കമ്മ്യൂണിസം മരീചികയാണെന്ന്  തെളിയിക്കുന്ന സോവിയറ്റ് യൂണിയന്‍

സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും പറ്റി നാല്‍പതോ അമ്പതോ കൊല്ലങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന മിഥ്യാധാരണകള്‍, ഇന്ന് ഇടതുപക്ഷ ചിന്താഗതിക്കാരായ ബുദ്ധിജീവികള്‍ കൂടി വെച്ചുപു
ലര്‍ത്തുന്നില്ല. ലോകത്തിന്റെ മൂന്നിലൊരു ഭാഗത്ത് സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കുവാന്‍ നടത്തിയിട്ടുള്ള, നടത്തിക്കൊണ്ടിരിക്കുന്ന, ശ്രമങ്ങള്‍ക്ക് പ്രതീക്ഷിച്ചിരുന്ന പോലെയുള്ള ഫലങ്ങളല്ല ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ചൈന മുതലാളിത്ത വ്യവസ്ഥിതിയിലേക്കു തന്നെ തിരിച്ചുപോവുകയാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു. യാഥാസ്ഥിതിക മാര്‍ക്‌സിസം വിട്ട് മാവോയിസംഎന്ന ചൈനീസ് മാര്‍ക്‌സിസം സ്വീകരിച്ചിരുന്ന ചൈന ഇന്ന് അതും കൈവിട്ട് വളയമില്ലാതെ തന്നെ ചാടുന്ന നിലയിലേക്കു നീങ്ങുകയാണ്. സോവിയറ്റ് റഷ്യ, സ്റ്റാലിനുശേഷം ക്രൂഷ്‌ചേവിന്റെ ലിബറല്‍ ലൈന്‍ കുറച്ചുകാലം പരീക്ഷിച്ച് ക്രൂഷ്‌ചോവിനെ കയ്യൊഴിച്ചു. ഇന്ന് വീണ്ടും ഗോര്‍ബച്ചേവ് ക്രൂഷ്‌ചേവിനെ ശ്ലാഘിക്കുകയും, കൂടുതല്‍ വിശാലതയും വിട്ടുവീഴ്ചയുമുള്ള ലൈന്‍ സ്വീകരിക്കുകയുമാണ്. എവിടെയാണ് അതെത്തിക്കുക എന്നുപറയുക സാധ്യമല്ല. ഏതായാലും എന്തോ വലിയ മാറ്റങ്ങളുടെയും ഒരു നൂതന വിപ്ലവത്തിന്റെ തന്നെയും വക്കിലാണ് സോവിയറ്റ് റഷ്യ എത്തിയിട്ടുള്ളത് എന്നു ന്യായമായും സംശയിക്കാം. 
പത്തെഴുപത് കൊല്ലമായി ഒക്‌ടോബര്‍ വിപ്ലവം കഴിഞ്ഞിട്ട്. തൊഴിലാളി വര്‍ഗത്തിന്റെ സര്‍വാധിപത്യത്തിനുകീഴില്‍, സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുത്ത് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലേക്കു കുതിച്ചുചാടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. വിപ്ലവകാലത്തുണ്ടായിരുന്ന തലമുറ ഏകദേശം അവസാനിച്ചു കഴിഞ്ഞു. അന്ന് കുട്ടികളായിരുന്ന ചിലരെല്ലാം ബാക്കി നില്‍ക്കുന്നുണ്ടാവും. ഏതായാലും വിപ്ലവത്തിന്റെ ആവേശവും ഓര്‍മകളും ഉള്‍ക്കൊള്ളുന്ന പു
തിയ തലമുറകളിലേക്ക് അധികാരവും പാ
ര്‍ട്ടി നേതൃത്വവും പകര്‍ന്നിരിക്കുകയാണ്. എഴുപത് കൊല്ലക്കാലം കമ്മ്യൂണിസ്റ്റ് 
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുത്തിട്ട് ഇപ്പോഴും വഞ്ചി അക്കരെ തന്നെഎന്ന നിലയിലാണ് എന്നുവരികില്‍ അടിസ്ഥാനപരമായ തകരാറ് എവിടെയാണ് എന്ന് പരിശോധിക്കേണ്ടതല്ലേ! ഇന്ന് അധികാരത്തിലുള്ള പാര്‍ട്ടി നേതൃത്വം കഴിഞ്ഞകാല പാര്‍ട്ടി നേതൃത്വത്തിന്റെ പേരില്‍ കുറ്റമാരോപിച്ചതുകൊണ്ട് മാത്രമായില്ല. വരുംതലമുറ ഇവരുടെ പേരിലും കുറ്റമാരോപിക്കും! എന്താണ് അടിസ്ഥാനപരമായ തകരാറ് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനു മുതിരുവാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധ്യമാവുകയില്ല. കാരണം അതവരുട നിലനില്‍പ്പിനുതന്നെ ആപല്‍ക്കരമായിരിക്കും. സോഷ്യലിസംകൈവരുത്താന്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലൂടെ, അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം തന്നെ പരമാബദ്ധമാണ് എന്ന്, കമ്മ്യൂണിസ്റ്റുകള്‍ക്ക് സമ്മതിക്കാന്‍ പറ്റുകയില്ലല്ലോ. അങ്ങനെ വന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിനുതന്നെ ന്യായീകരണമില്ലാതാകും. 
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ ഉണ്ടാക്കിയ വിപ്ലവങ്ങളും രക്തചൊരിച്ചിലുകളും മനുഷ്യവര്‍ഗത്തെ സോഷ്യലിസത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിനുപകരം, മനുഷ്യവര്‍ഗത്തെ മുഴുവന്‍ നശിപ്പിക്കാവുന്ന അണുവായുധ യുദ്ധത്തിന്റെ വക്കോളം എത്തിയിരിക്കയാണ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  സെക്രട്ടറി ഗോര്‍ബച്ചേവ്
പോലും ദൈവത്തെ വിളിച്ചു സഹായം തേടാന്‍ മാത്രം, അത്യാപല്‍ക്കരമായ ഒരു പതനത്തിലാണ് മനുഷ്യവര്‍ഗം എത്തിയിട്ടുള്ളത്. മുതലാളിത്ത സാമ്രാജ്യ രാഷ്ട്രങ്ങളുടെ നയങ്ങള്‍ മാത്രമാണ് ഈ പതനത്തില്‍ എത്തുവാന്‍ കാരണമെന്ന് പറഞ്ഞേക്കാം. എന്നാല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ കൊണ്ടും തൊഴിലാളിവര്‍ഗ സര്‍വാധിപത്യം കൊണ്ടും ഉദ്ദേശിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥയും കമ്മ്യൂണിസ്റ്റ് വ്യവസ്ഥയും കൈവരുത്താന്‍ സോവിയറ്റ് റഷ്യക്കോ മറ്റ് കമ്മ്യൂണിസ്റ്റ് ചേരിയിലുള്ള രാഷ്ട്രങ്ങള്‍ക്കോ സാധ്യമായോ? പശ്ചിമ യൂറോപ്പിലെ സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്, വെസ്റ്റ് ജര്‍മനി, ഫ്രാന്‍സ് മുതലായ രാഷ്ട്രങ്ങള്‍ക്ക്, കൈവരുത്താന്‍ കഴിഞ്ഞ സാമൂഹിക നീതിയും ഐശ്വര്യവും പുരോഗതിയുമായി തുലനം ചെയ്യുമ്പോള്‍ സോവിയറ്റ് റഷ്യ ഇന്നും വളരെ പിന്നിലാണ്. നിരവധി മനുഷ്യരെ കുരുതി കൊടുക്കുകയും അതിലുമെത്രയോ പേരെ സൈബീരിയയിലേക്കയക്കുകയും ജനങ്ങളുടെ 
പൗരസ്വാതന്ത്ര്യങ്ങളും മതസ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്തുകയും എല്ലാം ചെയ്തിട്ടും, വ്യാവസായിക, കാര്‍ഷിക, സാമ്പത്തിക രംഗങ്ങളില്‍പോലും  പശ്ചിമ യൂറോപ്പിലെ ജനാധിപത്യ രാജ്യങ്ങളിലെപ്പോലെ പുരോഗതിപ്പെടാന്‍ സോവിയറ്റ് റഷ്യക്ക് സാധിച്ചില്ല. സ്വീഡന്‍, നോര്‍വെ മുതലായ വെല്‍ഫയര്‍ സ്റ്റേറ്റുകളിലെ ജനങ്ങള്‍ക്കുകിട്ടുന്ന ജീവിത സൗകര്യങ്ങള്‍ സോവിയറ്റ് റഷ്യയിലെ സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ല. തൊഴിലാളിവര്‍ഗ സര്‍വാധിപത്യംഎന്ന കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യം‘  യഥാര്‍ത്ഥത്തില്‍ സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കും എത്തിക്കുന്നതിനുപകരം ജനങ്ങളുടെ പൗരസ്വാതന്ത്ര്യങ്ങളെ ഹനിക്കുകയും സോഷ്യലിസത്തിലേക്കുള്ള പുരോഗതിയെ തടസ്സപ്പെടുത്തുകയുമല്ലേ ചെയ്തിട്ടുള്ളത്
എല്ലാവരും തൊഴിലെടുക്കുക, തൊഴിലിന്റെ ഗുണത്തിനും വലിപ്പത്തിനുമനുസരിച്ച് പ്രതിഫലം ലഭിക്കുക. ജോലി ചെയ്യാതെ ചൂഷണം കൊണ്ട് ജീവിക്കുവാന്‍ ആരെയും അനുവദിക്കാതിരിക്കുകഎന്നെല്ലാമാണ് സോഷ്യലിസം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. കമ്മ്യൂണിസം എന്നുപറയുമ്പോള്‍ അതിലും പുരോഗമിച്ച ഒരു വ്യവസ്ഥിതിയാണ് ഭാവനയിലുള്ളത്. എല്ലാവരും കഴിയുന്ന ജോലി ചെയ്യുക, എല്ലാവര്‍ക്കും വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന സ്ഥിതി നിലവില്‍ വരണം. മനുഷ്യരെല്ലാം യാതൊരു സ്വാര്‍ത്ഥതയുമില്ലാത്തവരായിത്തീരുകയും എല്ലാവരും സമൂഹത്തിനുവേണ്ടിയും സമൂഹം ഓരോരുത്തര്‍ക്കുവേണ്ടിയും നിലകൊള്ളുകയും
ചെയ്യുന്ന, അങ്ങേയറ്റത്തെ മാതൃകാപരമായ ഒരു സാമൂഹികക്രമമാണ് കമ്മ്യൂണിസം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഭരണകൂടത്തിന്റെ ആവശ്യമില്ലാത്ത വര്‍ഗരഹിത സമൂഹമായിരിക്കും കമ്മ്യൂണിസ്റ്റ് സമൂഹം. സ്റ്റേറ്റ് (ഭരണകൂടം) ചൂഷക വര്‍ഗത്തിന് ചൂഷിത വര്‍ഗത്തെ അടക്കി ഭരിക്കാനുള്ള ആയുധമാണ്. വര്‍ഗങ്ങളില്ലാത്ത നിലവന്നാല്‍ പിന്നെ ആയുധത്തിന്റെ സ്റ്റേറ്റിന്റെആവശ്യമില്ലല്ലോ! സോഷ്യലിസ്റ്റ് സമൂഹം വളര്‍ന്ന് കാലാന്തരത്തില്‍ കമ്മ്യൂണിസ്റ്റ് സമൂഹം നിലവില്‍ വരണം. ഭരണകൂടം ഇല്ലാതായിത്തീരും; തീരണം. സോഷ്യലിസ്റ്റ് സമൂഹത്തില്‍, ക്രമേണ ഭരണകൂടത്തിന്റെ ആവശ്യമില്ലാതായി ഭരണകൂടംതന്നെയില്ലാത്ത ഒരു നിലവരണം. എന്നാല്‍ സോവിയറ്റ് റഷ്യയില്‍ ഭരണകൂടം കൂടുതല്‍ ശക്തിപ്പെടുകയും മനുഷ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും ഭരണകൂടത്തിന്റെ ആധിപത്യത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്യപ്പെടുന്നു. രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും ആത്മീയവും ശാസ്ത്രീയവുമായ എല്ലാ മണ്ഡലങ്ങളിലും എന്നുവേണ്ട സ്വകാര്യജീവിതം പോ
ലും, രഹസ്യപ്പോലീസിന്റെയും ഭരണകൂടത്തിന്റെയും ഉരുക്കുമുഷ്ടിക്ക് അടിപ്പെടേണ്ടി വന്നു. പൗരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമെല്ലാം നഷ്ടപ്പെടുന്നു. തെരഞ്ഞെടുപ്പും ജനാധിപത്യവുമെല്ലാം വെറും വഞ്ചനയായി മാറുന്നു. ഒരു സ്ഥാനാര്‍ത്ഥി മാത്രം മത്സരിക്കുന്ന പു
തുമയേറിയ ഇലക്ഷന്‍ വഴി ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുന്നു. എല്ലാവരും ആ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തുകൊള്ളണം; നിര്‍ബന്ധമാണത്. ഈ പ്രഹസനത്തില്‍ എല്ലാവരും വളരെ ഉത്സാഹത്തോടും ആവേശത്തോടും കൂടി പങ്കെടുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യണം. തൊണ്ണൂറും നൂറും ശതമാനം വോട്ടുകള്‍ ആ ഏകസ്ഥാനാര്‍ത്ഥിക്കു ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ അഭിനയിക്കുന്ന ജനങ്ങളില്‍ കാലാന്തരത്തില്‍ കാപട്യം ഒരു ദേശീയ സ്വഭാവമായിത്തീരുന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തില്‍ കീഴിലുള്ള ജനാധിപത്യംഇങ്ങനെയല്ലാതാകാന്‍ പറ്റുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പടയാളികളുടെ സ്ഥാനാ
ര്‍ത്ഥിയെയല്ലാതെ, വേറെ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിക്കാന്‍ അനുവദിക്കുന്നപക്ഷം അത് സോഷ്യലിസ്റ്റ് വ്യവസ്ഥയെ അപകടപ്പെടുത്തിയേക്കും. മുതലാളിത്തത്തിന്റെ തിരിച്ചുവരവിന് കാരണാമാക്കിയേക്കും! അതുകൊണ്ട് തെരഞ്ഞെടുപ്പിനും വോട്ട് ചെയ്യാനുമെല്ലാമുള്ള ജനങ്ങളുടെ ആഗ്രഹം ശമിപ്പിക്കുവാന്‍ വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രഹസനം നടത്തിക്കൊണ്ടിരിക്കണം. പാര്‍ട്ടി നിശ്ചയിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി മാത്രമായിരിക്കും രംഗത്തുണ്ടായിരിക്കുക. എന്നാലും എല്ലാവരും വോട്ട് രേഖപ്പെടുത്തണം. ഇങ്ങനെ കാലത്താല്‍ വോട്ടുചെയ്തുകൊണ്ടിരിക്കെ ഒരു ജനതയില്‍ കാപട്യം ഒരു ദേശീയ സ്വഭാവമായി വളരുന്നതില്‍ ആശ്ചര്യപ്പെടാനില്ലല്ലോ! മഹാനായ സ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തുന്ന ചിത്രവും വോട്ട് ചെയ്യാന്‍ വന്ന തൊഴിലാളികളുടെ നീണ്ട ക്യൂവിന്റെ ചിത്രങ്ങളുമെല്ലാം പ്രസിദ്ധീകരണങ്ങളില്‍ കണ്ടാല്‍ ഒരു യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പ്രതീതി ഉളവാകും!
പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സാഹചര്യത്തില്‍ കാപട്യം ജീവിക്കുവാനുള്ള ഒരടവായി ജനങ്ങളാകെ സ്വീകരിക്കുന്നു. ബ്യൂറോക്രസിയെയും പാര്‍ട്ടി ഉന്നതരെയും തൃപ്തിപ്പെടുത്താനുള്ള മത്സരത്തില്‍ പല വേഷവും കെട്ടേണ്ടി വരുന്നു. സ്റ്റാലിന്റെ കാലത്ത് സ്റ്റാലിനോട് അങ്ങേയറ്റത്തെ കൂറും ഭക്തിയും പ്രഖ്യാപിക്കുക എന്നത് റഷ്യന്‍ ബുദ്ധിജീവികളുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം പതിവായി മാറിയത് ഇങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്ക് വേണ്ട ഉത്തമ പൗരന്‍മാരെ വാര്‍ത്തെടുക്കേണ്ട സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന പൗരന്‍മാരുടെ നില ഇങ്ങനെയായാല്‍, എങ്ങനെയാണ് കമ്മ്യൂണിസം നിലവില്‍ വരിക? എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ ജീവിക്കാന്‍ കൊള്ളാവുന്ന നിസ്വാര്‍ത്ഥരായ മാലാഖ തുല്യരായ പൗ
രന്‍മാരെ വാര്‍ത്തെടുക്കുക. ഓരോ പൗ
രനും സമൂഹത്തിനുവേണ്ടി ജീവിക്കുന്ന, സമൂഹം ഓരോ പൗരനും വേണ്ടി നിലകൊള്ളുന്ന വര്‍ഗരഹിത കമ്മ്യൂണിസ്റ്റ് ഉട്ടോപ്യ, ഒരു മരീചികപോലെ അകന്നകന്ന് പോയതായാണ് സോവിയറ്റ് ജനതക്കനുഭവപ്പെടുന്നത്! ഇന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗത്തിനുതന്നെയും ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ്ഇല്ലാതായിത്തീരുന്ന ഒരവസ്ഥ ഒരിക്കലും പ്രാ
പ്യമല്ല എന്നല്ല, കൂടുതല്‍ ശക്തമായ സ്റ്റേറ്റ് ആവശ്യമായി വരുന്ന സ്ഥിതിവിശേഷമാണ് വളര്‍ന്നുവരുന്നത്! അഴിമതിയും കൈക്കൂലിയും സ്വാര്‍ത്ഥതയും അലസതയും മദ്യപാ
നവും വിവാഹമോചനവും വ്യഭിചാരവും എല്ലാം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൈക്കൂലിക്കാര്‍ക്ക് വധശിക്ഷ വരെ ഏര്‍പ്പെടുത്തിയിട്ടും രഹസ്യപ്പോലീസിന്റെയും സ്റ്റേറ്റ് അധികൃതരുടെയും കണ്ണുവെട്ടിച്ചുകൊണ്ട് അത് നിര്‍ബാധം നടക്കുന്നു. മദ്യപാ
നം കൊണ്ട് തൊഴിലാളികളുടെ പ്രവര്‍ത്തനശേഷി നഷ്ടപ്പെടുകയും ഉല്‍പാദനക്ഷമത ക്ഷയിക്കുകയും ചെയ്യുന്നു. 
മുതലാളിത്ത രാജ്യങ്ങളിലും ഇത്തരം ദുര്‍ഗുണങ്ങള്‍ തഴച്ചുവളരുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ, എഴുപത് കൊല്ലത്തോളം തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിനുകീഴില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുത്ത സോവിയറ്റ് റഷ്യയില്‍, സ്ഥിതി ഇങ്ങനെയായാല്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥ നിലവില്‍ വരിക? ചൂഷകവര്‍ഗത്തിന് ചൂഷിതരെ അടിമപ്പെടുത്താനുള്ള ആയുധമായ ഭരണകൂടം‘ (സ്റ്റേറ്റ്) ഇല്ലാതായിത്തീരുന്നതിനുപകരം, കൂടുതല്‍ ശക്തിയോടെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന ആയുധമായി വളര്‍ന്നുവരികയാണ് ചെയ്തിട്ടുള്ളത്. സാമ്രാജ്യത്വ മുതലാളിത്ത രാഷ്ട്രങ്ങളാല്‍ വലയം ചെയ്തിട്ടുള്ളതുകൊണ്ടാണ് സോഷ്യലിസ്റ്റ് രാജ്യത്തെ രക്ഷിക്കുവാന്‍ ഇങ്ങനെ ശക്തമായ സ്റ്റേറ്റ് നിലനിര്‍ത്തേണ്ടി  വന്നിരിക്കുന്നത് എന്ന വാദത്തിനര്‍ത്ഥമില്ല. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനങ്ങളില്‍ തന്നെ ചിന്തിക്കുകയാണെങ്കില്‍ സ്റ്റേറ്റ് ഇത്ര ശക്തമായി വളരുവാനുള്ള കാരണം സോവിയറ്റ് റഷ്യയിലും മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും, പുതിയ തരത്തിലുള്ള ചൂഷക വര്‍ഗവും ചൂഷിതവര്‍ഗവും നിലവില്‍ വരുന്നതാണെന്ന് കാണാം. യുഗോസ്ലോവ്യന്‍ കമ്മ്യൂണിസ്റ്റ് പാ
ര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന ജീലാസ പു
തിയ വര്‍ഗംഎന്നൊരു പുസ്തകമെഴുതി. അക്കാരണത്താല്‍ അയാള്‍ ജയിലിലായി. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ വളര്‍ന്നുവന്ന പു
തിയ ചൂഷകവര്‍ഗത്തെ പറ്റിയായിരുന്നു പു
സ്തകം. മുതലാളിത്ത നാടുവാഴി വ്യവസ്ഥകളിലെ ചൂഷകവര്‍ഗത്തെ മാറ്റി ഒരു പുതിയ ചൂഷകവര്‍ഗം നിലവില്‍ വരികയാണ് ഒക്‌ടോബര്‍ വിപ്ലവത്തിലൂടെയും മറ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെയും ഉണ്ടായിട്ടുള്ളതെന്ന് മാര്‍ക്‌സിസ്റ്റ് ചരിത്രപരമായ ഭൗതികവാദത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്തു സ്ഥാപിക്കുകയാണ് പുസ്തകത്തില്‍ ജീലാസ് ചെയ്തിട്ടുള്ളത്. ഈ പുതിയവര്‍ഗം അതായത് മാനേജേറിയല്‍ ക്ലാസ്‘, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പാര്‍ട്ടി നേതൃത്വവും ബ്യൂറോക്രസിയും, ചരിത്രപരമായ അവരുടെ പങ്കിനെപ്പറ്റി ബോധവാന്‍മാരല്ല. അവര്‍ അവകാശപ്പെടുന്നത് തങ്ങള്‍ വര്‍ഗരഹിത സമൂഹം കെട്ടിപ്പടുക്കുന്ന മുന്നണിപ്പോരാളികളാണെന്നും ഒരു പുതിയ വര്‍ഗമല്ലെന്നുമാണ്. ചരിത്രത്തിലെ എല്ലാ ചൂഷകവര്‍ഗങ്ങളും ഇങ്ങനെ തന്നെയാണ് അവകാശപ്പെട്ടിരുന്നത്. മുതലാളിത്ത വര്‍ഗം തങ്ങള്‍ നാടിനെ വ്യാവസായീകരിക്കാനും കൊളോണിയല്‍ രാജ്യങ്ങളെ അന്ധകാരത്തില്‍ നിന്നും പി
ന്നോക്കാവസ്ഥയില്‍ നിന്നും മോചിപ്പിക്കാനും
വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ് അവകാശപ്പെട്ടിരുന്നത്. അവര്‍ ചൂഷകരാണെന്ന് അവര്‍ സമ്മതിച്ചിരുന്നില്ല. അവരുടെ ചരിത്രപരമായ പങ്കിനെപ്പറ്റി അവരും ബോധവാന്‍മാരായിരുന്നില്ല. 
എന്നാല്‍ മുതാളിത്ത വര്‍ഗവും ഈ പു
തിയ വര്‍ഗവും തമ്മില്‍ ഒരു അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. മുതലാളിത്തവര്‍ഗം നേരിട്ട് ഭരണാധികാരംകയ്യാളിയില്ല. സത്യം, സമത്വം, സ്വാതന്ത്ര്യംഎന്നിത്യാദി മഹത്തായ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിനുവേണ്ടി അവര്‍ നിലകൊണ്ടു. ഭരണാധികാരികളെ സ്വാധീനിച്ച് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു. രാജവാഴ്ചക്കും നാടുവാഴിത്തത്തിനും എതിരായും ജനാധിപത്യത്തിനും
സ്വാതന്ത്ര്യത്തിനും വേണ്ടിയും അവര്‍ ബാഹ്യമായിട്ടെങ്കിലും നിലകൊണ്ടു. പൗരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ കീഴില്‍ സംരക്ഷിക്കപ്പെട്ടു. എന്നാല്‍ ഭരണാധികാരം കയ്യടക്കിവെക്കുന്ന ഈ പു
തിയ വര്‍ഗം എല്ലാവിധ സ്വാതന്ത്ര്യങ്ങളെയും എടുത്തുകളയുകയും മനുഷ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും അതിന്റെ ഇരുമ്പ് മുഷ്ടിക്കുള്ളില്‍ ഒതുക്കുകയും ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥയെയും വര്‍ഗരഹിത സമൂഹത്തെയും കെട്ടിപ്പടുക്കുവാന്‍ വേണ്ടി മാത്രമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ബൂര്‍ഷ്വാ നാടുവാഴിത്ത ആശയങ്ങളും സ്വാധീനങ്ങളും സോഷ്യലിസത്തിനും
കമ്മ്യൂണിസത്തിനും വര്‍ഗരഹിത സാമൂഹികവ്യവസ്ഥിതിക്കും വിഘാതം സൃഷ്ടിക്കുന്നതിനെ തടയുവാന്‍ വേണ്ടിയാണ്, പൗരസ്വാതന്ത്ര്യങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും എല്ലാം നിയന്ത്രിക്കുന്നതും തൊഴിലാളി വര്‍ഗത്തിന്റെ അഥവാ മാര്‍ക്‌സിസത്തിന്റെ ആദര്‍ശമനുസരിച്ച് എല്ലാത്തിനെയും വളര്‍ത്തിക്കൊണ്ടു വരുന്നതും. ഇത് ഈ വര്‍ഗത്തിന്റെ ബോധമാണ്. ഈ വര്‍ഗത്തിന്റെ ചരിത്രപരമായ പങ്കിനെപ്പറ്റി ബൂര്‍ഷ്വാ നാടുവാഴി വര്‍ഗങ്ങളെ പോലെത്തന്നെ ഈ പുതിയ വര്‍ഗവും ബോധവാന്‍മാരല്ല. വര്‍ഗരഹിത സമൂഹം കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തില്‍, താനറിയാതെ അവന്‍ ഒരു പുതിയ വര്‍ഗമായിത്തീരുന്നു. 
തൊഴിലാളി വര്‍ഗത്തിന് മുതലാളിത്ത
വ്യവസ്ഥിതിയില്‍ ഉണ്ടായിരുന്ന സംഘടനാ
സ്വാതന്ത്ര്യവും അവകാശ സമരങ്ങള്‍ക്കു
ള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നു. ആരെങ്കിലും അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ മുതിര്‍ന്നാല്‍ അത് സോഷ്യലിസത്തിന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും ശത്രുക്കളുടെ കുത്തിത്തിരിപ്പും അട്ടിമറിയുമായി ചിത്രീകരിക്കപ്പെടുന്നു. മാനേജേറിയല്‍ ക്ലാസിന് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കുമ്പോള്‍, തൊഴിലാളി വര്‍ഗത്തിന് കഞ്ഞി കുമ്പിളില്‍ തന്നെ. അവര്‍ക്ക് മുതലാളിത്ത രാജ്യങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്നു. വര്‍ഗരഹിതസമൂഹം എന്നത് ഒരു മിഥ്യയാണ്; മരീചികയാണ്. ഒരിക്കലും മനുഷ്യവര്‍ഗത്തിന് പ്രാപിക്കാന്‍ സാധിക്കാത്ത ഒരു ഉട്ടോപ്യ
ന്‍ ലക്ഷ്യമാണ്. 
ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുംവളരെ പ്രസിദ്ധമായ രണ്ടു വാക്കുകളായിത്തീര്‍ന്നിട്ടുണ്ട്. ‘തുറന്ന സമീപനംഎന്നും പു
നര്‍നിര്‍മാണംഎന്നും മറ്റും അര്‍ത്ഥം നല്‍കപ്പെടുന്നുണ്ടെങ്കിലും, എന്താണ് ഈ പ്രയോഗങ്ങളുടെ യഥാര്‍ത്ഥ പൊരുള്‍ എന്നത് ഇപ്പോഴും വേണ്ടത്ര വ്യക്തമല്ല. മാര്‍ക്‌സിസ്റ്റ് സാഹിത്യത്തില്‍ ഇങ്ങനെ രണ്ടു പ്രയോഗങ്ങള്‍ മുമ്പുണ്ടായിരുന്നില്ല. റഷ്യയില്‍ എന്തു പുതിയ സംഭവവികാസങ്ങളുണ്ടാവുകയാണെങ്കിലും, അതെല്ലാം ഈ രണ്ടു വാക്കുകളെക്കൊണ്ട് 
ന്യായീകരിക്കപ്പെടുന്നു. സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന തെറ്റുകളെ തിരുത്തുവാന്‍ മാത്രമല്ല, ലെനിന്റെയും മാര്‍ക്‌സിന്റെയും എല്ലാം സിദ്ധാന്തങ്ങളെത്തന്നെ പൊളിച്ചെഴുതുവാ
നും, ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഉപയോഗപ്പെടുത്തുന്നു. മാര്‍ക്‌സിസത്തിന്റെ പല അടിസ്ഥാന തത്വങ്ങളെയും കയ്യൊഴിച്ച്, ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെയും മുതലാളിത്തസാമ്പത്തിക വ്യവസ്ഥയുടെയും സിദ്ധാന്തങ്ങളെ ആശ്ലേഷിക്കാന്‍ ഗ്ലാസ്‌നോസ്റ്റിന്റെയും പെരിസ്‌ട്രോയിക്കയുടെയും പേരില്‍ സാധ്യമായിത്തീരുന്നു. ഈ രണ്ട് പ്രയോഗങ്ങള്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസത്തില്‍ നിന്നുള്ള ഗോര്‍ബച്ചേവിന്റെയും സഖാക്കളുടെയും ഒളിച്ചോട്ടത്തെ മറച്ചുപി
ടിക്കാന്‍ സഹായിക്കുന്നു. 
പ്രത്യക്ഷത്തില്‍, മാര്‍ക്‌സിസം ലെനിനിസത്തെ കയ്യൊഴിക്കാന്‍ നിവൃത്തിയില്ല. പക്ഷേ കയ്യൊഴിക്കാതെ തരവുമില്ല. ഉദാഹരണമായി റഷ്യയില്‍ ഇന്നാരംഭിച്ചിട്ടുള്ള സ്വകാര്യവല്‍ക്കരണ സംരംഭങ്ങളെ എടുക്കാം. എഴുപത് കൊല്ലക്കാലം സോഷ്യലിസം കെട്ടിപ്പടുത്തിട്ട്, ഇപ്പോള്‍ ഒരു സംഗതി ബോധ്യമായിരിക്കുകയാണ്. ദേശവല്‍കൃതമായ പൊതുമേഖലയിലുള്ള സംരംഭങ്ങളെക്കാള്‍, ലാഭകരമായും വിജയകരമായും നടക്കുന്നത്, വ്യക്തികളും കുടുംബങ്ങളും നടത്തുന്ന സ്വകാര്യ സംരംഭങ്ങളാണ് എന്ന്. മനുഷ്യന്റെ സ്വാര്‍ത്ഥതയും ലാഭേച്ഛയും എഴുപത് കൊല്ലത്തെ കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന് ഒട്ടും കുറക്കുവാന്‍ കഴിഞ്ഞിട്ടില്ല. നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികള്‍ ഏറ്റെടുക്കുന്നതോടെ അത് ലാഭകരമായിത്തീരുന്നു. റഷ്യയില്‍ മാത്രമല്ല ചൈനയിലും ദേശവല്‍ക്കരണം നടന്നിട്ടുള്ള മറ്റു നാടുകളിലും ഈ പ്രതിഭാസം സാധാരണയായിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ദേശവല്‍കൃത സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുത്തതോടെ ലാഭകരമായിത്തീര്‍ന്ന പല സംരംഭങ്ങളുമുണ്ട്. അങ്ങനെ ഇപ്പോള്‍ ഒരു സ്വകാര്യവല്‍ക്കരണ വിപ്ലവം (Privatisation Revolution) നടക്കുകയാണ് എന്ന് ചിലര്‍ പറയുന്നതില്‍, കുറച്ചു കഴമ്പുണ്ട്. സോഷ്യലിസത്തിനും കമ്മ്യൂണിസത്തി
നും കടകവിരുദ്ധമായ ഈ നില, എഴുപത് കൊല്ലത്തെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിനുശേഷവും സോവിയറ്റ് റഷ്യയില്‍ നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ്. സ്വകാര്യവ്യക്തികള്‍ നടത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍, കൃഷിയിടങ്ങള്‍, റസ്റ്റോറന്റുകള്‍ ഇങ്ങനെ പലതും സോവിയറ്റ് റഷ്യയില്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. ഇത് ഏതായാലും സോഷ്യലിസത്തിലേക്കല്ല, മുതലാളിത്തത്തിലേക്കോ തത്തുല്യമായ മറ്റെന്തെങ്കിലും വ്യവസ്ഥയിലേക്കോ ആണ് രാജ്യത്തെ നയിക്കുക. ഗ്ലാസ്‌നോസ്റ്റിന്റെയും മറ്റും പേരില്‍ ഈ പോക്കിനെ ന്യായീകരിക്കാമെങ്കിലും മാര്‍ക്‌സിസത്തിനും സോഷ്യലിസ്റ്റ് ചിന്താഗതിക്കും കടകവിരുദ്ധമാണ് ഈ നിലപാട് എന്നതില്‍ സംശയമില്ല. 
എഴുപത് കൊല്ലത്തെ അനുഭവങ്ങളില്‍ നിന്ന് ഗോര്‍ബച്ചേവിനും കൂട്ടുകാര്‍ക്കും മനസ്സിലായ ഒരു കാര്യം, തൊഴിലാളി വര്‍ഗത്തിന്റെ സാമൂഹികബോധം ഉയര്‍ത്തിക്കൊണ്ടുവന്ന്, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് പറ്റിയ നിലയിലേക്ക് അവരെ വളര്‍ത്തിക്കൊണ്ടു വരിക സാധ്യമല്ല എന്നതാണ്. വെറും ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന ഒരു ജനതയെ ഉന്നതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിസ്വാര്‍ത്ഥരായി മാറ്റുവാന്‍ സാധ്യമല്ല എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ജോലിക്കെടുക്കാതെ പ്രതിഫലം പറ്റുന്ന തൊഴിലാളികളും കൈക്കൂലിയും അഴിമതിയും കാണിക്കുന്ന മാനേജ്‌മെന്റ് വര്‍ഗവും ഭരണകര്‍ത്താക്കളും പല വ്യവസായ സ്ഥാപനങ്ങളെയും നഷ്ടത്തിലോടുന്ന വെള്ളാനകളാക്കി മാറ്റിയിരിക്കുന്നു. തൊഴിലെടുക്കാതെ കൂലി വാങ്ങുന്ന സ്വഭാവം നമ്മുടെ നാട്ടിലേതുപോലെ സോവിയറ്റ് റഷ്യയിലും നല്ല തോതിലുണ്ട്. ഇവിടെ അട്ടിമറിത്തൊഴിലാളിക്കും ചുമട്ടുതൊഴിലാളിക്കും അവരുടെ അധ്വാനത്തിനനുസരിച്ചല്ല കൂലി; അവരുടെ സ്ഥാനത്തിനാണ്. ഒരു ചുമട്ടുതൊഴിലാളിയുടെ പോസ്റ്റിന് ഇരുപത്തിയയ്യായിരവും  മുപ്പതിനായിരവും പക്ടി ലഭിക്കും. യൂണിയന്‍ നേതാക്കള്‍ തന്നെ ഈ കച്ചവടത്തിന് ദല്ലാളുമാരാകും. ലോക തൊഴിലാളികളെ സംഘടിക്കുക; നിങ്ങള്‍ക്ക് യാതൊന്നും നഷ്ടപ്പെടാനില്ല; നിങ്ങളുടെ ചങ്ങലകളല്ലാതെഎന്ന മാര്‍ക്‌സിന്റെ പ്രഖ്യാപനവും നമ്മുടെ ഈ തൊഴിലാളികളുടെ നിലയും തമ്മില്‍ എത്ര അന്തരമുണ്ട്? സോവിയറ്റ് റഷ്യയിലെ തൊഴിലാളികളില്‍ ഒരു വലിയ വിഭാഗം ശരിക്ക് തൊഴിലെടുക്കാതെ, വോഡ്ക കഴിച്ച് തൊഴില്‍ ദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നവരുണ്ടെന്ന് ഗോര്‍ബച്ചോവിന്റെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാം. തൊഴിലാളികളുടെ സാമൂഹികബോധം ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലേക്ക് കൊള്ളാവുന്ന ഉന്നത നിലവാരത്തിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നതിനുപകരം അവരുടെ സ്വാര്‍ത്ഥതയെയും ലാഭേച്ഛയെയും തൃപ്
തിപ്പെടുത്തുവാന്‍ സ്വകാര്യസംരംഭങ്ങള്‍ അനുവദിക്കുന്ന നിലപാട് മാര്‍ക്‌സിസത്തിന് കടകവിരുദ്ധമാണ്. പക്ഷേ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഇതിനെ എല്ലാം 
ന്യായീകരിക്കുകയും യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളെ  അവഗണിക്കുകയും ചെയ്യുന്നു.
സോഷ്യലിസത്തെ കൂടുതല്‍ മാനവികമാക്കുക എന്ന ലക്ഷ്യവും ഗ്ലാസ്‌നോസ്റ്റി
നും മറ്റും ഉണ്ടെന്ന് അവകാശപ്പെടുന്നു. സോഷ്യലിസം ഇത്രകാലവുംമനുഷ്യത്വമില്ലാത്ത നിഷ്ഠൂരമായ ഒരു വ്യവസ്ഥയായിരുന്നു എന്ന് സമ്മതിക്കലാണ് ഇത്. മനുഷ്യസ്‌നേഹമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപ്രേരണയെങ്കിലും, മാര്‍ക്‌സിസ്റ്റ് വര്‍ഗസമര സിദ്ധാന്തത്തിന്റെ സ്വാധീനം കൂടെക്കൂടെ ആ മനുഷ്യസ്‌നേഹത്തെ നശിപ്പിച്ച് തല്‍സ്ഥാനത്ത് വര്‍ഗവിദ്വേഷവും ക്രൂരതയും വളര്‍ത്തുന്നു. അങ്ങനെ സ്റ്റാലിനെപ്പോലെ രാക്ഷസന്‍മാരെ വളര്‍ത്തിക്കൊണ്ടു വരികയും ലക്ഷക്കണക്കിന് മനുഷ്യരെ കശാപ്പ് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. 
സോഷ്യലിസത്തെ കൂടുതല്‍ മാനവികമാക്കുക എന്ന ലക്ഷ്യം സാധ്യമാകണമെങ്കില്‍ വര്‍ഗസമര സിദ്ധാന്തംകയ്യൊഴിക്കണം. കേരളത്തിലെ മാര്‍ക്‌സിസ്റ്റുകളെ വര്‍ഗസമരംഇന്ന് എവിടേക്കാണ് എത്തിച്ചിട്ടുള്ളത്? വളരെയധികം സഹജീവികളെ വെട്ടിക്കൊലപ്പെടുത്താനും ബോംബെറിഞ്ഞ് ചുട്ടെരിക്കാനുമുള്ള മാനസികനില അവര്‍ക്ക് വര്‍ഗസമര സിദ്ധാന്തം പ്രദാനം ചെയ്യുന്നു. വര്‍ഗശത്രുക്കളെഉന്മൂലനം ചെയ്യാനുള്ള വര്‍ഗസമരാവേശം നക്‌സലൈറ്റുകളെ, ഏതെങ്കിലും പോലീസുകാരനെയോ വലിയ കൃഷിക്കാരനെയോ കശാപ്പ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മാര്‍ക്‌സിസത്തിലെ വര്‍ഗസമര സിദ്ധാന്തംദേശീയമായും അന്തര്‍ദേശീയമായും അപകടകരമാണെന്ന് ബോധ്യപ്പെട്ട ഗോര്‍ബച്ചേവും കൂട്ടുകാരും ഗ്ലാസ്‌നോസ്റ്റിന്റെയും പെരിസ്‌ട്രോയിക്കയുടെയും പേരില്‍, സോഷ്യലിസത്തെ കൂടുതല്‍ മാനവീകരിക്കാനും, ഒരു ന്യൂക്ലിയര്‍ യുദ്ധം ഒഴിവാക്കി ലോകസമാധാനം കൈവരുത്തുവാനും ആ സിദ്ധാന്തത്തെ കയ്യൊഴിച്ചിരിക്കുകയാണ്. മനുഷ്യവര്‍ഗത്തിന്റെ പൊ
തുതാല്‍പര്യങ്ങള്‍, മനുഷ്യരുടെ ഇടയിലുള്ള വൈരുധ്യങ്ങളെക്കാള്‍ വലുതാണെന്നും, ഒരു ന്യൂക്ലിയര്‍ യുദ്ധം ഒഴിവാക്കുക എന്ന മനുഷ്യവര്‍ഗത്തിന്റെ പൊതുതാല്‍പര്യംമറ്റെല്ലാ കാര്യങ്ങളെക്കാളും എത്രയോ പ്രധാനപ്പെട്ടതാണെന്നും ഗോര്‍ബച്ചേവ് പ്രഖ്യാപിക്കുന്നു. മനുഷ്യവര്‍ഗത്തിന്റെ നിലനി
ല്‍പ്പിനും പുരോഗതിക്കും ആവശ്യം വര്‍ഗസഹകരണമാണ്, വര്‍ഗസമരമല്ല എന്ന് തുറന്നു പ്രഖ്യാപിക്കുന്നില്ലെങ്കിലും ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും യാഥാസ്ഥിതിക മാര്‍ക്‌സിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഗസമര സിദ്ധാന്തത്തിന് പകരം വര്‍ഗസഹകരണമാണ് മുന്നോട്ടുവെക്കുന്നത്. ലോകത്തുള്ള എല്ലാ സായുധ വിമോചന സമരങ്ങളും വിപ്ലവങ്ങളും ഒഴിവാക്കി, സമാധാന മാര്‍ഗങ്ങളിലൂടെയുള്ള പ്രക്ഷോഭങ്ങളും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയുള്ള അക്രമരഹിതമായ സമരങ്ങളും, വിമോചനത്തിനുള്ള മാര്‍ഗങ്ങളായി സ്വീകരിക്കുകയാണ് വേണ്ടത് എന്നുപോലും സൂചിപ്പിക്കുന്നുണ്ട്.
ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും കൂടുതല്‍ ചിന്താസ്വാതന്ത്ര്യവും അഭിപ്രാ
യസ്വാതന്ത്ര്യവും അനുവദിക്കുന്നതുകൊണ്ട് മതത്തിനും ദൈവവിശ്വാസത്തിനും, മുമ്പത്തെക്കാള്‍ സ്വതന്ത്രമായ ഒരു നില കൈവരുവാന്‍ സാധ്യതയുണ്ട്. വേറെ ഒരു വശം കൂടിയുണ്ട്, അമേരിക്കയില്‍ ആദ്യമായി വിമാനമിറങ്ങിയപ്പോള്‍ ഗോര്‍ബച്ചേവ് ദൈവത്തെ വിളിച്ച് സഹായം തേടിയത്, വെറും ഒരു തമാശയായി പരിഗണിക്കാന്‍ വയ്യ. ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവില്‍ നിന്ന് തമാശയായിട്ടുപോലും അങ്ങനെയൊരു പ്രാര്‍ത്ഥനയുണ്ടാകുവാന്‍ പാടില്ല. അത് ഒരു ഗ്ലാസ്‌നോസ്റ്റോ പെരിസ്‌ട്രോയിക്കയോ ആയിരിക്കാം. മതം ജനങ്ങളുടെ കറുപ്പാണ്എന്ന മാര്‍ക്‌സിയന്‍ വചനത്തിന് ഒരു പുതിയ വ്യാഖ്യാനം കൊടുത്തിരിക്കാം. ഈ കറുപ്പ് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും അത്യാവശ്യമാണ് എന്ന് ഗോര്‍ബച്ചേവിനും
മറ്റും ബോധ്യപ്പെട്ടിരിക്കാം. ഹരേ കൃഷ്ണപ്രസ്ഥാനക്കാരുടെ ഉത്സവാഘോഷം കല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്തത് സോവിയറ്റ് കോണ്‍സലേറ്റിലെ അസിസ്റ്റന്റായിരുന്നു. ബംഗാളിലെ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഇത് തീരെ പിടിച്ചില്ല. ഒരു മാര്‍ക്‌സിസ്റ്റ് മന്ത്രി പറഞ്ഞത് ഞങ്ങളുടെ മാര്‍ക്‌സിസം റഷ്യക്കാരുടേതിനെക്കാള്‍ പരിശുദ്ധമാണ്എന്നാണ്. ഹരേ കൃഷ്ണയുടെ നേതാവ് പറഞ്ഞത്, തങ്ങളുടെ പ്രസ്ഥാനം സോവിയറ്റ് റഷ്യയിലും വളരുന്നുണ്ട് എന്നാണ്. എന്തെങ്കിലും തരത്തിലുള്ള ഒരു ആത്മീയതയുടെ ആവശ്യം ഭൗതികവാദികളായ റഷ്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും അനുഭവപ്പെട്ടിരിക്കാം. 
വളരെക്കാലം സര്‍വാധിപത്യത്തിനുകീഴില്‍ പൗരസ്വാതന്ത്ര്യങ്ങളില്ലാതെ കഴിഞ്ഞുകൂടിയ ജനതയില്‍ വളര്‍ന്നുവന്നിട്ടുള്ള കാപട്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഗ്ലാസ്‌നോസ്റ്റില്‍കൂടി നടക്കുന്നത്. സ്റ്റാലിന്റെ കാലത്ത് സ്റ്റാലിനെ പ്രശംസിക്കാനും
വീരാരാധന നടത്തുവാനും റഷ്യന്‍ സാഹിത്യകാരന്‍മാരും പ്രസിദ്ധീകരണങ്ങളും കിടമത്സരം നടത്തുകയായിരുന്നു. സ്റ്റാലിനെപ്പറ്റിയും ഭരണത്തെപ്പറ്റിയും കാര്‍ഷികവ്യാവസായിക രംഗങ്ങളെപ്പറ്റിയും എല്ലാം നല്ലതല്ലാതെ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. തെറ്റുകളോ 
പാളിച്ചകളോ ചൂണ്ടിക്കാട്ടുന്നവര്‍ക്കും എന്തെങ്കിലും വിമര്‍ശനം നടത്താന്‍ മുതിരുന്നവര്‍ക്കും രക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാവരും സ്തുതിപാ
ടകരായി. കാപട്യം ഒരു ദേശീയ സ്വഭാവമായി മാറി. വിമര്‍ശനത്തിന്റെ ലാഞ്ചനയുള്ള സാഹിത്യസൃഷ്ടികള്‍ നിരോധിക്കപ്പെടുകയും സാഹിത്യകാരന്‍മാരെ സൈബീരിയയിലേക്ക് നാടുകടത്തുകയും ചെയ്യുക പതിവായി. ഗ്ലാസ്‌നോസ്റ്റ് മൂലം നിരോധിക്കപ്പെട്ടിരുന്ന പല സാഹിത്യകൃതികളും പ്രസിദ്ധീകരിക്കാന്‍ അനു
വദിക്കപ്പെടുകയും അവയുടെ കര്‍ത്താക്കള്‍ പുനരധിവസിക്കപ്പെടുകയും ചെയ്യുകയാണ്; പലര്‍ക്കും മരണാനന്തര പുനരധിവാസമാണ് ലഭിക്കുന്നതെങ്കിലും. മുമ്പുകാലത്ത് രാജ്യദ്രോഹികളും സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരുമായി മുദ്രയടിക്കപ്പെട്ട് തൂക്കുമരത്തിലേറ്റപ്പെട്ട പലര്‍ക്കും മരണാനന്തര പു
നരധിവാസം ലഭിച്ചിരിക്കുകയാണ്.
1932ലെ കുപ്രസിദ്ധമായ മോസ്‌കോ വിചാരണയില്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റായി മുദ്രയടിക്കപ്പെട്ട് വധിക്കപ്പെട്ട സഖാവ് ബുക്കാറിന്‍ നിരപരാധിയായിരുന്നു; മഹാനായ ഒരു മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ധനായിരുന്നു. സ്റ്റാലിന്റെ കാലത്ത് ഇങ്ങനെ ആയിരക്കണക്കിന് നിരപരാധികളെ വകവരുത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ ജനാധിപത്യസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള ഗ്ലാസ്‌നോസ്റ്റ് സ്വീകരിക്കുകവഴി പാ
ര്‍ട്ടി നേതൃത്വത്തിനും ബ്യൂറോക്രസിക്കും ഭൂതകാലത്ത് വരുത്തിവെച്ച നാശങ്ങളില്‍നിന്ന്, അവ സമൂഹത്തില്‍ വരുത്തിവെച്ച അനന്തരഫലങ്ങളില്‍നിന്ന് രക്ഷപെടാന്‍ സാധിക്കുമോ? തങ്ങളുടെ ഹീറോകളെല്ലാം വില്ലന്‍മാരായിരുന്നുവെന്നും വില്ലന്‍മാരെല്ലാം ഹീറോകളായിരുന്നുവെന്നും വന്നാല്‍ സോവിയറ്റ് ജനതയ്ക്ക് ഒക്‌ടോബര്‍ വിപ്ലവത്തിലും അതിനുശേഷം കെട്ടിപ്പടുത്ത സോവിയറ്റ് വ്യവസ്ഥയിലും അവയ്ക്ക് അടിസ്ഥാനമായ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും എത്രമാത്രം വിശ്വാസം അവശേഷിക്കും? കൂടാതെ ഉന്നതതലങ്ങളിലും ബ്യൂറോക്രസിയിലുമുള്ള അഴിമതികളും സ്വജനപക്ഷ
പാതങ്ങളും കൂടുതല്‍ കൂടുതല്‍ വെളിക്കുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലെനി
നും ശേഷമുള്ള എല്ലാ പാര്‍ട്ടിനേതാക്കളും വിപ്ലവാചാര്യന്‍മാരും സ്വാര്‍ത്ഥികളും അഴിമതിക്കാരും അക്രമികളും ആയിരുന്നുവെന്നാണ് ഗ്ലാസ്‌നോസ്റ്റ് മൂലം വെളിക്കുവരുന്നത്. ലെനിന്‍ അധികകാലം ജീവിക്കാത്തതുകൊണ്ട് അതില്‍നിന്നും രക്ഷപെട്ടു. ഭൂതകാലത്തെ കെടുതികളില്‍നിന്ന് സോവിയറ്റ് സമൂഹത്തെ രക്ഷപെടുത്തി സോഷ്യലിസത്തിലേക്കും കമ്മ്യൂണസത്തിലേക്കും നയിക്കുവാന്‍ ഗോര്‍ബച്ചേവിന്റെ പെരിസ്‌ട്രോയിക്ക പര്യാപ്തമാകുമോ? വെറും ഉപരിപ്ലവമായ ചില നടപടികള്‍കൊണ്ട് 
പുനര്‍നിര്‍മാണം സാധ്യമാകുമോ? ഉന്നതന്‍മാരിലും ബ്യൂറോക്രസിയിലും അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും വളര്‍ന്നുവന്നിട്ടുള്ളതുപോലെ തന്നെ തൊഴിലാളികളില്‍ അലസതയും ഉത്തരവാദിത്തമില്ലായ്മയും ജോലിയെടുക്കാതെ കൂലി തട്ടിയെടുക്കാനുള്ള പ്രവണതയും വര്‍ദ്ധിച്ചുവന്നിട്ടുണ്ട്. പല വ്യവസായശാലകളും നഷ്ടത്തിലാണ് നടക്കുന്നത്. തൊഴിലാളികള്‍ മദ്യപാനവും അലസതയും മൂലം വേണ്ടതുപോലെ തൊഴില്‍ ചെയ്യുന്നില്ല. അങ്ങനെയുള്ള പതനത്തിന്റെ അടിസ്ഥാനപരമായ കാരണം ധാര്‍മിക സദാചാരമൂല്യങ്ങളുടെ യഥാര്‍ത്ഥ അടിസ്ഥാനമായ ദൈവവിശ്വാസത്തിന്റെ അഭാവമാണ് എന്ന വസ്തുത അംഗീകരിക്കാന്‍ ഗോര്‍ബച്ചേവിനും കൂട്ടുകാര്‍ക്കും സാധ്യമാകുമോ? അമേരിക്കയില്‍ വിമാനമിറങ്ങിയപ്പോള്‍ ദൈവത്തെ വിളിച്ച് സഹായം തേടാന്‍ നിര്‍ബന്ധിതനായ ഗോര്‍ബച്ചേവിന് തന്റെ പെരിസ്‌ട്രോയിക്കയുടെ വിജയത്തിനും ദൈവസഹായം തേടേണ്ടിവരും. 
മാര്‍ക്‌സിസം ദൈവത്തെ നിഷേധിക്കുകമൂലം മൂല്യങ്ങളുടെ അടിത്തറ തകര്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യം, സോവിയറ്റ് സമൂഹത്തിന്റെ പതനങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെയുള്ള ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും സോവിയറ്റ് സമൂഹത്തെ നാശത്തില്‍നിന്ന് രക്ഷിക്കാന്‍ പര്യാപ്തമാവുകയില്ല. ഭരണകൂടമില്ലാത്ത, ദൈവവിശ്വാസമില്ലാത്ത വര്‍ഗരഹിത സ്ഥിതിസമത്വ വ്യവസ്ഥ ഒരിക്കലും പ്രാപിക്കാന്‍ സാധ്യമല്ലാത്ത ഒരു മരീചിക മാത്രമായി അവശേഷിക്കും. ജനത മുഴുവന്‍ ദൈവവിശ്വാസമില്ലാത്തവരാവുകയും സാമൂഹിക മനഃസാക്ഷിയില്‍നിന്ന് ദൈവം എന്ന നാമം തന്നെ അപ്രത്യക്ഷമാവുകയും ചെയ്താല്‍ ധാര്‍മിക സദാചാരമൂല്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാതാവുകയും സമൂഹത്തെ കൂട്ടിയോജിപ്പിക്കുന്ന സിമന്റായി വര്‍ത്തിക്കേണ്ട മൂല്യങ്ങള്‍ക്ക് വിലയില്ലാതാവുകയും ചെയ്യും. പിന്നെ ആ സമൂഹം ഛിന്നഭിന്നമാകുവാന്‍ അധികം തടസ്സമുണ്ടാവുകയില്ല. വിദേശാക്രമണത്തെ ചെറുക്കുവാനും അഫ്ഗാനിസ്ഥാനെ പോലെയുള്ള അയല്‍രാജ്യങ്ങളെ ആക്രമിക്കുവാനും പട്ടാളത്തെ ഉപയോഗിക്കുന്നതിനുപകരം ആഭ്യന്തര കലാപങ്ങളെ അടിച്ചമര്‍ത്താന്‍ തന്നെ പട്ടാളത്തെ തികയാതെ വരും. ഇപ്പോള്‍ തന്നെ ആര്‍മീനിയയായിലും അസര്‍ബൈജാനിലും ലിത്വാനിയയിലുമെല്ലാം കലാപങ്ങള്‍ തലപൊ
ക്കി തുടങ്ങിയിട്ടുണ്ട്. ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും മൂലം പൗരസ്വാതന്ത്ര്യം ലഭിക്കുന്നതിനാല്‍ ആഭ്യന്തര കുഴപ്പങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടി വരും. ഭരണകൂടം ഇല്ലാതാകുന്ന ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥ ഒരിക്കലും പ്രാപ്യമാവുകയില്ല. പൗരന്‍മാരുടെ സ്വകാര്യജീവിതത്തെ പോലും നിയന്ത്രിക്കുന്ന ശക്തമായ പട്ടാളഭരണം തന്നെ വേണ്ടിവരും. സമൂഹത്തെ ഛിന്നഭിന്നമാകാതെ നിലനി
ര്‍ത്താന്‍ അതെന്തായാലും കമ്മ്യൂണിസമായിരിക്കില്ല. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ മനുഷ്യരെല്ലാം നിസ്വാര്‍ത്ഥരും സല്‍സ്വഭാവികളും എല്ലാവരും സമൂഹത്തിനുവേണ്ടിയും സമൂഹം ഓരോരുത്തരും എന്ന നിലപ്രാപിച്ച മാലാഖതുല്യരായിരിക്കണം. എഴുപത് കൊല്ലക്കാലം കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യത്തിന്‍ കീഴില്‍ കമ്മ്യൂണിസ്റ്റ് രീതിയിലുള്ള വിദ്യാഭ്യാസവും പരിശീലനങ്ങളും ലഭിച്ചുകൊണ്ടിരുന്ന ആര്‍മീനിയക്കാരും അസര്‍ബൈജാന്‍കാരും ഇപ്പോഴും അവരുടെ പഴയകാലത്തെ ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നവരായിത്തന്നെ നിലകൊള്ളുന്നു. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ലഹളകള്‍ അടിച്ചമര്‍ത്താന്‍ പട്ടാളം തന്നെ രംഗത്തുവരേണ്ടി വന്നു. കൂടുതല്‍ ജനാധിപത്യസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയാണെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ പലരും ഇനിയും വിമോചനത്തിനായി പ്രക്ഷോഭം കൂട്ടും. ഭൂമിയില്‍നിന്നും പറിച്ചെറിയപ്പെട്ട താര്‍ടാരികള്‍ മോസ്‌കോയില്‍ നടത്തിയ പ്രകടനവും സമരവും പത്രങ്ങളില്‍ വന്നിരുന്നു. ചില തൊഴിലാളി സമരങ്ങളെ പറ്റിയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും എവിടേക്കാണ് നയിക്കുക എന്നത് കണ്ടുതന്നെ അറിയണം. കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുകയാണെങ്കില്‍ പാര്‍ട്ടി മേധാവികളും ബ്യൂറോക്രസിയും ക്രൂഷ്‌ചേവിനെ പുറംതള്ളിയപോലെ ഗോര്‍ബച്ചേവിനെയും പുറംതള്ളിയേക്കാനും ഇടയുണ്ട്. അപ്പോള്‍ പിന്നെ പഴയപടി പൗ
രസ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന തൊഴിലാളിവര്‍ഗ സര്‍വാധിപത്യം തന്നെ!
ചുരുക്കത്തില്‍, ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും മാര്‍ക്‌സിസത്തെയും ലെനിനിസത്തെയും മുരടനും പഴഞ്ച
നും ആയ ആശയങ്ങളെ ഒഴിവാക്കി, കൂടുതല്‍ പ്രായോഗികവും ആധുനികവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ഗോര്‍ബച്ചേവിന്റെയും കൂട്ടുകാരുടെയും നീക്കമാണ്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം.

 

Leave a Reply

Your email address will not be published. Required fields are marked *