‘ഞാനും പിതാവും  ഒന്നാകുന്നു’

യോഹന്നാന്‍ സുവിശേഷം 10-ാം അധ്യായം 30-ാം വാക്യമാണ് ഞാനും പിതാവും ഒന്നാകുന്നുഎന്നത്. ഈ വചനത്തിലെ ഒന്നാകുന്നുഎന്ന പദത്തിന് മിഷണറിമാര്‍ ഊന്നല്‍ നല്‍കികൊണ്ട് യേശുവും പിതാവും അല്ലെങ്കില്‍ യേശുവും ദൈവവും സത്തയില്‍ ഒന്നാകുന്നു എന്ന് സമര്‍ത്ഥിച്ചു നോക്കാറുണ്ട്. കത്തോലിക്കരുടെ ബൈബിളിലെ 73 പുസ്തകങ്ങളും പ്രൊട്ടസ്റ്റന്റുകാരുടെ 66 പുസ്തകങ്ങളും അടിമുടി പരിശോധിക്കുക. അവിടെവിടെയും ഞാന്‍ ദൈവമാണ്എന്നോ എന്നെ ആരാധിക്കുകഎന്നോ യേശു പറഞ്ഞതായി തെളിയിക്കുന്ന  ഒരു വചനം പോലുമില്ല. ദൈവവും യേശുവും ഒരാളാണെന്ന് ഒരു സന്ദര്‍ഭത്തിലും അദ്ദേഹം പറഞ്ഞിട്ടുമില്ല. എങ്കിലും 10:30 വചനത്തിലൂടെ ക്രൈസ്തവര്‍ യേശുവിന്റെ ദൈവത്വം കണ്ടെത്താന്‍ ശ്രമിക്കുന്നു.
ഞാനും പിതാവും ഒന്നാകുന്നുഎന്ന വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാണോ എന്ന് വിലയിരുത്തുവാന്‍ നാല് കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ. 
1. യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികത പരിശോധിക്കണം. 2. ക്രൈസ്തവരുടെ ഈ വാദത്തിന് ബൈബിളിലെ മറ്റു വചനങ്ങളുടെ പിന്‍ബലമുണ്ടോ എന്ന് പരിശോധിക്കണം. 3. ഏത് സന്ദര്‍ഭത്തിലാണ് ഞാനും പിതാവും ഒന്നാകുന്നുഎന്ന് യേശു പറഞ്ഞത് എന്ന് പരിശോധിക്കണം. 4. ‘ഒന്നാകുന്നുഎന്ന പ്രയോഗം യേശുവിന് പുറമെ മറ്റാര്‍ക്കെങ്കിലും പിതാവിനോട് ചേര്‍ത്ത് പയോഗിച്ചിട്ടുണ്ടോ അഥവാ യോഹന്നാന്‍ 10:30 ന് സമാനമായ മറ്റു വാക്യങ്ങളുണ്ടൊ എന്ന് പരിശോധിക്കണം.  
ആരംഭത്തില്‍ യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ ബൈബിള്‍ വിദ്വാന്മാര്‍ തന്നെ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തതായി നാം കണ്ടു. എങ്കില്‍ യോഹന്നാന്‍ 10:30 വചനത്തിന് എന്ത് പ്രസക്തിയാണുള്ളത്?  
യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികത വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ തന്നെ, ‘ഞാനും പിതാവും ഒന്നാകുന്നുഎന്ന  വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുമോ? കാരണം, ക്രൈസ്തവ മിഷണറിമാര്‍ ഒന്നാകുന്നുഎന്ന അക്ഷരങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ദൈവവും യേശുവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാകുന്നുവെന്ന് വാദിക്കുന്നു. എങ്കില്‍ സത്യദൈവത്തിന്റെ സര്‍വഗുണങ്ങളും യേശുവിലും കാണേണ്ടതല്ലേ? ആ ദൈവിക ഗുണങ്ങള്‍ യേശുവില്‍ ഉണ്ടോയെന്ന് ബൈബിളിന്റെ ഭൂമികയില്‍നിന്നുകൊണ്ട് പരിശോധിക്കാം.   
1. ദൈവം സ്രഷ്ടാവ്: ദൈവം പറയുന്നു: എന്റെ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു. എന്റെ വലതുകൈ ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ മുമ്പില്‍ ഒന്നിച്ച് അണിനിരക്കുന്നു” (യെശയ്യ 48:13). ”ഞാന്‍ ഭൂമി ഉണ്ടാക്കി. അതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്റെ കരങ്ങളാണ് ആകാശത്തെ വിരിച്ചത്”(യശയ്യ 45:12). ”ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സര്‍വ്വവും നിന്റെ ദൈവമായ യഹോവയുടെതാണ്” (ആവര്‍ത്തനം 10:14). 
യേശു സൃഷ്ടി: ദൂതന്‍മാരേക്കാള്‍ അല്‍പ്പം താഴ്ന്നവനായി അങ്ങ്(ദൈവം) അവനെ (യേശുവിനെ) സൃഷ്ടിച്ചു” (എബ്രാ
യര്‍ 2:7)(10). ”യോസേഫ്ബേത്‌ലഹേമിലേയ്
ക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോ
യി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയം അടുത്തുഅവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ (യേശുവിനെ) പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍തൊ
ട്ടിയില്‍കിടത്തി” (ലൂക്ക് 2:6-7). 
2. ദൈവം ഏകന്‍: ദൈവം പറയുന്നു: ഇതാ ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം. ഞാനല്ലാതെ വേറെ ദൈവമില്ല” (ആവര്‍ത്തനം  32:39). ‘എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം മറ്റൊരു ദൈവം ഉണ്ടാവുക
യുമില്ല. ഞാന്‍, ഞാന്‍ തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല‘ (യശയ്യ 43:10-11). ”മുകളില്‍ സ്വര്‍ക്ഷ ത്തിലും താഴെ ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന്  ഗ്രഹിച്ച് അത് ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍”(ആവര്‍ത്തനം 4:39).
യേശു പറയുന്നു: ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നി
ത്യജീവന്‍” (യോഹ 17:3). ”യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായകര്‍ത്താവ് ഏക കര്‍ത്താവ്” (മര്‍ക്ക് 12:29). ആ ഏകസത്യദൈവമായ കര്‍ത്താവിനോടാണ് യേശു പ്രാര്‍ത്ഥിച്ചത്. ആ ദിവസത്തില്‍ അവന്‍ (യേശു) പ്രാര്‍ത്ഥിക്കേണ്ടതിന് ഒരു മലയില്‍ ചെന്ന് ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ രാത്രി കഴി
ച്ചു” (ലൂക്ക് 6:12).
3. ദൈവം നിരാശ്രയന്‍: യഹോവയായ ദൈവം പറയുന്നു. ഗര്‍ഭത്തില്‍ നിനക്ക് രൂപം
നല്‍കിയ നിന്റെ രക്ഷകനായ യഹോവ അരുളി ചെയ്യുന്നു. എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപി
പ്പിക്കുകയും ചെയ്ത യഹോവ ഞാനാണ്. ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടൊന്നിച്ച്?” (യശയ്യ 44:24).   
യേശു പരാശ്രയന്‍:യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു” (ലൂക്ക് 2:52). 
4. ദൈവത്തിന് തുല്യനായി ആരുമില്ല: ദൈവം ചോദിക്കുന്നു. ആരോട് നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിയ്ക്ക് തുല്ല്യന്‍? ആരോട് നീ എന്നെ തുലനം ചെയ്യും? എനിക്ക് സമനായി ആരുണ്ട്?” (യശയ്യ 46:5,6). 
യേശു ദൈവദാസന്‍: യേശുവിനെ സംബന്ധിച്ച് പത്രോസ് പറയുന്നു: അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും യാക്കോബിന്റെയും ദൈവം നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു” (അപ്പോസ്തല പ്രവര്‍ 3:13).
5. ദൈവത്തിന് ഉറക്കമോ, മയക്കമോയില്ല: നിന്നെ കാക്കുന്നവന്‍മയങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല” (സങ്കീര്‍ത്തനം 121:4, 5). 
യേശുവിന് ഉറക്കവും മയക്കവും ഉണ്ടായിരുന്നു: യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലയും ഉയര്‍ന്നു. അവന്‍ (യേശു) ഉറങ്ങുകയായിരുന്നു. ശിഷ്യന്‍മാര്‍ അടുത്ത് ചെന്ന് അവനെ ഉണര്‍ത്തി” (മത്തായി 8:23, 24).
6. ദൈവം എന്നേക്കും ജീവിക്കുന്നവന്‍: ദൈവം പറയുന്നു: ഞാനാണ് എന്നേക്കും ജീവിക്കുന്നവന്‍” (ആവര്‍ത്തനം 32:40). ”നീ അനാദിയായും, ശാശ്വതമായും ദൈവം ആകു
ന്നു” (സങ്കീര്‍ത്തനം 90:2). 
യേശു നശ്വരന്‍:യേശു അത്യുച്ചത്തില്‍ പിതാവേ ഞാന്‍ എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ഇത് പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു” (ലൂക്ക് 23: 46).  
7. ദൈവം സര്‍വ്വശക്തന്‍: ദൈവം പറയുന്നു: ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു” (ഉല്‍പത്തി 17:1). 
യേശു അശക്തന്‍: യേശു പറയുന്നു: പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീക്കേണമേ…..അപ്പോള്‍ അവനെ (യേശുവിനെ) ശക്തിപ്പെടുത്താന്‍ സ്വര്‍ക്ഷത്തില്‍നിന്നും ഒരു ദൂതന്‍  പ്രത്യക്ഷപ്പെട്ടു” (ലൂക്ക് 22:42, 43). ഇവിടെ യേശുവിനേക്കാള്‍ ശക്തനാണ് ദൂതന്‍.
8. ദൈവം സര്‍വ്വജ്ഞാനി: ദൈവം പറയുന്നു: ആരംഭത്തില്‍ തന്നെ അവസാനവും പൂര്‍വ്വ കാലത്ത് തന്നെ മേലാല്‍ സംഭവിക്കാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു. എന്റെ ആലോചന നിവൃത്തിയാകും, ഞാന്‍ എന്റെ താല്‍പര്യമൊക്കയും അനുഷ്ടിക്കും” (യശയ്യ 46:10). 
യേശു സര്‍വ്വ ജ്ഞാനിയല്ല: യേശു പറയുന്നു: എന്നാല്‍ ആ ദിവസത്തെക്കുറിച്ചോ, ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ക്ഷത്തിലുള്ള ദൂതന്മാര്‍ക്കോ 
പുത്രനുപോലുമോ അറിഞ്ഞു കൂടാ” (മാര്‍ക്ക് 13:32). ”അടുത്ത ദിവസം അവന്‍ ബഥാനിയായില്‍ നിന്നു വരുമ്പോള്‍ അവന് (യേശുവിന്) വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടു 
നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്ന് വിചാരിച്ചു അടുത്തു ചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങ
ളുടെ കാലമല്ലായിരുന്നു”(മാര്‍ക്ക് 11:12,13). അത്തിപ്പഴത്തിന്റെ കാലം ഏതാണെന്നു
പോലും അറിയിയാത്ത യേശു എങ്ങനെയാണ് സര്‍വ്വജ്ഞാനിയാവുക?
9. ദൈവം അദൃശ്യന്‍: ദൈവം പറയുന്നു. നീ എന്റെ മുഖം കണ്ടുകൂടാ. എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല”(പുറപ്പാട് 33:20). യേശു പറയുന്നു: ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” (യോഹന്നാന്‍ 1:18). ”അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്” (യശയ്യ 45:15). ”അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല” (1 തിമോത്തി 6:15-16). 
യേശു ദൃശ്യന്‍: യേശു ദൃശ്യനായിരുന്നു. അദ്ദേഹത്തെ കണ്ടവരും കേട്ടവരുമുണ്ടാ
യിരുന്നുവെന്ന് സുവിശേഷങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.     
10. ദൈവം ഏറ്റവും വലിയവന്‍: യേശു പറയുന്നു: ദൈവം എല്ലാവരിലും വലിയവനാണ്”(യോഹന്നാന്‍ 10:29).  
യേശു ദൈവത്തേക്കാള്‍ താഴ്ന്നവന്‍: യേശു തന്നെ പറയുന്നു:പിതാവ് എന്നേക്കാള്‍ വലിയവനാകുന്നു” (യോഹ 14:28).
11. ദൈവം മനുഷ്യനല്ല: വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കുവാന്‍ അവിടുന്നു മനുഷ്യ പുത്രനുമല്ല”(സംഖ്യ 23:19). ”ഇസ്രായേലിന്റെ മഹത്വമായവന്‍ കള്ളം പറയുകയോ അനുതപിക്കുകയോ ഇല്ല; അനുത
പിക്കുവാന്‍ അവിടുന്ന് മനുഷ്യനല്ലല്ലോ” (1 സാമുവേല്‍ 15:29). 
യേശു മനുഷ്യന്‍:ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനേയുള്ളു. മനുഷ്യനായ യേശുക്രിസ്തു” (1 തിമോത്തി 2:5 ). യേശു പറയുന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. സ്വര്‍ക്ഷം തുറക്കപ്പെടുന്നതും ദൈവദുതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രനുമേല്‍ ഇറങ്ങി വരുന്നതും നിങ്ങള്‍ കാണും‘ (യോഹന്നാന്‍ 1:49).
12. ദൈവത്തെ പരീക്ഷിക്കാന്‍ സാധ്യമല്ല: ദൈവം ദോഷങ്ങളാല്‍  പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു” (യാക്കോബ് 1:13), 
യേശു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു: പിശാച് അവനെ (യേശുവിനെ) നാല്‍പ്പത് ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു” (ലൂക്ക് 4:1). 
ദൈവവും യേശുവും സത്തയില്‍ ഒന്നാണന്ന് പറയുന്ന മിഷണറിമാരുടെ വാദത്തിന് യാതൊരു കഴമ്പുമില്ല. അതവരുടെ വായകൊണ്ടുള്ളജല്‍പ്പനം മാത്രമാണ്. അതുപോ
ലെ ഞാനും പിതാവും ഒന്നാകുന്നുഎന്ന വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാണെന്ന അവരുടെ വാദത്തിനും ബൈബിളിന്റെ യാതൊരു പിന്‍ബലമില്ലായെന്ന് മേല്‍സൂചിപ്പിച്ച വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. 
യഥാര്‍ത്ഥത്തില്‍ ഒന്നാകുന്നുഎന്ന പദംകൊണ്ട് യേശുവും ദൈവവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാകുന്നുവെന്നല്ലആദര്‍ശത്തില്‍ ഒന്നാകുന്നുവെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. യേശു പറഞ്ഞു. എന്റെ പ്രബോധനം എന്റെ സ്വന്തമല്ല. എന്നെ അയച്ചവന്റതത്രെ. അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍,   പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ അതോ ഞാന്‍ സ്വയം പ്രസ്താവിക്കുന്നതോ എന്ന് മനസ്സിലാകും. സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍ തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുവന്‍ സത്യവാനാണ്” (യോഹന്നാന്‍ 7:16-18).         
യേശു തന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും സ്വന്തം അധികാരത്തില്‍ 
നിന്നുകൊണ്ട് ഒന്നും സംസാരിച്ചിട്ടില്ല. ദൈവത്തില്‍ നിന്നുള്ള വെളിപാടിലൂടെ (വഹ്‌യിലൂടെ) മാത്രാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളതും പ്രവര്‍ത്തിച്ചിട്ടുള്ളതും. അദ്ദേഹം പറയുന്നു: സ്വമേധയാ ഒന്നും  ചെയ്യാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ  ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വ്വവുമാണ്. കാരണം എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്” (യോഹന്നാന്‍ 5:30). ”ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു” (യോഹന്നാന്‍ 3:34). യോഹന്നാന്‍ 15:10 വചനത്തില്‍ യേശു പറയുന്നു: ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ നി
ങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും”. 
ദൈവവും യേശുവും സത്തയില്‍ ഒന്നാണെന്ന് പറയുന്ന മിഷണറി മാരുടെ വാദത്തിന് യാതൊരു  കഴമ്പുമില്ലായെന്ന് സ്പഷ്ടമായി തെളിയുകയാണ്. അതുപോലെ ഞാനും പിതാവും ഒന്നാകുന്നുഎന്ന വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാണെന്ന അവരുടെ വാദത്തിനും ബൈബിളിന്റെ യാതൊ
രു പിന്‍ബലമില്ലായെന്ന് മേല്‍ സൂചിപ്പിച്ച വചനങ്ങളിലും മനസ്സിലാക്കാം. 
യേശു തന്റെ മനുഷ്യത്വം അല്ലെങ്കില്‍ പ്രവാചകത്വം പകല്‍പോലെ വ്യക്തമാക്കിയിട്ടും മിഷണറിമാര്‍ യോഹന്നാന്‍ 10:30 വചനം കൊണ്ട് ഇരുട്ടില്‍ തപ്പുകയാണ്. 10:30 വചനമെഴുതിയ അതേ യോഹന്നാന്‍ തന്നെയാണ് മേല്‍ സൂചിപ്പിച്ച 7:16-18, 5:30, 3:34, 15:10 വചനങ്ങളും എഴുതിയതെന്നോര്‍ക്കുക. തന്നെ അയച്ചവന്റെ (ദൈവത്തിന്റെ) മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ് എന്നാണ് യേശു പറഞ്ഞത്. എന്നാല്‍ മിഷണറിമാരും മറ്റ് സുവിശേഷകരും ദൈവത്തിന്റെ മഹത്വം അന്വേഷിക്കാതെ അവന്റെ സൃഷ്ടിയായ യേശുവിന്റെ ദൈവത്വ
ത്തെ അന്വേഷിച്ചുകൊണ്ട് അസത്യവാന്‍മാരായിത്തീരുകയാണെന്ന വസ്തുത അവര്‍ മനസ്സിലാക്കുന്നില്ല.

സന്ദര്‍ഭം ()  
ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബി
ള്‍ കൊണ്ടാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ. ബൈബിളിലെ ഒരു വചനമോ പദമോ ഭാഷാര്‍ത്ഥത്തിലെടുത്താല്‍ അബദ്ധങ്ങളിലേക്ക് വഴുതിവീഴുന്നതായി കാണാം. അത് കൊണ്ട് ആ വചനമോ, പദമോ ഏത് സന്ദര്‍ഭത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. ഉദാഹരണമായി രണ്ട് കൂട്ടുകച്ചവടക്കാര്‍, ‘ഞങ്ങള്‍ രണ്ടുപേരും ഒന്നാകുന്നു‘; അല്ലെങ്കില്‍ ഒറ്റക്കെട്ടാണ്എന്ന്  പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക. അവരുടെ ആകാരത്തിലോ, വ്യക്തിത്വത്തിലോ, സംസാരത്തിലോ സംസ്‌കാരത്തിലോ അവര്‍ ഒന്നാണ് എന്നല്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യനും മനസ്സിലാകും. അവര്‍ പറഞ്ഞ വാക്കുകള്‍ മേലോട്ടും, കീഴോട്ടും പരിശോധിച്ചാല്‍ ഏത് സന്ദര്‍ഭത്തിലാണ് ഒന്നാകുന്നു എന്ന പദം പ്രയോഗിച്ചതെന്ന് ഗ്രഹിക്കാന്‍ കഴിയും. അഥവാ അവര്‍ കച്ചവടത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന് മനസ്സിലാകും. എന്നതുപോലെ ഞാനും പിതാവും ഒന്നാകുന്നുഎന്ന് ഏത് സന്ദര്‍ഭത്തിലാണ് യേശു പറഞ്ഞതെന്ന് പരിശോധിക്കണം.
യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണ് ഞാനും പിതാവും ഒന്നാകുന്നുഎന്ന വചനമുള്ളത്. ആ വചനത്തിന്റെ മേലോട്ടും കീഴോട്ടും ഒരാവര്‍ത്തി വായിക്കുക. അതായത് 23 മുതല്‍ 38 വരെയുള്ള വചനങ്ങള്‍ മനസ്സിരുത്തി വായിക്കുക. അപ്പോള്‍ സന്ദര്‍ഭം വളരെ വ്യക്തമാകും. അത് പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ. 
യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദന്മാര്‍ അവനെ വളഞ്ഞു. നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തുവെങ്കില്‍ സ്പഷ്ടമായി പറയുക എന്ന് അവനോ
ടുപറഞ്ഞു. യേശു അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യമാകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തില്‍ ഉള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല”(23-26).
23 മുതല്‍ 26 വരെയുള്ള വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്.  അതില്‍ അടിവരയിട്ട ഭാഗം വളരെ ശ്രദ്ധേയമാണ്. എന്റെ പി
താവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യമാകുന്നുഈ വചനം യേശുവും ദൈവവും സരാം
ശത്തില്‍ ഒന്നാകുന്നുവെന്ന  മിഷണറിമാരുടെ വാദത്തിന്റെ മുനയൊടിക്കുന്നു. കാരണം, യേശു അനവധി അത്ഭുതപ്രവൃത്തികള്‍ ചെയ്തതായി സുവിശേഷങ്ങളില്‍ കാണാം. മരിച്ചവരെ ജീവിപ്പിച്ചു (യോഹ 11:43,44; ലൂക്ക് 7:14), കുരുടന് കാഴ്ച നല്‍കി (യോഹ 9:6,7), പിശാചുക്കളെ പുറത്താക്കി (മാര്‍ക്ക് 5:7-13), കുഷ്ഠരോഗികളെ സുഖപ്പെടുത്തി (മത്തായി 8:2-4). ഇവയെല്ലാം പിതാവായ ദൈവത്തിന്റെ നാമത്തില്‍, അതായത് ദൈവത്തിന്റെ അനു
മതിയോടെയാണ് യേശു ചെയ്തത്. തന്റെ അപ്പോസ്തലന്മാരും മനസ്സിലാക്കിയത് അപ്രകാരം തന്നെയാണ്. അരുമശിഷ്യനായ പത്രോസ് പറയുന്നു:
ഇസ്രായേല്‍ ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്ക റിയാവുന്നതുപോ
ലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍ കൊ ണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു” (അപ്പോ 2:22).
എന്നിട്ടും മിഷണറിമാര്‍ യേശുവിന്റെയും അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരുടെയും വാക്കുകളെ നിഷേധിച്ചുകൊണ്ട് യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകുയും ചെയ്യുന്നു.
അടയാളങ്ങളും അത്ഭുതങ്ങളും യേശുവിന്റെ ദിവ്യത്വത്തിന് തെളിവാണെന്ന് വാദത്തിന്‌വേണ്ടി അംഗീകരിച്ചാല്‍ പഴയനി
യമ പ്രവാചകന്മാരും ദൈവങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അവരും അത്ഭുതങ്ങളും അടയാളങ്ങളും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏലിയാ പ്രവാചകന്‍ മരിച്ച കുട്ടിയെ ജീവിപ്പിച്ചു‘(1 രാജ 17: 22). ‘മരിച്ചയാളെ ഏലിയാവിന്റെ കല്ലറയിലിട്ടപ്പോള്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ തട്ടി മരിച്ചയാള്‍ ജീവിച്ച് കാലൂന്നി എഴുന്നേറ്റു‘ (2 രാജ 13:21). ‘മോശ പ്രവാചകന്റെ കരങ്ങളാല്‍ കടല്‍ പിളര്‍ന്ന് ഉണങ്ങിയ നിലത്തുകൂടി ഇസ്രയേല്‍മക്കള്‍ നടന്നു പോയി‘(പുറപ്പാട് 14:21-22). ‘എലീശ നാമന്‍ എന്ന കുഷ്ടരോഗിയെ സുഖപ്പെടുത്തി‘(2 രാ
5:7-14). ‘എലീശ അന്ധനായ യുവാവിന് കാഴ്ചനല്‍കി‘ (2 രാജ 6:17). മോശയും, ഏലിയാവും, എലീശയും യേശുവുമെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ സഹായത്തോടെയാണ്; അനു
മതിയോടെയാണ്. ഏകസത്യ ദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അതവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. മരിച്ച ലാസറിനെ ജീവിപ്പിക്കുന്നതിനുമുമ്പുള്ള യേശുവിന്റെ പ്രാ
ര്‍ത്ഥന കാണുക: 
പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ അങ്ങേക്ക് ഞാന്‍നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുമെന്ന് എനിക്കറിയാം” (യോഹ 11: 42-43). പ്രാ
ര്‍ത്ഥനയ്ക്ക് ശേഷം ദൈവത്തിന്റെ അനുമതിയോടെ ലാസറിനെ ജീവിപ്പിച്ചു. ചുരുക്കത്തില്‍ ദേവാലയത്തില്‍ തനിക്ക് ചുറ്റും വളഞ്ഞ യഹൂദരോട് ഞാന്‍ മിശിഹായാണെന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണെന്നും താന്‍ ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും അതി
ന് തെളിവാണെന്നും ദൈവത്തെ സാക്ഷിനി
ര്‍ത്തി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് യേശു പറയുന്നു:
എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നു. അവ ഒരുനാളും നശിച്ചു പോകുകയില്ല. ആരും അവയെ എന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പി
താവ് എല്ലാവരിലും വലിയവന്‍. പിതാവിന്റെ  കയ്യില്‍നിന്നും പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല”(27-29).
യഹൂദരില്‍ വളരെ ന്യൂനപക്ഷം മാത്രമേ യേശുവിനെ മിശിഹായാ യിഅംഗീകരിച്ചിരുന്നുള്ളൂ. അവരെ ആടുകള്‍ എന്ന സാങ്കേതിക പദം കൊണ്ടാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യേശുകൊണ്ടുവന്ന  മാര്‍ക്ഷം അവര്‍ അതേപടി പിന്‍പറ്റി; ആ മാര്‍ക്ഷമാകട്ടെ നിത്യജീവനി
ലേയ്ക്കുള്ളതായിരുന്നു. അഥവാ സ്വര്‍ക്ഷ പ്രാപ്
തിക്കുള്ളതായിരുന്നു.  
ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നുഎന്ന വചനത്തെ   മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് യേശു ദൈവമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ നിത്യജീവന്‍ എന്ന പദം കൊണ്ട് ബൈബിള്‍ ഉദ്ദേശിക്കുന്നതെന്താണന്ന് മനസ്സിലാക്കണം. യേശു പറയട്ടെ: 
ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം, എന്ത് പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ് തന്നെ എനിക്ക് കല്‍പ്പനനല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പ്പന നിത്യജീവനാണെന്ന്  ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോട് കല്‍പ്പിച്ചതുപോലെ തന്നെയാണ്” (യോഹന്നാന്‍ 12:49-50). യേശുവിന്റെ ശിഷ്യഗണങ്ങള്‍ മനസ്സിലാക്കിയതെന്താണ്? പത്രോസ് യേശുവിനോട് പറയുന്നത് കാണുക: 
നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” (യോഹന്നാന്‍ 6:69). 
അതുകൊണ്ട് നിത്യജീവന്‍ എന്നത് ദൈവത്തിന്റെ കല്‍പ്പനയാ ണ്. ആ കല്‍പ്പനയും കൊണ്ടാണ് അല്ലെങ്കില്‍ നിത്യജീവനും
കൊണ്ടാണ് സര്‍വ്വ പ്രവാചകന്മാരും തങ്ങളുടെ ജനതയിലേക്ക് വന്നത്. പത്രോസ് ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങള്‍ നിത്യജീവന്‍ എന്ന പദംകൊണ്ട്  യേശുവിനെ മനസ്സിലാക്കിയത് ദൈവത്തിന്റെ ദാസന്‍‘(അപ്പോ 3:13), ‘പരിശുദ്ധ ദാസന്‍‘(അപ്പോ 4:27) ആയിട്ടാണ്. എന്നാല്‍ മിഷണറിമാരോ, യേശു ദൈവമാണെന്നും. അത്ഭുതം തന്നെ! 
ആരും അവയെ (ആടുകളെ) എന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കയില്ല‘. അതായത് ഏകസത്യദൈവത്തിലും യേശുവിലും വിശ്വസിച്ചവവരെ ആര്‍ക്കും വിശ്വാസവ്യതിചലനം വരുത്തുവാന്‍ സാധിക്കയില്ല. അവയെ ദൈവം അദ്ദേഹത്തിന് നല്‍കിയതാണ്. ആ ദൈവമാകട്ടെ  എല്ലാവരേക്കാള്‍ വലിയവന്‍. അഥവാ ഏറ്റവും വലിയവനാകുന്നു. (അറബിയില്‍ അല്ലാഹു അക്ബര്‍ എന്നാണ്). ദൈവം ഒരുവനെ സന്മാ ര്‍ക്ഷത്തിലാക്കിയാല്‍ അവനെ തിരിച്ച് ദുര്‍മാര്‍ക്ഷത്തിലാക്കുവാന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ലെന്ന് തന്റെ ചുറ്റും കൂടിയ യഹൂദരെ പഠിപ്പിക്കുകയായിരുന്നു. യേശു തുടര്‍ന്ന് പറഞ്ഞു:
ഞാനും പിതാവും ഒന്നാകുന്നു” (30).
മുകളില്‍ സൂചിപ്പിച്ച 23 മുതല്‍ 29 വരെയു
ള്ള വചനങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച അതിന്റെ വ്യാഖ്യാനവും മനസ്സിരുത്തി വായിക്കുക, തുടര്‍ന്ന് 30-ാം വാക്യം അവയോടു ചേര്‍ത്തുവായിക്കുക. മിഷണറിമാര്‍ പറയുംപോലെ ഞാനും പിതാവും ഒന്നാകുന്നുഎന്ന 30-ാം വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുന്നതെങ്ങനെ?             
 ‘ഞാനും പിതാവും ഒന്നാകുന്നുഎന്ന് യേശു പറഞ്ഞതിനെ തു ടര്‍ന്നുള്ള യഹൂദരുടെ പ്രതികരണം കാണുക.
 ”യഹൂദര്‍ അവനെ എറിയുവാന്‍ 
പിന്നെയും കല്ലെടുത്തു. യേശു അവരോട്: 
പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ലപ്രവൃത്തികള്‍ നിങ്ങളെ കാണിച്ചു; അവയില്‍ ഏത് പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്ന് ചോദിച്ചു. യഹൂദന്മര്‍ അവനോ
ട്: നല്ല പ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കേ നിന്നെത്തന്നെ ദൈവം ആക്കുന്നത് കൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു” (31-33).
ഞാനും പിതാവും ഒന്നാകുന്നുവെന്ന യേശുവിന്റെ പ്രതികരണം യഹൂദരുടെ ക്രോധത്തിന് വഴിതെളിച്ചു. തന്റെ വാക്കുകള്‍കൊണ്ട് താന്‍ ദൈവമാണെന്ന് തെറ്റിധരിക്കുമെന്നു
പോലും അദ്ദേഹം വിചാരിച്ചില്ല. കാരണം അദ്ദേഹം യഹൂദരോട് ചോദിക്കുന്നു. പി
താവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ല പ്രവര്‍ത്തികള്‍ നിങ്ങളെ കാണിച്ചു. അതില്‍ ഏത് പ്രവര്‍ത്തിനിമിത്തം നിങ്ങള്‍ എന്നേ കല്ലെറിയുന്നു‘. അതേ വാക്ക് യഹൂദരോടുള്ള സംസാരത്തിന്റെ ആരംഭത്തില്‍ തന്നെ യേശു പറഞ്ഞിരുന്നു. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍എനിയ്ക്ക് സാക്ഷ്യമാകുന്നുഎന്ന്, എങ്കിലും ഞാനും പിതാവും ഒന്നാകുന്നു എന്ന വചനംകൊണ്ട് യേശു സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്നുവെന്ന് യഹൂദര്‍ തെറ്റിധരിച്ചു. അല്ല, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, അതാണ് ശരി. കാരണം, സൃഷ്ടിയെ സ്രഷ്ടാവാക്കുന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം ദൈവദൂഷണമാണ്, കൊടുംപാതകമാണ്. അപ്രകാരം യേശുവിന്റെ മേല്‍ കുറ്റമാരോപിച്ച് കലാപം
സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ യേശു അവരുടെ ദുരാരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കുന്നത് കാണുക.
യേശു അവരോട്: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് 
നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട്; നീ ദൈവദൂഷണം പറയുന്നു  എന്ന് പിതാവ് വിശുദ്ധീകരിച്ച് ലോകത്തില്‍ അയച്ചവനോട് നിങ്ങള്‍  പറയുന്നുവോ” (34-36).
നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന്  ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?’ എന്ന വചനം ന്യായപ്രമാണത്തില്‍ എവിടെയുമില്ല. സങ്കീര്‍ത്തന പുസ്തകം 82-ാം അദ്ധ്യായം 6-ാം വാക്യത്തിലാണ് അത് എഴുതിയിട്ടുള്ളത്. ആ വചനം ന്യായപ്രമാണത്തില്‍ (തോറയില്‍) ആണെന്ന് യോഹന്നാന്‍ തെറ്റിധരിച്ചെഴുതിയതാകാം. ആ തെറ്റ് യോ
ഹന്നാന്‍ യേശുവിന്റെ പേരില്‍ ആരോപിച്ചുവെന്നുമാത്രം.
ആരാണ് ദേവന്മാര്‍? ദൈവത്തിന്റെ അരുളപ്പാടുണ്ടായവര്‍ അഥവാ പ്രവാചകന്മാരെയാണ് ഇവിടെ ദേവന്മാര്‍ എന്നു പറയുന്നത്. ദൈവം, പ്രവാചകന്മാരെ ദേവന്മാര്‍ എന്ന് വിളിച്ചുവെങ്കില്‍ തിരുവെഴുത്തുകള്‍ക്ക് നീക്കം വന്നുകൂടായല്ലോ? ഇക്കാര്യം യഹൂദര്‍ക്ക് എതിര്‍ക്കാന്‍ കഴിയുകയില്ല. യേശുവിന് തീര്‍ച്ചയായും വേദഗ്രന്ഥം (തിരുവെഴുത്ത്) അറിയാം.അദ്ദേഹം ആധികാരികതയോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം  പറയുന്നതിതാണ്: പുണ്യാത്മാക്കളായ മനുഷ്യരെ അഥവാ, ദൈവത്തിന്റെ പ്രവാചകന്മാരെ, വേദഗ്രന്ഥത്തില്‍ ദേവന്മാര്‍ എന്ന് വിശേഷിപ്പിച്ചുവല്ലൊ. അതില്‍ നിങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. പിന്നെ നിങ്ങള്‍ എന്നെ എന്തിന് എതിര്‍ക്കുന്നു? ഞാന്‍ അതില്‍ കുറഞ്ഞ ഒരു പേരല്ലെ  പറഞ്ഞുള്ളൂ. അതായത് ദൈവപു
ത്രന്‍; ദൈവം പറയുന്നു: യിസ്രായേല്‍ (യാക്കോബ്) എന്റെ പുത്രന്‍” (പുറ 4:22), ”ദാവീദ് എന്റെ പുത്രന്‍” (സങ്കീര്‍ 2:7), ”സോളമന്‍ എനിക്ക് പുത്രനായിരിക്കും” (2 രാജ: 714), ഇവരെല്ലാംആലങ്കരികമായിദൈവത്തിന്റെ പുത്രന്‍മാര്‍ ആയതുപോലെ ഞാനും ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ഇസ്രായേല്‍ ലോകത്തേക്കയച്ച എന്നോട് നിങ്ങള്‍ പറയുന്നുവോ? അത് മൂലം ഞാന്‍ എന്നെത്തന്നെ ദൈവമാക്കുകയോ, ദൈവത്തിനു തുല്ല്യനാകുകയോ ചെയ്യുന്നില്ല. അതാ
ണ് മേല്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യങ്ങളുടെ സുവ്യക്തമായ അര്‍ത്ഥം. യഹൂദരുടെ തെറ്റിദ്ധാരണ യേശു അവര്‍ക്ക് തിരുത്തിക്കൊടുത്തു. എന്നാല്‍ ക്രൈസ്തവരാകട്ടെ പണ്ട് യഹൂദര്‍ക്ക് പിണഞ്ഞ ആ തെറ്റില്‍ കടിച്ചുതൂങ്ങി യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നു!
യഥാര്‍ത്ഥത്തില്‍ യേശു പിതാവാം ദൈവത്താല്‍ അയക്കപ്പെട്ട പരിശുദ്ധ പ്രവാചകനായിരുന്നു. അതുകൊണ്ട് സത്തയിലോ സാരാംശത്തിലോ അല്ല; മറിച്ച് ആദര്‍ശത്തില്‍ അല്ലെങ്കില്‍ ഉദ്ദേശത്തില്‍ ഒന്നാണ് എന്നത്രേ ഞാനും പിതാവും ഒന്നാകുന്നുഎന്ന വചനം
കൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രി. 325 ല്‍ നി
ഖ്യാസുന്നഹദോസില്‍വെച്ച് ക്രൂരനും  ബഹുദൈവ വിശ്വാസിയുമായ കോണ്‍സ്റ്റാന്റൈന്‍ ചക്രവര്‍ത്തിയാണ് യേശു, ‘സാരാം
ശത്തില്‍ പിതാവിനോടു തുല്യന്‍‘ () എന്ന് ആദ്യമായി പറഞ്ഞത്. അത് വേദവാക്യമായി മിഷണറിമാര്‍ ഇന്നും ഏറ്റു പറയുന്നു. അധ്യായം ഒന്നില്‍ അത് വിശദീകരി
ച്ചതാണ്.

സമാനമായ വാക്യങ്ങള്‍
ഞാനും പിതാവും ഒന്നാകുന്നുഎന്ന വചനത്തിന് സമാനമായ വാക്യങ്ങള്‍ യോ
ഹന്നാന്‍ സുവിശേഷം 17-ാം അധ്യായത്തിലുണ്ട്. അത് പരിശോധിക്കും മുമ്പ് ഞാനും 
പിതാവും ഒന്നാകുന്നുഎന്ന വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഉച്ചാരണവും ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക:

ഗ്രീക്ക്മൂലത്തിന്റെ ഉച്ചാരണംഎന്നാണ്. ഇംഗ്ലീഷ് വിവര്‍ത്തനം എന്നുമാണ്. ഇംഗ്ലീഷ് വിവര്‍ത്തനത്തിലെ അടിവരയിട്ട എന്ന പദം ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട  () എന്ന പദത്തിന്റെ പരിഭാഷയാണ്. അഥവാ =എന്ന് സാരം.  
യോഹന്നാന്‍ 10:30 ന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അദ്ധ്യായത്തിലുണ്ടന്ന് പറഞ്ഞുവല്ലൊ. അതിലെ 21,22,23 വചനങ്ങള്‍ ഇപ്രകാരമാണ്:
21. ”പിതാവേ, അങ്ങ് എന്നിലും, ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിയ്ക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. 23. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരി ലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരോടും സ്‌നേഹിക്കുന്നുവെന്നും ലോകം അറിയട്ടെ”. 

17:22 ന്റെ ഗ്രീക്ക് മൂലം കാണുക:    
 

ഈ ഗ്രുക്ക് മൂലത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം കാണുക:നാം ഒന്നായിരിക്കുന്നത്‌പോലെ അവരും ഒന്നായി
രിക്കുന്നതിന് നീ എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്കിയിരിക്കുന്നു”   
സമാനമായ വചനം 11-ാം വാക്യത്തിലു
മുണ്ട്. അതിന്റെ ഗ്രീക്ക്മൂലവും ഇംഗ്ലീഷ് മലയാള വിവര്‍ത്തനവും കാണുക:
 ”പരിശുദ്ധ പിതാവേ, അവര്‍ നമ്മേപ്പോലെ ഒന്നാകേണ്ടതി
ന് നീ എനിക്ക് തന്നിരിക്കുന്ന നി
ന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ”   
ഗ്രീക്ക്മൂലങ്ങളിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേ
യും വാക്യങ്ങളില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീക്കില്‍ () എന്ന പദത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷില്‍  എന്നും മലയാളത്തില്‍ ഒന്ന്എന്നു മാണുള്ളത്. 10:30 ല്‍ യേശു
വും പിതാവും ഒന്നാകുന്നു എന്നതി ന് ഗ്രീക്ക്മൂലത്തില്‍() ഉപയോഗിച്ചു; 17:11 വചനത്തിലും 17:22 വചനത്തിലും യേശുവും പി
താവും പന്ത്രണ്ട് അപ്പോസ്തലന്മാരും ഒന്നാ കുന്നു എന്നതി
നും ഗ്രീക്ക്മൂലത്തില്‍() എന്നു പ്രയോഗിച്ചു. അതുകൊണ്ട് യോഹന്നാന്‍ 10:30 വചനമനു
സരിച്ച് 17:11, 17:22 വാക്യങ്ങ ളിലെ നാം ഒന്നായിരിക്കുന്നതുപോലെഅഥവാ ഞാനും(യേശുവും)  പി
താവും ഒന്നായിരിക്കുന്നതുപോ
ലെഅവരും അതായത് പന്ത്ര
ണ്ട് അപ്പേസ്തലന്മാരും ഒന്നായി
രിക്കുന്നതിന്എന്നു വായിക്കണം. അത് എത്ര സ്പഷ്ടമായിട്ടാണ് യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ യോഹ
ന്നാന്‍ 10:30 വചനപ്രകാരം യേശു ദൈവ
മാകുമെങ്കില്‍ 17:11,  17:22 വചനങ്ങള്‍ പ്രകാരം, വഞ്ചകനും ഒറ്റുകാരനുമായ യൂദാസും
(മത്തായി26:47-49), സാത്താനെന്ന് യേശു വിളിച്ച പത്രോസും (മത്താ16:23), സംശയാലുവായ തോമസും (യോഹ 20:25) ഉള്‍പ്പെടെ 
പന്ത്രണ്ട് അപ്പോസ്തലന്മാരും ദൈവമാകണം. അപ്രകാരം പരിശുദ്ധാത്മാവ് ഉള്‍പ്പെടെ പതിനഞ്ച് ദൈവങ്ങള്‍ ചേര്‍ന്ന അല്ലെങ്കില്‍ പതിനഞ്ച് ആളത്വങ്ങള്‍ ഉള്‍കൊള്ളുന്ന ദൈവസങ്കല്‍പ്പമായിരിക്കണം ക്രൈസ്തവരുടേത്.            
യോഹന്നാന്‍ 10:30 വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണത എത്ര വലുതാണെന്നോര്‍ക്കുക. ബഹുദൈവ വിശ്വാസത്തിലേക്കാണ് അത് ചെന്നെത്തുന്നത്. അതുകൊണ്ട് ഞാനും പിതാവും ഒന്നാകുന്നുഎന്ന വചനം ദൈവവും യേശുവും  സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാണെന്നല്ല, ആദര്‍ശത്തില്‍ ഒന്നാണെന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. മിഷണറിമാര്‍, പ്രത്യേകിച്ചും ക്രൈസ്തവ സഹോദരങ്ങള്‍ അത് ഗ്രഹിച്ചിരുന്നുവെങ്കില്‍.

Leave a Reply

Your email address will not be published. Required fields are marked *