള സംവാദം തന്നെയാണ് പ്രസ്തുത ഗ്രന്ഥത്തിലുള്ളത്. അതില്‍ സൂര്യകേന്ദ്ര സിദ്ധാന്തമവതരിപ്പിച്ച കോപ്പര്‍ നിക്കസിന്റെ വാദങ്ങളോടാണ് കൂടുതല്‍ ചായ്‌വുള്ളതെന്ന് ആരോപിച്ചുകൊണ്ട് പുരോഹിത വിഭാഗം അദ്ദേഹത്തെ ജയിലിലടക്കുകയും ജയിലില്‍വെച്ച് അദ്ദേഹത്തെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കുകയും ചെയ്തു.
ഇവിടെയാണ് ഇസ്‌ലാം അതിന്റെ വ്യതിരിക്തത രേഖപ്പെടുത്തിയത്. പഠിക്കുവാനും ചിന്തിക്കുവാനും ആഹ്വാനം ചെയ്യുന്നതോടൊപ്പം സര്‍വലോക സ്രഷ്ടാവിനെ മനസ്സിലാക്കുന്നതിനായി പ്രപഞ്ചത്തിലേക്ക് ശ്രദ്ധ തിരിക്കുവാനാണ് വിശുദ്ധ ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. ”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.” (88:17-20)
‘മരുഭൂമിയിലെ കപ്പല്‍’ എന്നറിയപ്പെടുന്ന ജൈവലോകത്തെ അത്ഭുതമായ ഒരു സസ്തനിയാണ് ഒട്ടകം. മറ്റുജീവികളില്‍ നിന്ന് വ്യത്യസ്തമായി മരുഭൂമിയില്‍ ജീവിക്കുവാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒട്ടകത്തിന് ലഭിച്ചു എന്നത് പരിണാമവൃക്ഷത്തിലെ ഒട്ടകത്തിന്റെ മുമ്പുള്ള അവസ്ഥയെ അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ പരിണാമവാദികളെ വെള്ളം കുടിപ്പിക്കുന്ന കാര്യമാണ്. മരൂഭൂമിയിലെ ദീര്‍ഘമായ യാത്രക്ക് അനുയോജ്യമായ രൂപത്തിലാണ് ഒട്ടകത്തിന്റെ ശരീരഘടനയുള്ളത്. ഒട്ടകത്തിന്റെ മൂക്ക് ഇഷ്ടാനുസരണം തുറക്കാനും അടക്കാനും കഴിയുന്ന രൂപത്തിലാണുള്ളത്. അത് മണല്‍കാറ്റുണ്ടാകുമ്പോള്‍ ശ്വാസകോശത്തില്‍ മണല്‍ എത്താതിരിക്കാന്‍ സഹായകമാവുന്നു.
മരുഭൂമിയിലെ ദീര്‍ഘകാല യാത്രക്കിടയില്‍ വെള്ളം ഒരു പ്രശ്‌നമായി വരാറുണ്ട്. എന്നാല്‍ ഒട്ടകത്തിന് ഒരേസമയം നൂറ്റിഅമ്പതിലധികം ലിറ്റര്‍ വെള്ളം കുടിക്കുവാനും ആവശ്യത്തിലധികം വരുന്നത് കൊഴുപ്പായി പൂഞ്ഞയില്‍ ശേഖരിച്ചു വെക്കാനും സാധിക്കുന്നു. 25 കിലോ ഗ്രാം വരെ കൊഴുപ്പ് ഒരു ഒട്ടകത്തിന് തന്റെ പൂഞ്ഞയില്‍ സംഭരിച്ച് വെക്കാന്‍ സാധിക്കും. വെള്ളം കിട്ടാതെ വരുമ്പോള്‍ ഈ കൊഴുപ്പ് ശിഥിലീകരിക്കപ്പെട്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ ഉണ്ടാവുകയും അത് ശ്വസനവായുവിലെ ഓക്‌സിജനുമായി സംയോജിച്ച് കോശങ്ങളില്‍ ജലം നിര്‍മിക്കപ്പെടുകയും ചെയ്യുന്നു.
നീണ്ട പുരികത്തോടുകൂടിയ കട്ടിയുള്ള കണ്‍പോളകളാണ് ഒട്ടകത്തിനുള്ളത്. അതോടൊപ്പം കണ്ണിനു മുകളിലായി ഒരു നേര്‍ത്ത പാടയുമുണ്ട്. അത് ആവശ്യാനുസരണം അടക്കുവാനും തുറക്കുവാനും സാധിക്കുന്നു. ഇവ സൂര്യകിരണങ്ങളില്‍ നിന്നും മണല്‍കാറ്റുകളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. ഒട്ടകത്തിന്റെ നാവും ചുണ്ടും മുള്‍ച്ചെടികള്‍ ചവച്ചിറക്കാന്‍ പറ്റിയ രീതിയില്‍ കട്ടിയേറിയതാണ്. മരുഭൂമിയിലെ മുള്ളുകളുള്ള കള്ളിച്ചെടികള്‍ ഭക്ഷിക്കുവാനുതകുംവിധം ഒട്ടകത്തിന്റെ മേല്‍ചുണ്ട് രണ്ടായി പി
ളര്‍ന്നിട്ടുണ്ട്. ഇവ ദഹിപ്പിക്കുവാന്‍ ആവശ്യമായ ആമാശയ വ്യവസ്ഥയുമാണ്. ഒട്ടകത്തിനുള്ളത്. ഒട്ടകത്തിന്റെ കാലുകള്‍ നീളമുള്ളതും കരുത്തേറിയതുമാണ്. അത് ശരീരത്തെ ഭൂമിയില്‍ നിന്നും ഉയര്‍ത്തി നിര്‍ത്തുന്നതിനാല്‍ മരുഭൂമിയിലെ കൊടിയചൂടില്‍ നിന്നും ശരീരം സംരക്ഷിക്കപ്പെടുന്നു. പാദങ്ങളിലെ വിരലുകള്‍ക്കിടയില്‍ ചര്‍മമുള്ളതിനാല്‍ പാദങ്ങള്‍ മണലിലേക്ക് ആഴ്ന്നിറങ്ങാതിരിക്കുന്നു. അത് മണലിലൂടെയുള്ള സഞ്ചാരം സുഗമമാക്കുന്നു. ഈ അത്ഭുത സൃഷ്ടിയെകുറിച്ച അന്വേഷണം തീര്‍ച്ചയായും സൃഷ്ടികര്‍ത്താവായ അല്ലാഹുവിനെ ഓര്‍മിപ്പിക്കുക തന്നെ ചെയ്യും.
മനുഷ്യധിഷണയെ തൊട്ടുണര്‍ത്തുന്നവിധം ആകാശം, ഭൂമി, പര്‍വതങ്ങള്‍, പ്രകൃതി എന്നിവയെക്കുറിച്ച ക്വുര്‍ആനിക വിശദീകരണം കാണുക.

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (2:22)
”അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്. എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍
ഉദരത്തില്‍മേല്‍ ഇഴഞ്ഞു നടക്കുന്നവരുണ്ട്. രണ്ടു കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.” (24:44,45)
”തീര്‍ച്ചയായും നിങ്ങള്‍ക്ക് മീതെ നാം ഏഴുപഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല. ആകാശത്തു നിന്ന് നാം ഒരു നശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.  അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.” (23:17-19)
”അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്; നിര്‍ജീവമായ ഭൂമി. അതിന് നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്‍പാ
ദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം
ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തുഅതിന്റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദി കാണിക്കുന്നില്ലേ? ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍! രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ. അതില്‍ നിന്ന് പകലിനെ നാം
ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.  സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.” (36:33-40)
ആധുനിക ശാസ്ത്രത്തിന് അടുത്തകാലത്തുമാത്രം സ്ഥിരീകരിക്കുവാന്‍ സാധിച്ച പല വിഷയങ്ങളും പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ മനുഷ്യചിന്തക്കുവേണ്ടി സമര്‍പ്പിച്ച ഈ ക്വുര്‍ആനിക വചനങ്ങളില്‍ നിന്നുതന്നെ ഇസ്‌ലാം ചിന്തക്ക് നല്‍കുന്ന സ്ഥാനം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അന്വേഷണങ്ങളിലൂടെ അറിവ് നേടിയെടുക്കുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാനും വിശ്വാസികളെ ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, അറിവുള്ളവരും ഇല്ലാത്തവരും സമന്മാരാവുകയില്ലെന്നും വിവരമില്ലാത്തവന്റെ പിന്നാലെ പോകരുതെന്നുമുള്ള വചനങ്ങളാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക: ”പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.” (39:3)
”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (17:36)
അറിവ് അന്വേഷിക്കുന്നതിന്റെ പ്രാ
ധാന്യവും അവര്‍ക്ക് അല്ലാഹുവിന്റെ അടുത്തുള്ള സ്ഥാനവും അവരുടെ സവിശേഷതകളും വ്യക്തമാക്കിക്കൊണ്ടുള്ള ക്വുര്‍ആനിക വചനങ്ങള്‍ കാണുക.
”താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു). അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.” (3:18)
”നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (58:11)
”അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപി
യും ഏറെ പൊറുക്കുന്നവനുമാകുന്നു.” (35:28)
”എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.” (20:114)
”സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.” (61:2,3)
”നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.” (2:159)
പ്രവാചകന്‍ (സ) പറഞ്ഞു. ”ആരെക്കൊണ്ടെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ മതത്തില്‍ അവഗാഹമുള്ളവനാക്കി മാറ്റും.” (ബുഖാരി, മുസ്‌ലിം)
നബി (സ) പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ക്വുര്‍ആന്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നവനാണ്.” (ബുഖാരി)

വിജ്ഞാനത്തോടുള്ള ഇസ്‌ലാമിന്റെ സമീപനത്തെ അന്വര്‍ത്ഥമാക്കുംവിധം മധ്യകാല ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ അതിയാകന്‍മാര്‍ ഒട്ടേറെയുണ്ട്.” വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന പേര്‍ഷ്യക്കാരനായ ഇബ്‌നു സീന(Avicenna)യാണ് അവരിലൊരാള്‍. അദ്ദേഹത്തിന്റെ ഖാനൂര്‍ ഫിത്വിബ് എന്ന ഗ്രന്ഥം വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായതും നിരവധി മധ്യകാല സര്‍വകലാശാലകളിലെ പ്രാ
മാണിക വൈദ്യശാസ്ത്ര പഠനഗ്രന്ഥവുമായിരുന്നു. ശസ്ത്രക്രിയയുടെ അടിസ്ഥാനനിയമങ്ങള്‍ വിശദീകരിച്ച അബുല്‍ ഖാസിയും പ്രകാശത്തിന്റെ അടിസ്ഥാനങ്ങളെ വിവരിച്ച അബുല്‍ ഹസനും രസതന്ത്രത്തിന്റെ അടിസ്ഥാനശിലകളെ പരിചയപ്പെടുത്തിയ ജാബിറുഹ്നു ഹയ്യാനുസ്സൂഫിയുമെല്ലാം ഇസ്‌ലാമിക ചരിത്രത്തില്‍ വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രാവര്‍ത്തികമാക്കിയവരാണ്. ശാസ്ത്രത്തിന്റെ പോലും പിന്‍ബലമില്ലാത്ത ചില നിഗമനങ്ങളിലേക്കെത്തിച്ചേരുമ്പോഴേക്ക് ദൈവികവചനങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ‘യുറേക്കാ’ വിളിക്കുന്നവര്‍ ഇത്തരം വചനങ്ങളെ മനസ്സിരുത്തി വായിക്കുന്നത് അവര്‍ക്ക് സ്ഥലകാല ബോധമുണ്ടാകുന്നതിന് സഹായകമാവും എന്നത് തീര്‍ച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *