യോഹന്നാൻ സുവിശേഷത്തിലെ യേശുകൃസ്തു

പുതിയനിയമത്തിലെ ആദ്യത്തെ നാല് പുസ്തകങ്ങള്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന സുവിശേഷങ്ങളാണ്. ഈ നാല് സുവിശേഷങ്ങളെ നാല് കോണില്‍നിന്ന് കൊണ്ടാണ് ക്രൈസ്തവ പണ്ഡിതന്‍മാര്‍ വീക്ഷിക്കുന്നത്. മത്തായി സുവിശേഷത്തെ ‘ദാവീദിന്റെ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ രാജത്വം’ എന്നും മാര്‍ക്കോസ് സുവിശേഷത്തെ ‘ദാസനായ മുള’  അല്ലെങ്കില്‍ ‘യേശുവിന്റെ ദാസത്വം’ എന്നും ലൂക്കോസ് സുവിശേഷത്തെ ‘പുരുഷനായ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ മനുഷ്യത്വം’ എന്നും യോഹന്നാന്‍ സുവിശേഷത്തെ ‘യഹോവയുടെ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ ദൈവത്വം’ എന്നിവയെ കുറിക്കുന്നുവെന്നാണ് പണ്ഡിതമതം. മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങളിലെ  പണ്ഡിതന്‍മാര്‍ പറയുന്ന ‘മുളകള്‍’ ആ സുവിശേഷകരുടെ ഉദ്ധരണികളില്‍നിന്നും കണ്ടെത്താന്‍ കഴിയും. എന്നാല്‍ യോഹന്നാന്‍ സുവിശേഷത്തിലെ ‘മുള’യായ ‘യേശുവിന്റെ ദൈവത്വം’ യോഹന്നാന്റെ ഉദ്ധരണികളില്‍ നിന്നും കണ്ടെത്താന്‍ കഴിയുമോ?. അതാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.
പുരാതന ഗ്രീക്ക് കൈയെഴുത്ത് പ്രതികളില്‍ യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നത്  (kata looannen) എന്ന തല വാചകത്തോടെയാണ്. ‘Kata’ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം ‘according to’ അല്ലെങ്കില്‍ ‘അയാളില്‍ പ്രകാരം’ എന്നാണ്. kata Iooannen എന്ന പദത്തിന്റെ അര്‍ത്ഥം ‘according to John’ അല്ലെങ്കില്‍ ‘യോഹന്നാന്‍ പ്രകാരം’ അഥവാ ‘യോഹന്നാന്റെ വീക്ഷണത്തില്‍’ എന്നുമാണ്.’kata’ എന്ന പ്രയോഗംകൊണ്ട് അതിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണെന്ന് വ്യക്തമാക്കുന്നില്ല.(1) അതുകൊണ്ട് യോഹന്നാന്റെ പേരിലുള്ള സുവിശേഷം നമുക്ക് അജ്ഞാതനായ മറ്റേതോ ഗ്രന്ഥകാരനാല്‍ രചിക്കപ്പെട്ടതാണ്, എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിനെ സംബന്ധിച്ച് ബൈബിള്‍ പണ്ഡിതന്‍മാര്‍ എന്തു പറയുന്നുവെന്ന് നോക്കാം.
മാര്‍ത്തോമാ സഭയിലെ ബൈബിള്‍ പണ്ഡിതനായ റവ. വി. തോമസ് പറയുന്നു: ‘യോഹന്നാന്റെ സുവിശേഷം എഴുതിയതാരാണെന്നതിനെപ്പറ്റി വേദപണ്ഡിതന്‍മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. യേശു സ്‌നേഹിച്ച ശിഷ്യനും സെബദിയുടെ മകനുമായ യോഹന്നാന്‍ എഴുതി എന്ന പാരമ്പര്യവിശ്വാസം എല്ലാ പണ്ഡിതന്‍മാരും അംഗീകരിക്കുന്നില്ല. മാത്രമല്ല, യേശു സ്‌നേഹിച്ച ശിഷ്യന്‍ യോഹന്നാന്‍ ആണെന്നുതെളിയിക്കുന്നതിന് പ്രയാസവുമാണ്’. തുടര്‍ന്ന് അദ്ദേഹം പറയുന്നു:
‘ഈ സുവിശേഷം വിരുദ്ധോപദേശകരായ ജ്ഞാനമതവാദികളുടെരചനയാണെന്ന് വിശ്വസിച്ചിരുന്നവര്‍ മൂന്നാം നൂറ്റാണ്ടുമുതല്‍ സഭയിലുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്’. അതിന്റെ അടിക്കുറിപ്പായി അദ്ദേഹം എഴുതുന്നു: ‘റോമിലെ സഭാ ശുശ്രൂഷകനായിരുന്ന ഗയോസ്, മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതുമ്പോള്‍ സെറിന്തസ് എന്ന വിരുദ്ധോപദേശകന്‍ ആണ് ഈ സുവിശേഷം എഴുതിയത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഐറേനിയസ് എന്ന സഭാപിതാവിന് ഇതേപ്പറ്റി  അറിവുണ്ടായിരുന്നു’.(2)
ബൈബിള്‍ വിജ്ഞാനകോശത്തില്‍ ഡേവിഡ്‌ജോയി പറയുന്നു: ‘1945-ല്‍ ഈജിപ്തിലെ നാഗ്ഹമ്മാദിയില്‍നിന്ന് കണ്ടെടുത്ത രേഖകളില്‍ ക്രിസ്ത്യന്‍ ജ്ഞാനവാദക്കാരുടെ രചനകളെല്ലാം അടങ്ങിയിട്ടുണ്ട്. അവയില്‍ പലതും യോഹന്നാന്‍ സുവിശേഷത്തിലുമുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്ന ഒരു രക്ഷകന്‍ (The Saviour myth) എന്ന ചിന്ത ജ്ഞാനവാദത്തില്‍ പ്രബലമാണ്’.(3)
പ്രൊട്ടസ്റ്റന്റ് പണ്ഡിതനായ റവ. എ.സി ക്ലയ്റ്റന്‍ പറയുന്നു: ‘ഇതിന്റെ കര്‍ത്താവാരാണെന്നും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നവ യാഥാര്‍ത്ഥ ചരിത്രസംഭവങ്ങളാണോ അല്ലയോ എന്നും സംഹിത സുവിശേഷങ്ങള്‍ക്കും വെളിപാടു പുസ്തകത്തിനും ഇതിനും തമ്മിലുള്ള ബന്ധമെന്താണെന്നും ഇതില്‍ എഴുതപ്പെടുന്ന യേശു സാക്ഷാല്‍ അപ്രകാരമുള്ളവനാേണാ എന്നുമുള്ള പലമാതിരി തര്‍ക്കങ്ങള്‍ക്കും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ വൈദിക പണ്ഡിതന്‍മാരുടെ ഇടയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ നാലാം സുവിശേഷത്തെ സംബന്ധിച്ച് ചില സംശയങ്ങള്‍തീര്‍ന്നിട്ടില്ല.'(4)
മേല്‍ സൂചിപ്പിച്ച പണ്ഡിതന്മാര്‍ ക്രിസ്തുവിരുദ്ധരോ, ക്രൈസ്തവവിമര്‍ശകരോ അല്ല. ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നുവെങ്കില്‍ ‘യഹോവയുടെ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ ദൈവത്വത്തിന്’ അത് തെളിവായി എടുക്കുന്നതെങ്ങനെ? മുമ്പ് സൂചിപ്പിച്ചത് പോലെ ‘Kata’ അല്ലെങ്കില്‍ ‘according to’ എന്ന പ്രയോഗവും യോഹന്നാന്റെ പേരിലുള്ള സുവിശേഷം അദ്ദേഹത്തിന്റെതല്ലെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു.
അതുപോലെ യോഹന്നാന്‍ എഴുതി എന്നു പറയപ്പെടുന്ന ഒന്നാം ലേഖനവും വെളിപാടുപുസ്തകവും യോഹന്നാന്റെ കൃതികളായി ക്രൈസ്തവര്‍ പാരമ്പര്യമായി വിശ്വസിച്ചുവരുന്നു. അവയില്‍നിന്നും യേശുവിന്റെ ദൈവത്വത്തിനായി മിഷണറിമാര്‍ ഉദ്ധരിക്കുന്ന വചനങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്യുകയാണ്. അതിനു മുമ്പ് ഈ ലേഖനത്തെപ്പറ്റി റവ. വി. തോമസ് എന്താണ് പറയുന്നതെന്ന് നോക്കാം.
‘യോഹന്നാന്റെ സുവിശേഷവും ഒന്നാം ലേഖനവും ഒരാള്‍ തന്നെ എഴുതിയതാണെന്ന അഭിപ്രായം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് ഗ്രന്ഥകാരന്‍ എന്നതിനെപ്പറ്റി വേദപണ്ഡിതന്‍മാരുടെയിടയില്‍ അഭിപ്രായഐക്യം ഇല്ല. ഏറ്റവും പുരാതനമായ പാരമ്പര്യം അനുസരിച്ച് സുവിശേഷകന്‍ തന്നെയാണ് ഒന്നാം ലേഖനവും എഴുതിയതെന്നല്ലാതെ എഴുതിയ ആളിനെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും നല്‍കുന്നില്ല’.(5) അതുപോലെ വെളിപാടു പുസ്തകത്തിന്റെ കര്‍ത്താവ് ആരാണ് എന്ന് ഖണ്ഡിതമായി പറയാന്‍ സാധ്യമല്ലെന്ന വസ്തുതയിലേക്ക് ബൈബിള്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും നിഘണ്ടുകളെല്ലാം വിരല്‍ചൂണ്ടുന്നുണ്ട്.
എങ്കിലും, ക്രൈസ്തവര്‍ ഈ സുവിശേഷവും ലേഖനവും വെളിപാടുപുസ്തകവും അവരുടെ വേദഗ്രന്ഥത്തിന്റെ ഭാഗങ്ങളായി കാണുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ പുസ്തകങ്ങളില്‍നിന്നും യേശുവിന്റെ ദൈവത്വത്തിനായി മിഷണറിമാര്‍ മുന്നോട്ടുവെക്കുന്ന വചനങ്ങള്‍ ബൈബിളിന്റെ പരിപ്രേക്ഷ്യത്തില്‍നിന്നുകൊണ്ട് ഗ്രീക്കു മൂലങ്ങളുടെ സഹായത്താല്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ആദ്യം ഈ സുവിശേഷത്തിലെ ഒന്നാം അധ്യായം ഒന്നാം വാക്യം കൊണ്ടുതന്നെ തുടങ്ങാം.
(ലോഗൊസ്=വചനം)
യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നത്, ”ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തിന്റെ കൂടെയായിരുന്നു. വചനം ദൈവമായിരുന്നു” എന്ന വാക്യം കൊണ്ടാണ്. അത് ഒന്നാം അധ്യായം ഒന്നാം വാക്യമായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാക്യത്തിലെ ” (ലോഗോസ്) അല്ലങ്കില്‍ ‘വചനം’ എന്ന പദത്തിന് അമിതപ്രാധാന്യം നല്‍കി അത് യേശുവില്‍ ആരോപിച്ച് മിഷണറിമാര്‍ യേശുവിനെ ദൈവപദവിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വാക്യത്തിലെ ‘വചനം’ എന്ന പദംകൊണ്ട് ബൈബിള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഈ പദത്തെ സംബന്ധിച്ച് ബൈബിള്‍ പണ്ഡിതന്‍മാരുടെ അഭിപ്രായമെന്താണ്? ‘വചനം’ എന്ന പദവും യേശുവിന്റെ ദൈവത്വവുമായി എന്തെങ്കിലും ബന്ധമുണ്ടോ? തുടങ്ങിയവയെ സംബന്ധിച്ച് ബൈബിളിന്റെയും ബൈബിള്‍ പണ്ഡിതന്‍മാരുടെ ഉദ്ധരണികളുടെയും വെളിച്ചത്തില്‍ ചര്‍ച്ചചെയ്യാം.
ലോഗൊസിനെ പറ്റി ബൈബിള്‍ വിജ്ഞാനകോശം പറയുന്നു: ‘ക്രിസ്തുവിന് മുമ്പ് 560ല്‍ എഫസോസുകാരനായ ഹെറാക്ലീറ്റസാണ് ആദ്യമായി ഈ പദമുപയോഗിച്ചത്. യവന പശ്ചാത്തലത്തില്‍ ലോഗൊസിന് അതിപ്രധാനമായ സ്ഥാനമുണ്ട്. പ്രപഞ്ചത്തില്‍ വ്യാപരിക്കുന്ന താളാത്മകശക്തിയായിട്ടാണ് ഹെറാക്ലീറ്റസ് ലോഗൊസിനെ വിവക്ഷിച്ചത്. എന്നാല്‍ ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ രൂപപ്പെട്ട സ്റ്റോയിക് തത്വചിന്തകര്‍ അതിന് പരമപ്രധാനമാസ്ഥാനം നല്‍കി. പ്രപഞ്ചത്തിലെ സകലതും നയിക്കുന്നതും നിയന്ത്രിക്കുന്നതും ലോഗൊസാണെന്ന് അവര്‍ പഠിപ്പിച്ചു. ഈ വിജ്ഞാനപാരമ്പര്യത്തില്‍ ലോഗൊസ്മനുഷ്യനില്‍ സ്ഥിതിചെയ്യുന്ന ബുദ്ധിശക്തിയോ പ്രപഞ്ചവ്യവസ്ഥ ക്രമീകരിക്കുന്ന ശക്തിയോ ആണ്. പ്ലേറ്റോ (ക്രി.മു 429-347) ഹെറാക്ലീറ്റസിന്റെ പ്രാപഞ്ചിക ക്രമീകരണത്തിനുപരിയായി യുക്തിസഹജമായ വിശകലനത്തെയും വ്യാഖ്യാനത്തെയും ലോഗൊസ് കൊണ്ടു സൂചിപ്പിച്ചു. അരിസ്റ്റോട്ടിലാകട്ടെ, നിര്‍വ്വചനം, അനുപാതം എന്നീ അര്‍ത്ഥത്തിലും പ്ലേറ്റോയെപോലെ യുക്തിസഹജമായ ചിന്തയേയും ഈ വാക്കുകൊണ്ടര്‍ത്ഥമാക്കി. മനുഷ്യനെ മറ്റുജീവജാലങ്ങളില്‍നിന്ന് വിഭിന്നവും ശ്രേഷ്ഠവുമാക്കുന്നത് ലോഗൊസാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. സ്റ്റോയിക് ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ സെനോ (Zeno of Citium ക്രി.മു 335-283) വായു, തീ, ആത്മാവ് എന്നിവയായി ലോഗൊസ് വിവക്ഷിച്ചു. അരിസ്‌റ്റോട്ടിലിനും പ്ലേറ്റോയ്്ക്കും മാനുഷിക യുക്തിചിന്ത, ഭൗമികമായപ്രാപഞ്ചിക യുക്തിചിന്തയ്ക്ക് അതീതമാണ്. സ്റ്റോയിക്കുകള്‍ക്ക് മാനുഷികമായ ലോെഗാസ് ആത്മാവിന്റെ ഭരണതത്വത്തിന്റെ ഭാഗവും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നതുമാകുന്നു’.(6)
ലോഗൊസിനെ സംബന്ധിച്ച് ബി.സി കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന തത്വചിന്തകന്‍മാരുടെ അഭിപ്രായങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. അവരാരും തന്നെ ദൈവീക അരുള്‍പ്പാടിലൂടെ അല്ലെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ഉരുവിട്ടതോ, രേഖപ്പെടുത്തിയതോ ആയവാക്കുകളല്ല അത്. അവരുടെ മസ്തിഷ്‌കത്തില്‍ നിന്നും രൂപംകൊണ്ട അവരുടേതായ ചിന്തകളാണ്. ഈ ഉദ്ധരണികള്‍ യോഹന്നാനെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ബൈബിള്‍ വിവര്‍ത്തകനായ മോണ്‍ തോമസ്  മുത്തേടന്‍ പറയുന്നത്. യോഹന്നാന്‍ 1:1 വചനത്തെ സംബന്ധിച്ച് അദ്ദേഹം പറയുന്നു: ‘പ്ലോട്ടിനസ്സിന്റെ നൂതന പ്ലേറ്റോണിയന്‍ സിദ്ധാന്തംയോഹന്നാന് ഉപോല്‍ബലകമായിരിക്കാം’.(7)
അല്ലെങ്കില്‍ ‘വചനം’ എന്ന പദത്തിന് പറയപ്പെട്ട വാക്ക് എന്നും ‘ഒരു പ്രസംഗം’ എന്നും അര്‍ത്ഥമുണ്ട്. ദൈവത്തെ സംബന്ധിച്ച  വചനം എന്നത് ദൈവം അരുള്‍ച്ചെയ്ത ഒരു കാര്യത്തെയും ദൈവം  നല്‍കിയ വെളിപാടിനെയും ദൈവേഷ്ടത്തെ വെളിപ്പെടുത്തുന്ന വേദവാക്യങ്ങളെയും കുറിക്കുന്നു. പുതിയനിയമത്തില്‍ ലോഗൊസ് എന്ന പദം ഏകദേശം 331 പ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണാം. ‘ലോഗൊസ്’ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത് യോഹന്നാന്‍ സുവിശേഷത്തിലാണ്. അവിടങ്ങളിലെല്ലാം ഈ പദം പ്രയോഗിച്ചിട്ടുള്ളത് നപുംസകാര്‍ത്ഥത്തിലാണ്. എന്നാല്‍ ബൈബിള്‍ വ്യാഖ്യാതാക്കള്‍ 1:1 വചനത്തിലെ ‘ലോഗൊസ്’ നെ യേശുവില്‍ ആരോപിക്കുന്നതിന് പുല്ലിംഗമാക്കാന്‍ ശ്രമിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കാരണം, യോഹന്നാന്‍ സുവിശേഷത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള വചനങ്ങള്‍ അതിന് സാക്ഷ്യം നില്‍ക്കുന്നുണ്ട്. അത് ശേഷം വിശദമാക്കാം. മിഷണറിമാര്‍ യോഹന്നാന്‍ 1:1 വചനം വക്രീകരിച്ചുകൊണ്ട് യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ബൈബിള്‍ പണ്ഡിതന്‍മാര്‍ ആ വാദത്തെ പൂര്‍ണമായി അംഗീകരിക്കുന്നില്ല. വേദപുസ്തക ഭാഷ്യം പറയട്ടെ!
‘വചനം ദൈവത്തിന്റെ സത്തതന്നെയെങ്കിലും ദൈവത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നില്ല. പ്രഥമവും പ്രധാനവുമായി ദൈവം സ്വയം വെളിപ്പെടുത്തുന്നവനാണ്. വചനം ദൈവത്തിന്റെ സ്വയം വെളിപാടാണ്.എന്നാല്‍ ഈ സ്വയം വെളിപാടും ദൈവവുമായി സമ്പൂര്‍ണഐക്യബന്ധം സ്ഥിതിചെയ്യുന്നു.'(8)
നാല്‍പത്തിയെട്ട് വേദപണ്ഡിതന്‍മാര്‍ചേര്‍ന്ന് എഴുതിയ ബൈബിള്‍ നിഘണ്ടുവിലെ ലോഗൊസുമായി ബന്ധപ്പെട്ട ഒരു ഉദ്ധരണിയാണ് മേല്‍സൂചിപ്പിച്ചത്. അവര്‍ ലോഗൊസിനെ ദൈവമായി അംഗീകരിക്കുന്നില്ല. കാര്യം ഇതൊക്കെയാണെങ്കിലും ക്രൈസ്തവലോകം ഭൂരിപക്ഷവും ദൈവമായി വിശ്വസിക്കുന്നു.
ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് മിഷണറിമാര്‍ പ്രത്യേകിച്ചും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ പറയുന്നു. ഒരര്‍ത്ഥത്തില്‍ അത് വാസ്തവവുമാണ്. എങ്കില്‍ യേശുവിന്റെ ദൈവത്വം സ്ഥാപിക്കുവാന്‍ അവര്‍ കൊണ്ടുവരുന്ന ബൈബിള്‍ വചനങ്ങള്‍ മറ്റ് വചനങ്ങള്‍കൊണ്ട് സമര്‍ത്ഥിക്കാന്‍ കഴിയുമോ? ഇല്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ യേശുവിന്റെ ദൈവത്വത്തിനായി അവര്‍ കൊണ്ടുവരുന്ന വചനങ്ങള്‍ മറ്റ് ബൈബിള്‍ വചനങ്ങള്‍കൊണ്ട് ഖണ്ഡിച്ച് യേശുവിന്റെ മനുഷ്യത്വത്തിനുള്ള തെളിവായി സമര്‍ത്ഥിക്കാന്‍ കഴിയും.
”ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തിന്റെ കൂടെയായിരുന്നു. വചനം ദൈവമായിരുന്നു.” ഈ വാക്യത്തില്‍ ” (logos=വചനം) എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. ഈ വാക്യം യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണുള്ളത്. അതിലെ ‘ലോഗൊസ്’ അല്ലെങ്കില്‍ ‘വചനം’ സത്യദൈവമാണ് അല്ലെങ്കില്‍ പ്രപഞ്ചസ്രഷ്ടാവാണ് എന്ന് യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമല്ല, ബൈബിളില്‍ എവിടെയും പറയുന്നില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ മിഷണറിമാര്‍  വ്യാഖ്യാനിച്ച്; അല്ല, ദുര്‍വ്യാഖ്യാനിച്ച് ദൈവമാക്കുവാന്‍ ശ്രമിക്കുകയാണ് പതിവ്. ആ വചനത്തെ അവര്‍ എത്രത്തോളം വ്യാഖ്യാനിക്കുന്നുവോ അത്രത്തോളം സങ്കീര്‍ണതയില്‍ അകപ്പെടുന്നതായി കാണാം. അത് കാണുക.
1:1 വാക്യത്തിലെ ‘ലോഗൊസ്’ ദൈവം അല്ലെങ്കില്‍ യേശുവാണ് എന്നാണല്ലോ അവരുടെ സങ്കല്‍പം. എങ്കില്‍ 1:1 വാക്യത്തിലെ ‘വചനം’എന്ന് വരുന്ന സ്ഥാനത്തെല്ലാം ‘ദൈവം’ എന്ന് ചേര്‍ത്ത് വായിക്കുക:
”ആദിയില്‍ ദൈവം ഉണ്ടായിരുന്നു. ദൈവം ദൈവത്തിന്റെ കൂടെയായിരുന്നു. ദൈവം ദൈവമായിരുന്നു”. എത്രത്തോളം ഭോഷത്വമാണത്.അതുകൊണ്ടാണ് സങ്കീര്‍ണതയില്‍ അകപ്പെടുമെന്ന് പറഞ്ഞത്. ഈ സങ്കീര്‍ണതയ്ക്ക് കാരണം ബൈബിള്‍ വിവര്‍ത്തകരുടെ കൈക്രിയയാണ്. അഥവാ പരിഭാഷയില്‍ അവര്‍ കൃത്രിമം കാണിച്ചു എന്ന് സാരം.
അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ ഗ്രീക്ക് മൂലം പരിശോധിക്കേണ്ടിയിരിക്കുന്നു. 1:1 വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക.

ഗീക്ക് മൂലത്തിന്റെ ഉച്ചാരണം, ‘എന്‍ അര്‍കീ ഏന്‍ ഹൊ ലോഗൊസ്, കൈ ഹൊ ലോഗൊസ് ഏന്‍ പ്‌റൊസ് റ്റൊന്‍ തെഓന്‍, കൈ തെഒസ് ഏന്‍ ഹൊ ലോഗൊസ്’ എന്നാണ്. ഗ്രീക്ക്മൂലത്തിലെ ഓരോ വാക്കിന്റെയും അര്‍ത്ഥം കാണുക:
എന്‍=In, അര്‍കീ=beginning, ഏന്‍=was, ഹൊ=the, ലോഗൊസ്= word, കൈ=and, ഹൊ=the, ലോഗൊസ്=word, ഏന്‍=was, പ്‌രോസ്= with, റ്റൊന്‍ തെഓന്‍=the God, കൈ=and, തെഒസ്=God, ഏന്‍=was ഹൊ=the, ലോഗൊസ്=word. ഇതില്‍ തെഒസ് എന്ന പദത്തിന് ‘God’ എന്നല്ല അര്‍ത്ഥം കൊടുക്കേണ്ടത്. അത് തെറ്റായ വിവര്‍ത്തനമാണ്. ‘a god’ എന്നാണ് അവിടെ പരിഭാഷപ്പെടുത്തേണ്ടത്. അത് താഴെ സമര്‍ത്ഥിക്കുന്നുണ്ട്.
ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട പദം നോക്കുക. ‘വചനം ദൈവത്തിന്റെ കൂടെയായിരുന്നു’ എന്നിടത്ത് ‘ദൈവം’ എന്ന പദത്തിന്റെ ഗ്രീക്ക്  രൂപം  (Ton Theon) എന്നാണ്. ആ പദത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം ‘The God’ അല്ലെങ്കില്‍ ‘God’ അഥവാ ‘സത്യദൈവം’ എന്നാണ്.  (Ton Theon) എന്ന പദത്തിലെ  (Ton) എന്നത് Definite article ആണ്. ഇംഗ്ലീഷില്‍ ‘The’ യുടെ ഉപയോഗമാണതിനുള്ളത്. (ഗ്രീക്ക് ഭാഷയില്‍ indefinite article ഇല്ല, Definite article മാത്രമേയുള്ളു).
(തെഒസ് ഏന്‍ ഹൊ ലോഗൊസ്) അഥവാ ‘വചനം ദൈവമായിരുന്നു’ എന്ന ഭാഗത്ത് ‘ദൈവം’ എന്ന പദത്തിന്റെ ഗ്രീക്ക്‌രൂപം  (Theos) എന്നാണ്. ഇവിടെ  (Theos) എന്ന പദത്തിന് article ഇല്ലാത്തതിനാല്‍ അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ‘god’ അല്ലെങ്കില്‍ ‘a god’എന്നാണ് കുറിക്കേണ്ടത്.
ഗ്രീക്ക് മൂലത്തില്‍  (Ton Theon)ന് താഴെ ‘God’ എന്ന് കൊടുത്തിട്ടുള്ള പദം ശരിയായ പരിഭാഷയാണ്. എന്നാല്‍ ഗ്രീക്ക്മൂല ത്തിലെ രണ്ടാം ഭാഗത്ത്  (Theos)ന് താഴെ ‘God’ എന്ന് കൊടുത്തത് ഗ്രീക്ക് ഗ്രാമറനുസരിച്ച് തെറ്റായ വിവര്‍ത്തനമാണ്.
മറ്റൊരു ഗ്രീക്ക് മൂലമായ ‘The Emphatic Diaglott containing Original Greek Text’ല്‍ യോഹന്നാന്‍ 1:1 വചനം രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്.

ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക  (Ton Theon) എന്ന പദത്തിന് താഴെ ‘God’ എന്ന് പരിഭാഷപ്പെടുത്തി. അത് ശരിയായ വിവര്‍ത്തനമാണ്. കാരണം  (Theon) എന്ന പദത്തിനൊപ്പം  (Ton) എന്ന ആര്‍ട്ടിക്കിള്‍ ഉണ്ട്. ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട രണ്ടാമെത്ത പദം നോക്കുക.  (Theos) എന്നാണ്. അതിന് താഴെ ‘a god’ എന്ന് വിവര്‍ത്തനം ചെയ്തു. ശരിയായ പരിഭാഷയാണത്. കാരണം  (Theos) എന്ന പദത്തിന് ‘article’ ഇല്ല. ഗ്രീക്ക് ഗ്രാമറനുസരിച്ച് ആര്‍ട്ടിക്കിള്‍ ഇല്ലാതെ വരുന്ന പദം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആ പദം ‘ചെറിയ അക്ഷരത്തില്‍’ തുടങ്ങിക്കൊണ്ട് അതില്‍ ‘a’ അല്ലെങ്കില്‍ ‘an’ ചേര്‍ക്കുകയാണ് നിയമം. യോഹന്നാന്‍ 1:1 വചനത്തെ സംബന്ധിച്ച് ‘The Elements of New Testament Greek’ (Greek Grammar Book) പറയുന്നു:
‘In ancient manuscripts which did not differentiate between capital and small letters, there would be no way of distinguishing between  (‘God’) and  (‘god’). Therefore as far as grammar alone is conc erned, such a sentence could be printed:  which would mean either, ‘The Word is a god’, or, ‘The Word is the god’. The interpretation of  John 1:1 will depend upon whether or not the writer is held to believe in only one God or in more than one god. It will be noticed that the above rules for the special uses of the difinite article are none of them rigid and without exceptions. It is wiser not to use them as a basis for theological argument until the student has reached an advaced stage in the knowledge of the language.(9)
മേല്‍ സൂചിപ്പിച്ച The Elements of New Testament Greekലെ വിവരണപ്രകാരം  (തെഒസ് ഏന്‍ ഹൊ ലോഗൊസ്) എന്ന വാക്യത്തെ ‘The word was a god’ എന്നുതന്നെയാണ് പരിഭാഷപ്പെടുത്തേണ്ടത്. അഥവാ യോഹന്നാന്‍ 1:1 ലെ  (Theos) എന്ന പദത്തെ ‘a god’ എന്ന് വിവര്‍ത്തനം ചെയ്യണമെന്നു സാരം.
പുരാതന കൈയെഴുത്ത് പ്രതികളെല്ലാം Uncials അഥവാ capital lettersല്‍ ആണ് എഴുതപ്പെട്ടത്. Codex Vaticanus, Codex Cinaticus, Codex Alexandrians തുടങ്ങിയ കൈയെഴുത്ത് പ്രതികള്‍ (Anciant-Gr eek-Manuscripts) Uncials വിഭാഗത്തില്‍പ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടോടുകൂടിയാണ് ഗ്രീക്കില്‍ ചെറിയ അക്ഷരലിപികള്‍ (Cursives letters=Small letters) രൂപം കൊണ്ടത്. ഈ ലിപികളില്‍ എഴുതപ്പെട്ട കൈയെഴുത്ത് പ്രതികളെ Cursives അല്ലെങ്കില്‍ Minucules ലിഖിതങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ പുസ്തകത്തില്‍ കൊടുത്തിട്ടുള്ള ഗ്രീക്ക് മൂലങ്ങള്‍ Cursives വിഭാഗത്തില്‍പെട്ടതാണ്.
യോഹന്നാന്‍ 1:1 വചനം New world Translation Holy Scriptures (English Bible) വിവര്‍ത്തനം ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്. ”In the begining the Word was, and the Word was with God, and Word was a god”. ഇത് ഗ്രീക്ക് മൂലത്തോട് യോജിച്ചുപോകുന്ന ഒരു വിവര്‍ത്തനമാണ്. അത് മലയാളത്തില്‍ ഇപ്രകാരം പരിഭാഷപ്പെടുത്താം.
”ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തിന്റെ കൂടെയായിരുന്നു, വചനം ഒരു ദേവനായിരുന്നു”. എന്നാല്‍ KJV, NIV, RSV തുടങ്ങിയ ഇംഗ്ലീഷ് ബൈബിളുകളെല്ലാം ”In the begining the Word was, and the Word was with God, and Word was  God” എന്നാണുള്ളത്. അത് ഗ്രീക്ക്മൂലത്തിന് വിരുദ്ധമായ വിവര്‍ത്തനമാണ്.
കത്തോലിക്കസഭയുടെ POC ബൈബിള്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പ്രൊട്ടസ്റ്റന്റുകാരുടെ സത്യവേദപുസ്തകം, C.R.L സൊസൈറ്റി (ഓശാന മൗണ്ട് ഇടമറ്റം) പ്രസിദ്ധീകരിക്കുന്ന ഓശാന ബൈബിള്‍ തുടങ്ങിയ മലയാള ബൈബിളുകള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത് ”ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തിന്റെ കൂടെയായിരുന്നു, വചനം ദൈവമായിരുന്നു” എന്നാണ്. ഈ ബൈബിളുകളെല്ലാം വചനം ‘ഒരു ദേവന്‍ (a god) ആയിരുന്നു’ എന്നതിന് പകരം വചനം ‘ദൈവം (God) ആയിരുന്നു’ എന്ന് കൈക്രിയ നടത്തി എന്നതാണ് വസ്തുത.
എന്നാല്‍ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച Good News, Today`s English Version Bible യോഹന്നാന്‍ 1:1 വചനം വളരെ വിചിത്രമായിട്ടാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അത് കാണുക:
”Before the world was created, the Word already existed; he was with God and he was the same as God”.
അഥവാ ”ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് വചനം നിലനിന്നിരുന്നു; അവന്‍ ദൈവത്തിന്റെ കൂടെയായിരുന്നു. അവന്‍ ദൈവത്തെ പോലെയായിരുന്നു.”
മറ്റൊരു വിചിത്ര വിവര്‍ത്തനം The New English Bibleല്‍ കൊടുത്തിരിക്കുന്നത് കാണുക:
”When all things began, the Word already was. The Word dwelt with God, and what God was, the Word was” എന്നാണത്.
യഥാര്‍ത്ഥത്തില്‍  (logos=word) അല്ലെങ്കില്‍ ‘വചനം’ കൊണ്ട് ബൈബിള്‍ എന്താണ് ഉദ്ദേശിക്കുന്നത്? അത് പറയേണ്ടത് ബൈബിള്‍ തന്നെയാണ്. ബൈബിള്‍ വചനങ്ങളെ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് ക്രൈസ്തവര്‍ പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റ്‌സഭാ വിഭാഗങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട്  (logos) എന്ന പദത്തെ ബൈബിള്‍ കൊണ്ടുതന്നെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.
ഗ്രീക്ക് മൂലത്തിന്റെ അടിസ്ഥാനത്തില്‍ യോഹന്നാന്‍ 1:1 വചനം അവസാനിക്കുന്നത്  (തെഒസ് ഏന്‍ ഹൊ ലോഗൊ സ്) അഥവാ ‘The word was a god’ എന്ന വാക്യം കൊണ്ടാണല്ലൊ. a god’എന്ന പദത്തിന്റെ സ്ഥാനത്ത് (തെഒസ്) എന്നാണുള്ളത്.  ന് ‘ദേവന്‍’ അല്ലങ്കില്‍ ‘ഒരു ദൈവം’ അഥവാ ‘പല ദൈവങ്ങളില്‍ ഒരു ദൈവം’ എന്നാണ് അര്‍ത്ഥമുള്ളത്. അതോടൊപ്പം ‘പ്രവാചകന്‍’ എന്നുകൂടി അതിന് അര്‍ത്ഥമുണ്ടെന്ന് ബൈബിള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഉദാഹരണമായി യോഹന്നാന്‍ 10:34-35 വചനങ്ങള്‍ നോക്കുക.
”Jesus answered them, ”Is it not written in your law, ” I said, you are gods? If he called them ‘gods’, to whom the word of God  came…”. അതിന്റെ മലയാള വിവര്‍ത്തനം കാണുക.
”യേശു അവരോട്: ‘നിങ്ങള്‍ ദേവന്‍മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്‍മാര്‍ എന്നുപറഞ്ഞു”. ദൈവത്തിന്റെ അരുളപ്പാട് (the word of God) ഉണ്ടായിട്ടുള്ളവരെയാണല്ലോ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത്. ആ പ്രവാചകന്മാരെ ‘gods’ അല്ലെങ്കില്‍ ‘ദേവന്‍മാര്‍’ എന്നാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യോഹന്നാന്‍ 10:34,35 ന്റെ ഗ്രീക്ക് മൂലം കാണുക:

ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട പദങ്ങള്‍ നോക്കുക. അടിവരയിട്ട    ഒന്നാമത്തെ (തെഒയ്) എന്ന പദത്തിന് താഴെ ‘gods’എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നു.  (തെഒസ്) എന്ന പദത്തിന്റെ ബഹുവചനമാണ് (തെഓയ്). അടിവരയിട്ട രണ്ടാമത്തെ പദം നോക്കുക. (തെഊസ്)എന്നാണത്. അതിന് താഴെയും ‘gods’എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നു.  (തെഒസ്) എന്ന പദത്തിന്റെ മറ്റൊരു ബഹുവചനരൂപമാണ്  (തെഊസ്). അതുകൊണ്ട് ‘വചനം ഒരു ദേവനായിരുന്നു’ എന്നത് യേശുവിന്റെ ദൈവത്വത്തിന് തെളിവല്ല. മറിച്ച് ഒരു പ്രവാചകനായിട്ടാണ് ആ വാക്യം നമ്മെ പരിചയപ്പെടുത്തുന്നത്. യോഹന്നാന്‍ 10:34-35 വചനത്തോട് 1:1 വചനം കൂട്ടിവായിക്കുമ്പോള്‍ അത് സ്പഷ്ടമാകുകയും ചെയ്യുന്നു.
പുതിയനിയമവും പഴയനിയമവും അടിമുടി പരിശോധിച്ചാല്‍ ‘വചനം’, ‘ദൈവത്തിന്റെ വചനം’, യഹോവയുടെ അല്ലെങ്കില്‍ ‘കര്‍ത്താവിന്റെ വചനം’ എന്നിങ്ങനെയുള്ള നിരവധി പരാമര്‍ശങ്ങള്‍ കാണാം. ബൈബിളിന്റെ വെളിച്ചത്തില്‍ യോഹന്നാന്‍ 1:1 ലെ ‘വചനം’ എന്നതു കൊണ്ടുദ്ദേശിക്കുന്നത് പ്രവാചകനെയാണെന്ന് മനസ്സിലായി. ‘വചനം’ എന്ന പദം മറ്റെന്തിനെയെല്ലാം സൂചിപ്പിക്കുന്നു എന്നുകൂടി പരിശോധിക്കാം.
മത്തായി സുവിശേഷം 13:19 ല്‍ യേശു പറയുന്നു:”രാജ്യത്തിന്റ വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനില്‍നിന്ന് അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് ദുഷ്ടന്‍ വന്ന് അപഹരിച്ചിരിക്കുന്നു.” ഇവിടെ വചനം ദൈവരാജ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഫിലിപ്പിയര്‍ 1:14 ല്‍ പറയുന്നു:

”മിക്കസഹോദരന്‍മാര്‍ക്കും എന്റെ ബന്ധനം നിമിത്തം കര്‍ത്താവില്‍ആത്മധൈര്യം ലഭിച്ചതുകൊണ്ട് ഭയം കൂടാതെ ദൈവവചനം പ്രസംഗിക്കാന്‍ അവര്‍ കൂടുതല്‍ സന്നദ്ധരായിരിക്കുന്നു.” ഇവിടെ ലോഗൊസ് ദൈവത്തിന്റെ വാക്കുകളെ സൂചിപ്പിക്കുന്നു. വെളിപാട് പുസ്തകം 1:9ല്‍, ”നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവ വചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മാസ് എന്ന  ദ്വീപിലായിരുന്നു”. ഇവിടെയും ദൈവത്തിന്റെ വചനത്തെയാണ് സൂചിപ്പിക്കുന്നത്. യേശുവിനെ വേറിട്ട് കാണിക്കുകയും ചെയ്യുന്നു.
യേശു പറയുന്നു: ”നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചിരിക്കുന്നു. നീ എനിക്കു തന്നതെല്ലാം നിന്റെ പക്കല്‍ നിന്നാകുന്നു എന്ന് അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. നീ എനിക്ക് തന്ന വചനം ഞാന്‍ അവര്‍ക്ക് കൊടുത്തു. അവര്‍ അത് കൈകൊണ്ട് ഞാന്‍ നിന്റെ അടുക്കല്‍നിന്ന് വന്നിരുന്നു എന്ന് സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു” (യോഹന്നാന്‍ 17:6-8). ”ഞാന്‍ അവനെ അറിയുകയും അവന്റെ വചനം പാലിക്കുകയും ചെയ്യുന്നു”(യോഹ 8:55).
ഈ വാക്യങ്ങള്‍ വളരെ ശ്രദ്ധേയമാണ്. കാരണം, വെളിപാടിലൂടെ ദൈവം യേശുവിന് കൊടുത്ത ‘വചനം’ അഥവാ ഉപദേശങ്ങള്‍ അല്ലെങ്കില്‍ അധ്യാപനങ്ങള്‍ തന്റെ അപ്പോസ്തലന്മാര്‍ക്കും മറ്റു വിശ്വാസികള്‍ക്കും എത്തിച്ചുകൊടുക്കുകയും അതവര്‍ ഉള്‍കൊള്ളുകയും താന്‍ ദൈവത്താല്‍ അയക്കപ്പെട്ടവനാണെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തുവെന്ന് യേശു സത്യമിട്ട് പറയുകയാണിവിടെ. അത് പോലെ ദൈവത്തിന്റെ ‘വചനം’ (ലോഗൊസ്) പാലിച്ചു ജീവിക്കുന്നവനാണെന്ന് യേശു സ്വയംപറയുകയും ചെയ്യുന്നു. ഗ്രീക്കു മൂലത്തില്‍ ‘വചനം’ എന്ന് വരുന്ന ഭാഗങ്ങളിലെല്ലാം ‘ലോഗൊസ്’ അഥവാ ‘വചനം’ എന്നാണുള്ളത്. അതുകൊണ്ട് യോഹന്നാന്‍ 1:1 വാക്യം യേശുവിന്റെ ദൈവത്വത്തിന് തെളിവല്ല.
യോഹന്നാന്‍ 1:14 ല്‍ “വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു” എന്നു കാണാം. അത് യേശുവിന്റെ മനുഷ്യാവതാരത്തെ അഥവാ ദൈവം മനുഷ്യനായി അവതരിച്ചു എന്നതിനെ സൂചിപ്പിക്കുന്നുവെന്നാണ് ക്രൈസ്തവ ഭാഷ്യം. വചനം എന്ന പദം ദൈവത്തെയല്ല സൂചിപ്പിക്കുന്നതെന്ന് 1:1 വചനത്തിന്റെ വിവരണത്തില്‍നിന്നും മനസ്സിലാക്കി. എങ്കില്‍ 1:14ലെ വചനം കൊണ്ടുദ്ദേശിക്കുന്നത് എന്താണ്?
യോഹന്നാന്‍ 1:14 വചനവും സങ്കീര്‍ത്തനം 33:6 വചനവും ചേര്‍ത്ത് വായിക്കുക. സങ്കീര്‍ത്തനത്തില്‍ പറയുന്നു: ”യഹോവയുടെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു”. അപ്പോള്‍ എന്താണ് ‘വചനം’? ‘ഉണ്ടാകട്ടെ’ എന്നതാണ് വചനമെന്ന് ജൂതക്രൈസ്തവ വേദഗ്രന്ഥം പറയുന്നു. ഉല്‍പത്തി ഒന്നു മുതല്‍ മുപ്പത്തിയൊന്ന് വരെയുള്ള വാക്യങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യന്‍ ഉള്‍പ്പെടെയുളള പ്രപഞ്ചത്തിലെ സര്‍വ്വവസ്തുക്കളും ‘ഉണ്ടാകട്ടെ’ എന്ന് ദൈവം പറഞ്ഞപ്പോള്‍ അവ ഇല്ലായ്മയില്‍നിന്നും ഉണ്ടായി എന്ന് സമര്‍ത്ഥിക്കുന്നത് കാണാം.
ബെബിള്‍ പറയുന്നു: ”ദൈവം അരുള്‍ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ അപ്പോള്‍ വെളിച്ചം ഉണ്ടായി”(ഉല്‍പത്തി1:3). ജലമധ്യത്തില്‍ ഒരുവിതാനം (ആകാശം) ഉണ്ടാകട്ടെ”(ഉല്‍പത്തി 1:6). അപ്പോള്‍ വിതാനം അഥവാ ആകാശം ഉണ്ടായി. ”ദൈവം വീണ്ടും അരുള്‍ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ”, അപ്പോള്‍ അവയുണ്ടായി (ഉല്‍പത്തി 1:14). ”വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ: ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്‍പിച്ചു”(ഉല്‍പത്തി 1:20). അപ്പോള്‍ ജലജന്തുക്കളും പറവകളും ഉണ്ടായി. അങ്ങനെ നിലത്തെ മണ്ണ്‌കൊണ്ട് ദൈവം മനുഷ്യനെ രൂപപ്പെടുത്തി. ആദം എന്ന മനുഷ്യനുണ്ടായി. ആദമും യേശുവും ദൈവത്തിന്റെ വചനങ്ങളാണ്. അതുപോലെ ആകാശം, ഭൂമി, സൂര്യചന്ദ്രനക്ഷത്രാദികള്‍, നാല്‍ക്കാലികള്‍, ഇഴജന്തുക്കള്‍, പറവകള്‍, ഇവയെല്ലാം തന്നെ ‘ഉണ്ടാകട്ടെ’ എന്ന ദൈവത്തിന്റെ വചനമാണ്.
വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:”അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഈസായെ (യേശുവിനെ) ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകു എന്ന് പറഞ്ഞപ്പോള്‍ ഇതാ (ആദം) ഉണ്ടാകുന്നു”(3:59).
”അവള്‍ (മറിയം) പറഞ്ഞു: എന്റെ രക്ഷിതാവെ, എനിക്ക് എങ്ങനെയാണ് ഒരു കുട്ടി ഉണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലൊ. അല്ലാഹു പറഞ്ഞു: അതങ്ങനെ തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത് ഉണ്ടാകുന്നു” (3:47). അപ്രകാരം ‘ഉണ്ടാകൂ’ എന്ന ദൈവത്തിന്റെ വചനത്തിലൂടെ യേശു ഉണ്ടായി, ബൈബില്‍ ഭാഷയില്‍ ‘വചനം മാംസമായി’.
ദൈവത്തിന് അസാധ്യമായി ഒന്നും തന്നെ ഇല്ലായെന്ന് ക്വുര്‍ആനുംബൈബിളും ഒരുപോലെ അംഗീകരിക്കുന്നു. യേശുവിന്റെ അമ്മയായ മറിയയോട് മാലാഖ പറയുന്നു: “ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ” (ലൂക്ക് 1:37).
അതുകൊണ്ട് ആദവും യേശുവും ദൈവത്തിന്റെ വചനമാണ്; ‘ഉണ്ടാവുക’ എന്ന വചനം. യോഹന്നാന്‍ ഒന്നാം അദ്ധ്യായം ഒന്നാം വാക്യത്തിലെ ‘വചനം’ ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രവാചകനെയാണ് സൂചിപ്പിക്കുന്നത്.

വഴിയും സത്യവും ജീവനും ഞാനാണ്
മിഷണറിമാര്‍ ദുര്‍വ്യാഖ്യാനിക്കുന്ന മറ്റൊരു വചനമാണ് യോഹന്നാന്‍ 14:6 വാക്യം. ഈ വചനത്തിലെ ‘വഴിയും സത്യവും ജീവനും ഞാനാണ്’എന്ന് യേശു പറഞ്ഞഭാഗം എടുത്തുകൊണ്ട് യേശുവിന്റെ ദൈവത്വത്തിന് തെളിവായി ഉദ്ധരിക്കാറുണ്ട്. ഏത് സന്ദര്‍ഭത്തിലാണ് അത് യേശു പറഞ്ഞതെന്ന് പരിശോധിച്ചാല്‍ ‘വഴിയും സത്യവും ജീവനും ഞാനാണ്’ എന്നത് കൊണ്ടുള്ള വിവക്ഷ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയും. 14-ാം അധ്യായം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വാക്യങ്ങളിലായി അതിന്റെ സന്ദര്‍ഭം കാണാം.
സന്ദര്‍ഭം: യേശു തന്റെ 12 അപ്പോസ്തലന്മാരോടായി പറയുന്നു: ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍. എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്; ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയുമായിരുന്നൊ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിേക്കണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടികൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. തോമാസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്ക് പോകുന്നുന്നു വെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?” (1-5).
തോമാസിന്റെ ചോദ്യത്തിനുള്ള മറുപടിയായികൊണ്ട് ആറാം വചനത്തില്‍ ”യേശു പറയുന്നു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല”.
സന്ദര്‍ഭവും യേശുവിന്റെ മറുപടിയും തമ്മില്‍ താരതമ്യം ചെയ്യുക. ‘ദൈവത്തില്‍ വിശ്വസിക്കുവിന്‍. എന്നിലും വിശ്വസിക്കുവിന്‍’ എന്ന  ഭാഗം വളരെ ശ്രദ്ധേയമാണ്. അത് ദൈവത്തെയും യേശുവിനെയും വേറിട്ട് കാണിക്കുന്നു. മാത്രമല്ല, തോമാസ് ഉള്‍പ്പെടെയുള്ള തന്റെ ശിഷ്യന്മാര്‍ക്ക് ദൈവത്തിന്റെ അടുക്കല്‍ സ്ഥലം ഒരുക്കുവാന്‍ പോകുന്നുവെന്ന് യേശുപറയുകയും ചെയ്യുന്നു. എങ്കില്‍ ‘വഴിയും സത്യവും ജീവനും ഞാനാണ്’ എന്ന വാചകംകൊണ്ട് യേശു ദൈവമാകുന്നതെങ്ങനെ?
ആറാം വചനത്തിലെ ‘എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല’ എന്ന ഭാഗം സൗകര്യപൂര്‍വ്വം ഒഴിവാക്കിയാണ് മിഷണറിമാര്‍ യേശുവിന്റെ ദൈവത്വം സ്ഥാപിക്കുവാന്‍ ശ്രമിക്കാറ്. അതായത് യേശു വഴിയും സത്യവും ജീവനുമാകുന്നു. അതുകൊണ്ട് യേശു ദൈവമാകുന്നു. അതാണ് വാദം. ഈ വചനത്തിലെ വഴി, സത്യം, ജീവന്‍ എന്നീ പദങ്ങള്‍കൊണ്ട് ബൈബിള്‍ എന്താണുദ്ദേശിക്കുന്നതെന്നു കൂടി പരിശോധിച്ചാല്‍ അവരുടെ വാദത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴും.
വഴി: ബൈബിളിന്റെ വീക്ഷണത്തില്‍ നോഹ മുതലാണ് പ്രവാചകശൃംഖല ആരംഭിക്കുന്നത്. അത് പോലെ യാക്കോബും യാക്കോബിന്റെ സന്തതിപരമ്പരയില്‍ നിന്നുമാണ് ഇസ്രായോല്യര്‍ക്കായുള്ള പ്രവാചകന്‍മാരെ ദൈവം നിയോഗിച്ചത്. ഇസ്രായേല്യരിലേയ്ക്ക് അവസാനമായി അയച്ച പ്രവാചകനായിരുന്നു യേശുക്രിസ്തു. ഈ പ്രവാചകന്മാരെല്ലാംതന്നെ തങ്ങളുടെ ജനതയെ നയിച്ചത് ദൈവീക മാര്‍ഗ്ഗത്തിലൂടെയായിരുന്നു. അഥവാ ദൈവീക വഴിയിലൂടെയായിരുന്നു. ആ വഴിയിലൂടെയല്ലാതെ ആര്‍ക്കും ദൈവത്തിങ്കലേക്ക് അഥവാ ദൈവം വാഗ്ദാനം  ചെയ്ത സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുകയില്ലായെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. അതുകൊണ്ട് ഓരോ പ്രവാചകന്മാരും അതാത് ജനതയുടെ വഴിയായിരുന്നു. ആ അര്‍ത്ഥത്തില്‍ മോശയും യോശുവ യും ഏലിയാവും യശയ്യാവും യിരമ്യാവും യേശുവുമെല്ലാം ഇസ്രായേല്യരുടെ വഴിയായിരുന്നു. ഒരു സ്ഥലത്തേക്കുള്ള വഴി ആ സ്ഥലം ആകാത്തതുപോലെ ദൈവത്തിലേക്കുള്ള വഴി ദൈവം ആകുകയില്ലല്ലോ. അതുകൊണ്ട് ഈ ഉദ്ധരണി യേശുവിന്റെ ദൈവത്വത്തിന് തെളിവല്ല.
സത്യം: ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ വിവിധ സമുദായങ്ങളിലേയ്ക്കായി നിയോഗിച്ചിരുന്നു. സത്യപ്രവാചകനെയും കള്ളപ്രവാചകനെയും എങ്ങനെ തിരിച്ചറിയാം എന്ന മാനദണ്ഡം വെളിപാടിലൂടെ ദൈവം തന്റെ പ്രവാചകന്മാരെ അറിയിച്ചു. ബൈബിള്‍ പറയുന്നു:
”സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോള്‍, അവന്‍ സത്യമായിട്ട് യഹോവ അയച്ച പ്രവാചകന്‍ എന്ന് തെളിയും”(യിരമ്യാവ് 28:9). യഹൂദര്‍ യേശുവിനെ കള്ളപ്രവാചകനായും കള്ളക്രിസ്തുവായും വ്യഭിചാരപുത്രനുമായും പ്രചരിപ്പിച്ചു. മാത്രമല്ല, തോറയെ കളവാക്കുവാനും റദ്ദാക്കുവാനും വന്നതാണെന്നും  അവര്‍ ആരോപിച്ചു. യഹൂദരുടെ ആരോപണങ്ങള്‍ക്കെല്ലാം യേശു ഖണ്ഡിതമായി മറുപടി പറയുകയും ചെയ്തു. ഞാന്‍ ദൈവത്തിന്റെ അരുള്‍പ്പാടിലൂടെ മാത്രമാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും, സത്യ പ്രബോധകനായിട്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിട്ടുള്ളത് എന്നും അവരെ അറിയിച്ചു. അതുകൊണ്ട് സത്യം എന്നതിന്റെ വിവക്ഷ വെളിപ്പെടുത്തപ്പെടുന്ന ദൈവീക യാഥാര്‍ത്ഥ്യം എന്നാണ്.
ജീവന്‍: ബൈബിള്‍ പരിശോധിച്ചാല്‍ പലഭാഗങ്ങളിലും ജീവന്‍, നിത്യജീവന്‍ എന്നീ പദപ്രയോഗങ്ങള്‍ കാണാം. ജീവന്‍ അല്ലെങ്കില്‍ നിത്യജീവന്‍ എന്ന പദങ്ങള്‍കൊണ്ട് ക്രൈസ്തവ വേദഗ്രന്ഥം എന്താണ് ഉദ്ദേശിക്കുന്നത്? ബൈബിള്‍ പറയട്ടെ: ”ഒരാള്‍ യേശുവിനെ സമീപിച്ചു: ഗുരോ, നിത്യജീവന്‍ നേടാന്‍ ഞാന്‍ എന്തു നന്മ ചെയ്യണം? അവന്‍അയാളോടു പറഞ്ഞു………ജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കല്‍പനകള്‍ (തോറ) അനുസരിക്കുക”(മത്തായി 19:16-17). ബൈബിളിന്റെ അധ്യാപനപ്രകാരം നിത്യജീവന്‍ അല്ലെങ്കില്‍ ജീവന്‍ എന്നു കൊണ്ടുദ്ദേശിക്കുന്നത് സ്വര്‍ഗ്ഗമാണ്. നിത്യജീവന്റെ വചനങ്ങളുമായിട്ടാണ് സര്‍വ്വ പ്രവാചകന്മാരും തങ്ങളുടെ ജനതയിലേയ്ക്ക് വന്നത്. യേശു പറയുന്നു: ”ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ് തന്നെ എനിക്ക് കല്‍പ്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പ്പന നിത്യജീവന്‍ ആണെന്ന് ഞാന്‍ അറിയുന്നു” (യോഹ 12: 49-50). അരുമശിഷ്യനായ പത്രോസ് യേശുവിനോട് പറയുന്നു: ”നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരിശുദ്ധനെന്ന് വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു”(യോഹ 6: 68-69). പത്രോസുപോലും 14:6 വചനംകൊണ്ട് യേശുവിനെ മനസ്സിലാക്കിയത് ദൈവമായിട്ടല്ല, നിത്യജീവനിലേക്കുള്ള അഥവാ സ്വര്‍ഗ്ഗത്തിലേക്കള്ള വഴിയായിട്ടാണ്. സര്‍വ്വ പ്രവാചകന്മാരും നിത്യജീവനിലേക്ക് അഥവാ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ വചനങ്ങള്‍ കൊണ്ടാണ് തങ്ങളുടെ ജനതയിലേയ്ക്ക് വന്നത്. ആ അര്‍ത്ഥത്തില്‍ യേശു ഇസ്രായേലരുടെ ‘ജീവന്‍’ ആയിരുന്നു.
‘എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്ക് എത്തുന്നില്ല’ എന്നത് മിഷണറിമാര്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കുന്ന വചനമാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ?. യേശുവിനെ ദൈവമാകുന്ന മിഷണറിമാരുടെ തന്ത്രത്തെ ഈ വചനം ചോദ്യം ചെയ്യുന്നു. കാരണം, യേശുവിലൂടെ മാത്രമാണ് മാനവര്‍ ദൈവത്തിന്റെ അടുക്കല്‍ എത്തുന്നതെങ്കില്‍ യേശു ദൈവമാകുന്നതെങ്ങനെ? വാദത്തിനുവേണ്ടി യേശു ദൈവമാണെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ മറ്റേത് ദൈവത്തിലേക്കാണ് എത്തിക്കുന്നത്? ദൈവം വേറൊരു ദൈവത്തിലേയ്ക്ക് എത്തിക്കുകയോ? ദ്വിത്വ ദൈവസങ്കല്‍പമാണോ ക്രൈസ്തവരുടേത്?
എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു
യോഹന്നാന്‍ സുവിശേഷം 14-ാം അധ്യായത്തിലെ തുടര്‍ന്നുള്ള  വാക്യമാണ് ‘എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു’ എന്നത്.   മുമ്പ് സൂചിപ്പിച്ചതുപോലെ ഏത് സന്ദര്‍ഭത്തിലാണ് അത് യേശു പറഞ്ഞതെന്ന് പരിശോധിച്ചാല്‍ ആ വാക്യം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ച തെന്താണെന്ന് മനസ്സിലാക്കാം. 14-ാം അധ്യായം തുടങ്ങുന്നത് ‘നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍’ എന്ന് പറഞ്ഞുകൊണ്ടാണല്ലൊ. ‘വഴിയും സത്യ വും ജീവനും ഞാനാണ്’ എന്ന വിഷയവുമായി ബന്ധപ്പെട്ട ഭാഗം ആറാം വചനം വരെ നാം ചര്‍ച്ചചെയ്തു. ആറ് മുതല്‍ എട്ട് വരെയുള്ള വചനങ്ങള്‍ ‘എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു’ എന്ന ഭാഗത്തിന്റെ സന്ദര്‍ഭമാണ്. അതുകാണുക:
”യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു. ഫിലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതുമതി”.
മുമ്പ് തോമാസ് ചോദിച്ചത് പോലെ ഫിലിപ്പോസ് യേശുവിനോട് പറഞ്ഞു: ‘കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതുമതി’. ഫിലിപ്പോസിനോട് യേശു പറയുന്നു:
“ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും ഫിലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരിക എന്നു നീ പറയുന്നതെങ്ങനെ?”
യോഹന്നാന്‍ സുവിശേഷം 14-ാം അധ്യായം ഒന്നു മുതല്‍ ഒമ്പത് വരെയുള്ള വചനങ്ങള്‍ ഒരാവര്‍ത്തി വായിക്കുക; ‘എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു’ എന്ന യേശുവിന്റെ വാക്ക് അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവാകുന്നതെങ്ങനെ? അല്ലായെന്ന് സ്പഷ്ടമല്ലെ? എങ്കിലും 14:8,9 വചനങ്ങള്‍ അല്‍പ്പം കൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു.
ദൈവശാസ്ത്ര സാഹിത്യസമിതി പ്രസിദ്ധീകരിക്കുന്ന ‘വേദപുസ്തകഭാഷ്യം’ യോഹന്നാന്‍ 14:8,9 വാക്യങ്ങളെ വ്യാഖ്യാനിക്കുന്നത് കാണുക: ‘നിങ്ങള്‍ എന്നെ അറിഞ്ഞുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഈ പ്രസ്ഥാവന വ്യക്തമാക്കിയിരിക്കുന്നത് ഒമ്പതാം വാക്യത്തിലാണ്. പിതാവിനെ കാണുക എന്ന യുഗാന്ത്യപരമായ യാഥാര്‍ത്ഥ്യം  ചരിത്രത്തില്‍ തന്നെ അനുഭവവേദ്യമാക്കണം. ഈ ജീവിതത്തില്‍ തന്നെ  ആ അനുഭവം വിശ്വാസിക്ക് ലഭിക്കുന്നത് യേശുക്രിസ്തുവിനെ അറിയുന്നതിലൂടെയാണ്. ഫിലിപ്പോസ് അത് മനസ്സിലാക്കാതെയാണ് പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമെന്ന് പറയുന്നത്. യേശുവിന്റെ അതിനുള്ള മറുപടി (9) ഒരു ശാസനയാണ്. യേശുവിന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പരമോദ്യേശം പിതാവിനെ വെളിപ്പെടുത്തുക എന്നുള്ളതാണെന്ന് യേശുവിനെ യഥാര്‍ത്ഥമായി അറിയുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. അതായത് യേശുക്രിസ്തുവിനോട് കൂട്ടായ്മയുള്ളവര്‍ക്ക് തന്നിലൂടെ പിതാവിനെ ദര്‍ശിക്കാന്‍ സാധിക്കും. ആ ദര്‍ശനം യഥാര്‍ ത്ഥമായ ഒരനുഭവമാണ്’.(11)
‘എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു’ എന്ന വചനത്തെ  സംബന്ധിച്ച് ‘വേദപുസ്തകഭാഷ്യം’ പറയുന്നത് ‘യേശുവിന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പരമോദ്യേശം പിതാവിനെ വെളിപ്പെടുത്തുക എന്നുള്ളതാണെന്ന് യേശുവിനെ യഥാര്‍ത്ഥമായി അറിയുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. അതായത് യേശുക്രിസ്തുവിനോട് കൂട്ടായ്മയുള്ളവര്‍ക്ക് തന്നിലൂടെ പിതാവിനെ ദര്‍ശിക്കാന്‍ സാധിക്കും. ആ ദര്‍ശനം യഥാര്‍ത്ഥമായ ഒരനുഭവമാണെ’ന്നാണ്. ആ അനുഭവം ഫിലിപ്പോസ് മനസ്സിലാക്കാതെയാണ് പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരണമെന്ന് പറയുന്നത്. ബൈബിള്‍ പണ്ഡിതന്മാര്‍ക്ക് കാര്യം മനസ്സിലായി, എന്നാല്‍ ഫിലിപ്പോസിന് അത് മനസ്സിലായില്ല എന്നത് വലിയ അത്ഭുതമാണ്. കാരണം, ഫിലിപ്പോസ് യേശുവിനോടുകൂടെ ജീവിച്ച വ്യക്തിയാണ്. ദൈവത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഫിലിപ്പോസ് ഉള്‍പ്പെടെയുള്ള 12 അപ്പോസ്തലന്മാര്‍ക്കും യേശു ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുമുണ്ട്. അദ്ദേഹം അവരോട് പറഞ്ഞു: ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” (1:18). ”നിങ്ങള്‍ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല. അവന്റെ രൂപം കണ്ടിട്ടുമില്ല”(യോഹന്നാന്‍ 5: 37). ദൈവം മോശാ പ്രവാചകനോട് പറഞ്ഞു: ”എന്റെ മുഖം കാണാനാവില്ല. എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല”(പുറപ്പാട് 33:20). ”അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്”(യശയ്യ 45:15). ക്രൈസ്തവതയുടെ സ്ഥാപകനായ പൗലോസ് പറയുന്നു: ”അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ (ദൈവത്തെ) ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവു മല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്” (1 തിമോത്തി 6:15-16). അങ്ങനെയുള്ള ഒരു ദൈവത്തെ എങ്ങനെയാണ് ഫിലിപ്പോസിന് യേശു കാണിച്ചുകൊടുക്കുക?
മുകളില്‍ പറഞ്ഞ വാക്യങ്ങള്‍ യേശുവുമായി താരതമ്യം ചെയ്യുക; ദൈവത്തെ ആരും കണ്ടിട്ടില്ല, സ്വരം കേട്ടിട്ടുമില്ലായെന്ന് യേശു, ശിഷ്യരെ പഠിപ്പിച്ചു. എന്നാല്‍ ഫിലിപ്പോസ് ഉള്‍പ്പടെയുള്ള എല്ലാ ശിഷ്യന്മാരും യേശുവിനെ കാണുകയും അദ്ദേഹത്തിന്റെ സ്വരം കേള്‍ക്കുകയും ചെയ്തു. ദൈവത്തെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ലായെന്ന് മോശ പറഞ്ഞു. എന്നാല്‍ ഫിലിപ്പോസ് ഉള്‍ക്കൊള്ളുന്ന ശിഷ്യഗണങ്ങളും ശത്രുക്കള്‍പോലും യേശുവിനെ കണ്ടിട്ടും മരിച്ചില്ല!
‘ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോേസ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കു ന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം എന്നു നീ പറയുന്നത് എങ്ങനെ?’ എന്നാണല്ലൊ യേശു ഫിലിപ്പോസിനോടു പറഞ്ഞത്, തുടര്‍ന്നുള്ള 12-ാം വചനത്തില്‍ യേശു പറയുന്നു: ”സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ചെയ്യും. ഞാന്‍ പിതാവിന്റെ അടുക്കലേക്കു പേകുന്നതുകൊണ്ട് ഇവയേക്കാള്‍ വലിയവയും അവന്‍ ചെയ്യും”. അടിവരയിട്ട ഭാഗം നോക്കുക: ‘ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോ കുന്നതുകൊണ്ട്’; അഥവാ താന്‍ പിതാവായ ദൈവത്തിന്റെ അടുക്കലേക്ക് പോകുന്നു വെന്നാണ് യേശു പറയുന്നത്.
എന്തിനുവേണ്ടിയാണ് യേശു പിതാവിന്റെ അടുക്കല്‍ പോകുന്നത്? അദ്ദേഹം തന്നെ പറയട്ടെ: ‘എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്, ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ പോകുന്നു’. എങ്കില്‍ യേശു, പിതാവ് അല്ലെങ്കില്‍ ദൈവമാകുന്നതെങ്ങനെ? അതുകൊണ്ട് ‘എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു’ എന്ന  യേശുവിന്റെ വാക്ക് അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവല്ല.
തോമാസ് യേശുവിനെ എന്റെ കര്‍ത്താവേ
എന്റെദൈവമേ എന്നു വിളിച്ചു!
യോഹന്നാന്‍ സുവിശേഷം 20-ാം അദ്ധ്യായം 28-ാം വാക്യത്തിലെ ഒരു ഭാഗമാണ് മേല്‍ സൂചിപ്പിച്ചത്. മിഷണറിമാര്‍ ഈ വചനം ദുര്‍വ്യാഖ്യാനിച്ച് യേശുവിന്റെ ദൈവത്വം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. വചനം കാണുക:
”തോമാസ് അവനോട്: എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളവനേ എന്നു ഉത്തരം പറഞ്ഞു”. Bible soceity of India പ്രസിദ്ധീകരിക്കുന്ന മലയാള ബൈബിളായ സത്യവേദപുസ്തകത്തില്‍നിന്നുള്ള വാക്യമാണത്. KJV Bible കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്. ”And Thomas answered and said unto him, My Lord and My God.” ഒറ്റനോട്ടത്തില്‍ ഈ വചനങ്ങള്‍ യേശുവിന്റെ ദൈവത്വത്തിന് തെളിവായി തോന്നിയേക്കാം. യേശുവിന്റെ അപ്പോസ്തലനായ തോമാസാണ് ഇത് പറയുന്നത്. ഏത് സന്ദര്‍ഭത്തിലാണ് അദ്ദേഹം ഈ വാചകം പറഞ്ഞതെന്ന് പരിശോധിച്ചാല്‍ ആ വാക്ക് യേശുവിന്റെ ദൈവത്വത്തിന് തെളിവാണോ അല്ലയോ എന്ന് മനസ്സിലാക്കാം.
സന്ദര്‍ഭം: പന്ത്രണ്ട് അപ്പോസ്തലന്‍മാരില്‍ യോഹന്നാന്‍ തോമാസിനെ പരിചയപ്പെടുത്തുന്നത് സംശയാലുവായിട്ടാണ്. ‘എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്ന് തോമാസ് പറഞ്ഞ സന്ദര്‍ഭം 19 മുതല്‍ 28 വരെയുള്ള വചനങ്ങളില്‍ കാണാം.
ബൈബള്‍ അനുസരിച്ച് യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷമാണ് തോമാസ് ഇക്കാര്യം പറയുന്നത്. എന്നാല്‍ യേശുവിനെ ക്രൂശിച്ചതിനോ കല്ലറയില്‍ അടക്കപ്പെട്ടതിനോ ഉയിര്‍ത്തെഴുന്നേറ്റതിനോ തോമാസ് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ആരും തന്നെ ദൃക്‌സാക്ഷികളല്ലായിരുന്നു. യേശുവിനെ തടവിലാക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ  ശിഷ്യന്‍മാര്‍ എല്ലാവരും അദ്ദേഹത്തെ വിട്ട് ഓടിപ്പോയി എന്നാണ് മാര്‍ക്കോസ് സുവിശേഷം 14:50 വചനത്തില്‍ പറയുന്നത്. സന്ദര്‍ഭം കാണുക:
‘ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു വന്ന് ശിഷ്യന്‍മാരുടെ മധ്യേനിന്ന് അവരോട്, നിങ്ങള്‍ക്ക് സമാധാനം എന്ന് പറഞ്ഞുകൊണ്ട് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. അവരോടൊപ്പം തോമാസ് ഉണ്ടായിരുന്നില്ല. ഈ വിവരം ശിഷ്യന്‍മാര്‍ തോമാസിനെ അറിയിച്ചപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചില്ല. തോമാസ് അവരോട് പറഞ്ഞു: അവന്റെ (യേശുവിന്റെ) കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈവയ്ക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ട് ദിവസങ്ങള്‍ക്കുശേഷം യേശു വീണ്ടും ശിഷ്യന്‍മാരുടെ മധ്യേനിന്നുകൊണ്ട് നിങ്ങള്‍ക്ക് സമാധാനം എന്ന് പറഞ്ഞു. അവരുടെ കൂട്ടത്തില്‍  തോമസുമുണ്ടായിരുന്നു. യേശു തോമസിനോട് പറഞ്ഞു: എന്റെ കൈകള്‍ കാണുക. നിന്റെ കൈ നീട്ടി പാര്‍ശ്വത്തില്‍ വയ്ക്കുക. ”തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ എന്റെ ദൈവമേ!”
ഈ വചനത്തിന്റെ പൊരുള്‍ മനസ്സിലാക്കുവാന്‍ സാദൃശ്യമായ ഒരു ഉദാഹരണം സൂചിപ്പിക്കട്ടെ: നമുക്കെല്ലാം പ്രിയങ്കരനായ ഒരു മഹദ്‌വ്യക്തി ഒരു അപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തകേട്ടു, അത് നാം വിശ്വസിക്കുകയും ചെയ്തു. ഒരു സുപ്രഭാതത്തില്‍ ആ വ്യക്തി ജീവനോടെ നമ്മുടെ നടുവില്‍ വന്നു നിന്നു എന്ന് സങ്കല്‍പിക്കുക. ആ സമയത്തുള്ള നമ്മുടെ വികാരമെന്തായിരിക്കും? നാം നമ്മുടെ നെഞ്ചത്ത് കൈവച്ചുകൊണ്ട് ആ വ്യക്തിയുടെ മുഖത്ത് നോക്കി ദൈവമേ എന്നും തുടര്‍ന്ന്  അദ്ദേഹത്തിന്റെ പേരും ആശ്ചര്യത്തോടെ വിളിച്ചുപോകും. ആ വ്യക്തി ദൈവമാണെന്ന വിശ്വാസത്തിലാണൊ അയാളെ ദൈവമേ എന്ന് വിളിച്ചത്? അല്ലായെന്ന് വ്യക്തമാണല്ലോ. ‘താങ്കള്‍ ജീവിച്ചിരിക്കുന്നുവോ’ എന്നാണ് ആ വിളിയുടെ താല്‍പര്യം.
ആ വികാരമാണ് ശിഷ്യനായ തോമാസിന് ഉണ്ടായിട്ടുള്ളതെന്ന് സ്പഷ്ടമാണ്. കാരണം, അദ്ദേഹം സംശയാലുവാണന്ന് പല സന്ദര്‍ഭങ്ങളിലും യോഹന്നാന്‍ പറഞ്ഞിട്ടുണ്ട്. യേശു മരിച്ചുപോയെന്ന് തോമാസ് പൂര്‍ണമായും വിശ്വസിച്ചിരുന്നു. അത്‌കൊണ്ടാണ് അദ്ദേഹം യേശുവിനെ കണ്ടപ്പോള്‍ ‘എന്റെ കര്‍ത്താവേ എന്റെ ദൈവമേ!’എന്ന് ആശ്ചര്യത്തോടെ വിളിച്ചത്. അത്, 20:28 വചനത്തിന്റെ ഗ്രീക്ക് മൂലം നമുക്കത് വ്യക്തമാക്കിത്തരുന്നുണ്ട്. ഗ്രീക്ക്മൂലം കാണുക:

ഗ്രീക്ക്മൂലത്തില്‍ ഉച്ചാരണം: ‘അപെക്‌രിതേ തോമാസ് കൈ എയ്‌പെന്‍ ഓറ്റോ ഹൊ കൂരിഓസ് മൂ കൈ ഹൊ തെഓസ് മൂ’ എന്നാണ്. Novum Testamentum Graece, 26 th edition (The New Greek English Interliner New Testament) മൂലത്തില്‍നിന്നാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്. അതില്‍ കൊടുത്തിട്ടുള്ള ഇംഗ്ലീഷ് വിവര്‍ത്തനം കാണുക. ”Thomas aswered him, My Lord and my God!”.
ഗ്രീക്ക്മൂലത്തില്‍ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക:      (ഹൊ കൂരിഓസ് മൂ കൈ ഹൊ തെഓസ് മൂ) എന്നാണ്. ആ പദത്തെ മലയാളത്തില്‍ ‘എന്റെ കര്‍ത്താവേ എന്റെ ദൈവ മേ!’ എന്നും ഇംഗ്ലീഷില്‍ ‘My Lord and my God!’ എന്നുമാണ് പരിഭാഷപ്പെടുത്തേണ്ടത്. കാരണം, ഗ്രീക്ക്മൂലത്തില്‍ ആ വാചകം Vocative case (സംബോധനാ വിഭക്തി)ല്‍ ആണുള്ളത്. ഗ്രീക്ക് ഗ്രാമറനുസരിച്ച് ഒരു വാക്യം Vocative caseല്‍ വന്നാല്‍ അത് മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആ വാക്യത്തിന്റെ അവസാനം Exclamation mark (!) അഥവാ ആശ്ചര്യചിഹ്നം ചേര്‍ക്കണമെന്നാണ് നിയമം.
കത്തോലിക്കസഭ പ്രസിദ്ധീകരിച്ച POC ബൈബിള്‍ പറയുന്നു: ”തോമാസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!”. ആശ്ചര്യചിഹ്നത്തോടെയാണ് POC ബൈബിളില്‍ കൊടുത്തിട്ടുള്ളത്. Bible Society of India പ്രസിദ്ധീകരിക്കുന്ന Good News Bible Today`s English Version ല്‍ പറയുന്നു: ”Thomas answered him My Lord and my God!”; Holy Bible Good News Edition, NIV, RSV തുടങ്ങിയ ബൈബിളെല്ലാം ആശ്ചര്യചിഹ്നത്തിലാണ് കൊടുത്തിട്ടുള്ളത്. എന്നാല്‍ Bible Society of India തന്നെ പ്രസിദ്ധീകരിക്കുന്ന മലയാള ബൈബിളായ സത്യവേദപുസ്തകവും KJV BIbleഉം ആശ്ചര്യചിഹ്നം ഒഴുവാക്കി ക്കൊണ്ട് അത് രേഖപ്പെടുത്തി. അത് കാണുക: “എന്റെ കര്‍ത്താവും എന്റെ ദൈവും ആയുള്ളോവേ”, KJVയില്‍, “My Lord and my God”,  Bible Society of India പ്രസിദ്ധീകരിക്കുന്ന Good News Bible ല്‍ ആശ്ചര്യചിഹ്നം പ്രയോ ഗിച്ചു, എന്നാല്‍ Bible Society of India തന്നെ പ്രസിദ്ധീകരിക്കുന്ന സത്യവേദ പുസ്തകത്തില്‍ നിന്നും ആ ആശ്ചര്യചിഹ്നം ഒഴിവാക്കി. എങ്ങനെയുണ്ട് അവരുടെ കൈക്രിയ.
ഗ്രീക്ക്മൂലത്തിലെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ‘Vocative case’ നിയമം പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ‘My Lord and my God!’എന്ന് പരിഭാഷപ്പെടുത്തിയത്. POC ബൈബിളും BSI പ്രസിദ്ധീകരിച്ച Good News  Bible, Holy Bible Good News Edition, NIV, RSV തുടങ്ങിയവ ആ നിയമം പാലിച്ചുകൊണ്ട് വിവര്‍ത്തനംചെയ്തു. എന്നാല്‍ BSI തന്നെ പ്രസിദ്ധീകരിച്ച സത്യവേദപുസ്തകവും KJV BiIbleഉം അത് പോലുള്ള മറ്റ് ബൈബിളുകളും ആ നിയമം പാലിക്കാതെ ആശ്ചര്യചിഹ്നം ഒഴുവാക്കിക്കൊണ്ട് യേശുവിന്റെ ദൈവത്വത്തിന് തെളിവെന്ന വ്യാജേന പരിഭാഷപ്പെടുത്തി. ഈ കൃത്

Leave a Reply

Your email address will not be published. Required fields are marked *